Tag: DYFI
നാടന്‍പാട്ടും കലാപരിപാടികളുമായി ഡി.വൈ.എഫ്.ഐ ഇരിങ്ങത്ത് മേഖലാ കലോത്സവം
തുറയൂര്‍: ഡി.വൈ.എഫ്.ഐ ഇരിങ്ങത്ത് മേഖലാ കലോത്സവം മെയ് 24-ന് നടക്കും. ഡി.വൈ.എഫ.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു പരിപാടി ഉദ്ഘാടനം ചെയ്യും. കലോത്വസത്തിന് ആവേശം പകരാനായി പ്രശസ്ത നാടന്‍പാട്ട് ഗായിക പ്രസീത ചാലക്കുടി മുഖ്യാതിഥിയായെത്തും. ഇരിങ്ങത്ത് വെച്ച് നടക്കുന്ന പരിപാടിയില്‍ സാംസ്‌കാരിക സമ്മേളനത്തോടൊപ്പം നാടന്‍പാട്ടും കലാപരിപാടികളും ഉണ്ടാകുമെന്ന് സംഘാടക സമിതി അറിയിച്ചു.
സ്‌നേഹരക്തം പകര്‍ന്ന് യുവത; ഏറ്റവുമധികം രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള പുരസ്‌കാരം ഡി.വൈ.എഫ്.ഐക്ക്
കോഴിക്കോട്: ഏറ്റവുമധികം രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള പുരസ്‌കാരം ഇക്കുറിയും ഡി.വൈ.എഫ്.ഐക്ക്. ദേശീയ രക്തദാനദിനത്തിന്റെ ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കോവിഡ്, നിപാ ഘട്ടത്തില്‍ രക്തബാങ്കുകളില്‍ രൂക്ഷമായ ക്ഷാമമുണ്ടായപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഡിവൈഎഫ്‌ഐ രക്തദാന ക്യാമ്പയിന്‍ നടത്തിയിരുന്നു. മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. ജില്ലാ സെക്രട്ടറി വി.വസീഫ് ഏറ്റുവാങ്ങി. ജില്ലാ
ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറ് കയറ്റി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ റോഡ് ഉപരോധിച്ച് ഡി.വൈ.എഫ്.ഐ
പേരാമ്പ്ര: ഉത്തര്‍ പ്രദേശില്‍ കര്‍ഷകരെ കാറ് കയറ്റി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ പ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കെതിരെ ഉണ്ടായ കര്‍ഷക പ്രതിഷേധത്തിനിടെയിലാണ് സമരക്കാര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറി രണ്ട് കര്‍ഷകര്‍ മരിച്ചതും എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതും. മന്ത്രിയുടെ കോപ്ടര്‍
ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വിശപ്പടക്കിയത് ആനക്കുളത്തുകാർ നൽകിയ 2280 സ്നേഹപ്പൊതികൾ കൊണ്ട്; ഹൃദയപൂർവ്വം ഡിവൈഎഫ്ഐ
കൊയിലാണ്ടി: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയില്‍ ആനക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം ചെയ്തു. സി.പി.എം ആനക്കുളം ലോക്കല്‍ സെക്രട്ടറി കെ.ടി സിജേഷ് ഫ്‌ലാഗോഫ് ചെയ്തു. മേഖലയിലെ ഒമ്പത് യൂണിറ്റുകളില്‍ നിന്നായി 2280 പൊതിച്ചോറുകളാണ് ഇന്ന് വിതരണം ചെയ്തത്. കോഴിക്കോട്
ഡി.വൈ.എഫ്.ഐയുടെ പേരാമ്പ്ര ബ്ലോക്ക് തല മെമ്പര്‍ഷിപ്പ് ക്യംപയ്ന്‍ ഉദ്ഘാടനം നിര്‍വഹിച്ചു
പേരാമ്പ്ര: ഡി.വൈ.എഫ്.ഐയുടെ 2021-2022 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ ബ്ലോക്ക് തല ഉദ്ഘാടനം നിര്‍വഹിച്ചു. യുവസാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ മിഥുന്‍ കൃഷ്ണ ബി.എന് അംഗത്വം നല്‍കിക്കൊണ്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.കെ അജീഷ് നിര്‍വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി 35000 യുവതി യുവാക്കളെ അംഗങ്ങളാക്കുകയാണ് ലക്ഷ്യമിടുന്നത്. ബ്ലോക്ക് സെക്രട്ടറി എം.എം. ജിജേഷ്, കെ. പ്രിയേഷ്, രജിത്ത് എസ്.
അത്തോളി സ്വദേശികള്‍ പ്രതിയായ കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം: നിയമനടപടിയ്‌ക്കൊരുങ്ങി ഡി.വൈ.എഫ്.ഐ
കോഴിക്കോട്: അത്തോളി സ്വദേശികള്‍ പ്രതികളായ കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയ്‌ക്കെതിരെ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ഡി.വൈ.എഫ്.ഐ അത്തോളി മേഖലാ കമ്മിറ്റി. കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അത്തോളി സ്വദേശി ഫഹദ് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവാണെന്ന രീതിയിലുള്ള പ്രചരണത്തിനെതിരെയാണ് സംഘടന രംഗത്തുവന്നിരിക്കുന്നത്. ഇയാള്‍ ഡി.വൈ.എഫ്.ഐ സംഘടനയുടെ ഏതെങ്കിലും ഘടകത്തിലോ അംഗത്വത്തിലോ ഉള്‍പ്പെട്ട ആളല്ലെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. രാഷ്ട്രീയലക്ഷ്യംവെച്ചുള്ള വ്യാജ പ്രചരണമാണിതെന്നും
മുതുകാട് പ്ലാന്റേഷന്‍ ഗവ: ഹൈസ്‌ക്കൂളിന് മൊബൈല്‍ ഫോണ്‍ സംഭാവന നല്‍കി ഡി.വൈ.എഫ്.ഐ
പേരാമ്പ്ര: വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മറ്റി. മുതുകാട് പ്ലാന്റേഷന്‍ ഗവ: ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഡിവൈഎഫ്‌ഐ ഡിജി ചലഞ്ചിലൂടെ മൊബൈല്‍ ഫോണ്‍ സമാഹരിച്ച് നല്‍കിയത്. സ്‌ക്കൂള്‍ അധ്യാപകന്‍ സുനീഷ് കുമാര്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം പി.കെ അജീഷില്‍ നിന്നും ഫോണ്‍ ഏറ്റു വാങ്ങി. ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ്, മുതുകാട് മേഖലാ
ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോമിന് ഡി.വൈ.എഫ്.ഐയുടെ സ്‌നേഹാദരം
പേരാമ്പ്ര: ടോക്യോ ഒളിമ്പിക്‌സില്‍ 4×400 മീറ്റര്‍ റിലേ മത്സരത്തില്‍ പങ്കെടുക്കുകയും, ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തി കുറിക്കുകയും ചെയ്ത രാജ്യത്തിന്റെ അഭിമാന താരത്തിന് ഡി.വൈ.എഫ്.ഐയുടെ സ്‌നേഹാദരം. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ് നോഹയ്ക്ക് കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം പി കെ അജീഷ്, എംഎംജിജേഷ്, പി എസ് പ്രവീണ്‍, കെ
കണ്ണടച്ച് കൂടെ പൊക്കോളൂ, കൂട്ടിരിക്കുന്നോർക്ക് അന്നമൂട്ടാനെന്നും ഹൃദയപൂർവം ഡി.വൈ. എഫ്.ഐ: കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികളും കൂട്ടിരുപ്പുകാരും പട്ടിണിയാകില്ല; “ഹൃദയപൂർവ്വം” പദ്ധതിക്ക് തുടക്കം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് വാർഡിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഒരുനേരത്തെ അന്നം ഉറപ്പിക്കുന്ന “ഹൃദയപൂർവ്വം” പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എ.എ റഹീം നിർവഹിച്ചു. സംസ്ഥാന ട്രഷറർ എസ്.കെ സജീഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. ശ്രീജയൻ, ഡിവൈഎഫ്ഐ സംസ്ഥാനകമ്മറ്റി അംഗങ്ങളായ പി. ഷിജിത്ത്, ടി.കെ സുമേഷ്,
സ്നേഹത്തിന്റെ അന്നമൂട്ടാന്‍ ‘ഹൃദയപൂര്‍വം’ ഡിവൈഎഫ്ഐ; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആഗസ്ത് ഒന്നു മുതല്‍ സൗജന്യ ഭക്ഷണം
കോഴിക്കോട്: ദുരിതകാലത്ത് ആശുപത്രിയിൽ രോഗത്തിന്റെ വൈഷമ്യങ്ങളുമായി കഴിയുന്നവർക്കരികിൽ ഇനി സ്‌നേഹത്തിന്റെ പൊതിച്ചോറുമായി അവരുണ്ടാകും. ഓരോ വീട്ടിലും മാറ്റിവയ്ക്കുന്ന ഒരാളുടെ ഭക്ഷണത്തിലൂടെ മാനവികതയുടെ സന്ദേശം പകരുന്ന യുവത. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് വാർഡിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ അന്നമുറപ്പാക്കുകയാണ് ‘ഹൃദയപൂർവം’പദ്ധതിയിലൂടെ ഡിവൈഎഫ്‌ഐ. വിവിധ മേഖലാ കമ്മിറ്റികൾക്കു കീഴിൽ വീടുകളിൽനിന്ന് ഭക്ഷണം ശേഖരിച്ചാണ് ഡിവൈഎഫ്‌ഐ