Tag: DYFI
പൊറോട്ടയടിച്ചും സ്‌പെഷ്യൽ ചിക്കൻ കറി തയ്യാറാക്കിയും എസ്.കെ.സജീഷ്, കട്ടയ്ക്ക് ഒപ്പം നിന്ന് മറ്റ് ഡി.വൈ.എഫ്.ഐ പ്രവർത്തകരും; വയനാടിനുവേണ്ടി പേരാമ്പ്രയിൽ അതിജീവനത്തിന്റെ ചായക്കട
പേരാമ്പ്ര: വയനാട്ടിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഫണ്ട് സമാഹരണത്തിനായി പേരാമ്പ്രയിൽ അതിജീവനത്തിന്റെ ചായക്കടയുമായി ഡി.വൈ.എഫ്.ഐ. ഇവിടെ പാചകക്കാരനായും പൊറോട്ടയടിക്കാനാരനായുമൊക്കെ മുൻനിരയിൽ നിന്നതാകട്ടെ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷും. പേരാമ്പ്രയിലെ പ്രശസ്തമായ കോരൻസ് ഹോട്ടൽ ഉടമയുടെ കൊച്ചുമകൻ കൂടിയാണ് എസ്.കെ.സജീഷ്. പാചകത്തോട് താൽപര്യമുള്ളതുകൊണ്ടുതന്നെ പൊറോട്ടയടിയും ചിക്കൻകറിയുണ്ടാക്കലുമെല്ലാം സ്വയം ഏറ്റെടുക്കുകയായിരുന്നു.സഹായത്തിനായി പേരാമ്പ്രയിലെ എല്ലാ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമുണ്ടായിരുന്നു.
വ്യാജ കാഫിർ സ്ക്രീൻഷോട്ട്; തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എഫ്.ഐ
വടകര: കാഫിർ പ്രയോഗം തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡി. വൈ. എഫ്. ഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ഇക്കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ കാലയളവിൽ വടകര പാർലമെന്റ് മണ്ഡലം കേന്ദ്രീകരിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന വിവിധങ്ങളായ പ്രചരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി യു.ഡി.എഫ് നടത്തിയത്. കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ വ്യാജ ലെറ്റർപാഡ് നിർമ്മിച്ച് തെറ്റായ പ്രചരണം
വയനാടിന് കൈത്താങ്ങാകാൻ കുരുന്നുകളും; ഡിവൈഎഫ്ഐയുടെ റീബിൽഡ് വയനാട് ചലഞ്ചിലേക്ക് തങ്ങളുടെ സൈക്കിൾ നൽകി നാദാപുരം റോഡ് പുന്നേരി താഴെയിലെ സഹോദരങ്ങൾ
നാദാപുരംറോഡ്: ഉരുൾപൊട്ടൽ ദുരിതത്തിൽ പ്രയാസം അനുഭവിക്കുന്ന വയനാടിന് കൈത്താങ്ങാകാൻ കുരുന്നുകളും. ഡിവൈഎഫ്ഐയുടെ റീബിൽഡ് വയനാട് ചലഞ്ചിലേക്ക് തങ്ങളുടെ സൈക്കിൾ നൽകി നാദാപുരം റോഡ് പുന്നേരി താഴെയിലെ സഹോദരങ്ങൾ . അൻമയ്, അമൃത് ദേവ് എന്നിവരാണ് തങ്ങളുടെ സൈക്കിൾ നൽകി മാതൃകയായത്. ഡി വൈ എഫ് ഐ വയനാടിലെ ദുരിത ബാധിതർക്ക് നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ നിർമ്മാണ
ദുരിതപെയ്ത്തിലും വിശന്നിരിക്കുന്നവരെ ‘ഹൃദയപൂർവ്വം’ചേര്‍ത്ത്പ്പിടിച്ച് ചെറുവണ്ണൂര്‍; ഡി.വൈ.എഫ്.ഐ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്തത് 3405 പൊതിച്ചോറുകള്‍
ചെറുവണ്ണൂര്‍: നിര്‍ത്താതെ പെയ്യുന്ന മഴ, ചുറ്റോട് ചുറ്റും വെള്ളക്കെട്ട്, വെള്ളത്തില്‍ മുങ്ങിയ റോഡുകള്‍. എന്തൊക്കെയായാലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൊതിച്ചോറിനായി കാത്തിരിക്കുന്നവരെ നിരാശപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍’ ചെറുവണ്ണൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കനത്ത മഴയെയും വകവെക്കാതെ മുന്നോട്ട് പോവുകയായിരുന്നു. ഇന്നായിരുന്നു ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയിയുടെ ഭാഗമായി ചെറുവണ്ണൂര്‍ മേഖലാ
വയനാടിനെ ചേർത്ത് പിടിച്ച് വടകര; രണ്ട് ലോറി നിറയെ അവശ്യ വസ്തുക്കൾ, മുന്നിൽ നിന്ന് നയിച്ച് ഡി.വൈ.എഫ്.ഐ
വടകര: ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വയനാടിന് വടകരയുടെ കൈത്താങ്ങ്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ് ജനങ്ങള്‍ക്ക് ആവശ്യമായ ആവശ്യവസ്തുക്കള്‍ ശേഖരിച്ച് എത്തിച്ചുനല്‍കിയത്. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വടകരയില്‍ ആവശ്യവസ്തുക്കള്‍ പ്രവര്‍ത്തകര്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് അവശ്യസാധനങ്ങള്‍ ശേഖരിച്ച് തുടങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിവരം സോഷ്യല്‍മീഡിയ വഴി ആളുകളിലേക്ക് എത്തുകയും ചെയ്തു.
അറസ്റ്റിലായത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് നേതാക്കന്മാരുള്‍പ്പെടെ ഇരുപതോളം പേര്‍; കൊയിലാണ്ടി നന്തി വാഗാഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി- വീഡിയോ കാണാം
പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നന്തിയിലെ വാഗാഡ് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളടക്കം ഇരുപതോളം പേര്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അനൂപ്, പ്രസിഡന്റ് അജയ് ഘോഷ്, ട്രഷറര്‍ വൈശാഖ്, വൈസ് പ്രസിഡന്റ് അതുല്‍, ജോയിന്റ് സെക്രട്ടറി വിഷ്ണുരാജ്, വിജീഷ് പുല്‍പാണ്ടി, ഒലീന എന്നിവരാണ് അറസ്റ്റിലായത്. ദേശീയപാത സര്‍വ്വീസ് റോഡിലെ കുണ്ടും
കൊയിലാണ്ടി നന്തിയിലെ വാഗാഡ് ഓഫീസിലേക്കുള്ള ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നന്തിയിലെ വാഗാഡ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായി. വാഗാഡ് ഓഫീസിന് മുമ്പില്‍ പൊലീസ് ബാരിക്കേഡ് തീര്‍ച്ച് മാര്‍ച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകടന്നത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. പയ്യോളിയില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ നന്തിയിലെത്തിയത്.
പ്രതിഷേധ മാര്‍ച്ചായെത്തി പൊലീസ് ബാരിക്കേഡ് തകര്‍ത്ത് അകത്ത് കടന്ന് പ്രവര്‍ത്തകര്‍; ദേശീയപാതയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ നന്തിയിലെ വാഗാഡ് ഓഫീസില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം
പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നന്തിയിലെ വാഗാഡ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്കാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പയ്യോളിയില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ നന്തിയിലെത്തിയത്. ഇവിടെ പൊലീസ് ബാരിക്കേഡ് തീര്‍ത്ത് പ്രതിഷേധക്കാരെ തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് പ്രതിഷേധക്കാര്‍ അകത്തുകടക്കാന്‍ ശ്രമിച്ചത് ചെറിയ തോതിലുള്ള ഉന്തും തള്ളിനും വഴിവെച്ചു. നിലവില്‍
സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധം ശക്തം; നാടെങ്ങും യുവജന പ്രതിഷേധം തീര്‍ത്ത് ഡിവൈഎഫ്ഐ
വടകര: സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനവിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. വടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആര്‍.എസ് റിബേഷ് അധ്യക്ഷത വഹിച്ചു.
രക്തസാക്ഷിത്വ ദിനത്തില്‍ ധീര വിപ്ലവകാരികളുടെ സ്മരണ പുതുക്കി ഡി.വൈ.എഫ്.ഐ പാലേരി; അനുസ്മരണയോഗം സംഘടിപ്പിച്ചു
പാലേരി: ഡി.വൈ.എഫ്.ഐ പാലേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നീ ധീര വിപ്ലവകാരികളുടെ രക്തസാക്ഷിത്വ ദിന അനുസ്മരണയോഗം സംഘടിപ്പിച്ചു. തോട്ടത്താംകണ്ടിയിൽ നടന്ന അനുസ്മരണ യോഗം പി. .കെ.അജീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജിമേഷ് അധ്യക്ഷനായ ചടങ്ങില്‍ മേഖല എക്സിക്യൂട്ടീവ് അംഗം സനുരാജ് സ്വാഗതം പറഞ്ഞു. അഖില, അശ്വിൻ ചന്ദ്ര,