Tag: DYFI

Total 109 Posts

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ; കൊയിലാണ്ടിയില്‍ ധര്‍ണ സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കേന്ദ്ര വാക്‌സിന് നയത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ. കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയം തിരുത്തുക, കോവിഡ് വാക്സിന്‍ സൗജന്യവും, സാര്‍വ്വത്രികവുമാക്കുക’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്. ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് പ്രതിഷേധധര്‍ണ നടത്തിയത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ബി.പി ബബീഷ് ധര്‍ണ ഉദ്ഘാടനം

മഹാമാരികൾക്കെതിരെ യുവതയുടെ പ്രതിരോധം; ഡിവൈഎഫ്ഐ മഴക്കാല പൂർവ്വ ശുചീകരണം പയ്യോളിയിൽ തുടങ്ങി

പയ്യോളി: ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ പയ്യോളി ബ്ലോക്ക്തല ഉദ്ഘാടനം സിപിഎം ഏരിയാ സെക്രട്ടറി എം.പി.ഷിബു നിർവ്വഹിച്ചു. മേലടി ബീച്ചിനടത്തുള്ള ആരോഗ്യ ഉപകേന്ദ്രത്തിൻ്റെ പരിസരം ശുചീകരിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് സെക്രട്ടറി എ.കെ.ഷൈജു, പ്രസിഡൻ്റ് പി.അനൂപ്, വിഷ്ണുരാജ്, സാന്ദ്ര സചീന്ദ്രൻ, അഖിൽ കാപ്പിരിക്കാട് എന്നിവർ നേതൃത്വം നൽകി. ഇനിയുള്ള

ഡിവൈഎഫ്ഐയുടെ മഴക്കാലപൂർവ്വ ശുചീകരണത്തിന് കൊയിലാണ്ടിയിൽ തുടക്കമായി

കൊയിലാണ്ടി: ഡിവൈഎഫ്‌ഐ നടപ്പിലാക്കുന്ന മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ കൊയിലാണ്ടി ബ്ലോക്ക് തല ഉല്‍ഘാടനം ചെങ്ങോട്ടുകാവില്‍ നടന്നു. ഡിവൈഎഫ്‌ഐ സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി.ലിജീഷ് ഉദ്ഘാചനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ:ഷീബ മലയില്‍, ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സി.എം. രതീഷ്, മേഖലാ സെക്രട്ടറി സ:ജൂബീഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്നുള്ള ഒരാഴ്ചക്കാലം

‘വാക്സിനേഷന് മുമ്പ് രക്തം നൽകാം’; പ്രത്യേക രക്തദാന ക്യാമ്പയിനുമായി ഡിവൈഎഫ്ഐ

കോഴിക്കോട്: ‘വാക്സിനേഷനുമുമ്പ് രക്തം നല്‍കാം’ എന്ന ക്യാമ്പെയിനുമായി ഡിവൈഎഫ്ഐ. രാജ്യത്ത് 18 നും 45 നും ഇടയിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ തീരുമാനമായതോടെ രക്തബാങ്കുകളില്‍ രക്തദാതാക്കളുടെ എണ്ണം കുറയുമെന്ന ആശങ്കയിലാണ് ഡിവൈഎഫ്‌ഐ. ഇതിന് പരിഹാരമായാണ് ക്യാമ്പെയിനുമായെത്തിയത്. വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നിശ്ചിതകാലത്തേക്ക് രക്തം ദാനം ചെയ്യാന്‍ കഴിയില്ല എന്നത് കൊണ്ട് മുഴുവന്‍ ഡിവൈഎഫ്ഐ അംഗങ്ങളും വാക്സിനേഷന് മുമ്പ് രക്തം

ഡിവൈഎഫ്ഐ നാളെ മഴക്കാലപൂര്‍വ്വ ശുചീകരണ ദിനമായി ആചരിക്കും

കോഴിക്കോട്: കോവിഡ് വ്യാപനത്തിനിടയില്‍ മഴക്കാലപൂര്‍വ്വ രോഗങ്ങള്‍ കൂടി ജനങ്ങളെ വേട്ടയാടുന്ന സ്ഥിതി വരരുത് എന്ന ലക്ഷ്യത്തോടെ നാളെ മഴക്കാലപൂര്‍വ്വ ശുചീകരണ ദിനമാചരിക്കുമെന്ന് ഡിവൈഎഫ്‌ഐ. നിലവിലെ മഹാമാരിക്കാലത്ത് മഴക്കാലപൂര്‍വ്വ രോഗങ്ങള്‍ പൂര്‍ണമായും പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കണമെന്നാണ് ഡിവൈഎഫ്‌ഐ യുടെ ആഹ്വാനം. ഇതിന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഡിവൈഎഫ്‌ഐ ഫലപ്രദമായി സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം പറഞ്ഞു.

ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ 2500 വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കുന്നു

കോഴിക്കോട്: കോവിഡ് വാക്‌സിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ 2500 യൂണിറ്റ് കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കും. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ആണ് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കുന്നത്. ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ടൗണ്‍ ബ്ലോക്ക് കമ്മിറ്റിയിലെ ആനക്കുളം യൂണിറ്റില്‍ ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി വി.വസീഫ് നിര്‍വ്വഹിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി.ലിജീഷ്, ജില്ലാ കമ്മിറ്റിയംഗം

പേരാമ്പ്രയില്‍ ക്ഷേത്രം ശുചീകരിച്ച് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്

പേരാമ്പ്ര: പേരാമ്പ്ര എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ഷേത്രപരിസരം അണുവിമുക്തമാക്കി. ശുചീകരിച്ചത് ഡിവൈഎഫ്‌ഐ പേരാമ്പ്ര ഈസ്റ്റ് മേഖല യൂത്ത് ബ്രിഗേഡ് അംഗങ്ങളാണ്. സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ വീട്ടുനിരീക്ഷണത്തില്‍ പ്രവേശിച്ചു.

25,000 യൂണിറ്റ് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുമെന്ന് ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം കൂടുതലുള്ള സാഹചര്യത്തില്‍ കോവിഡ് വാക്‌സിന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുമെന്ന് ഡിവൈഎഫ്‌ഐ. കാല്‍ ലക്ഷം കേന്ദ്രങ്ങളിലാണ് ഡിവൈഎഫ്‌ഐ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിക്കുന്നത്. മേയ് ഒന്ന് മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ ആരംഭിക്കുകയാണ്. ഇത് കൂടുതല്‍ തിരക്ക് വര്‍ദ്ധിപ്പിക്കും. ഈ സാഹചര്യത്തില്‍ മുഴുവന്‍ പേരെയും വാക്സിനേഷന്‍ രജിസ്ട്രേഷന്റെ ഭഗമാക്കുന്നതിനുള്ള സാമൂഹിക

തിക്കോടിയില്‍ ഡിവൈഎഫ്‌ഐ യുവജനയാത്ര സംഘടിപ്പിച്ചു

തിക്കോടി : ഡി.വൈ.എഫ്.ഐ തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന യാത്ര നടത്തി. യുവത്വം പറയുന്നു ഉറപ്പാണ് എല്‍ ഡി എഫ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുവജനയാത്ര സംഘടിപ്പിച്ചത്. ജാഥാ ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് സിക്രട്ടറി എ.കെ ഷൈജു ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡര്‍ എ.വി ഷിബു, ജാഥ പൈലറ്റ് മണ്‍സൂര്‍ ടി, ജാഥ ഡെപ്യൂട്ടി ലീഡര്‍

കൊയിലാണ്ടിയില്‍ ആരും വിശന്നിരിക്കില്ല; കരുതലായി കൂടെയുണ്ട് ഡിവൈഎഫ്‌ഐ

കൊയിലാണ്ടി: കൊവിഡ് കാലത്ത് രാജ്യം ലോക്ഡൗണിലായപ്പോളാണ് ഡിവൈഎഫ്‌ഐ ഹൃദയപൂര്‍വ്വം പദ്ധതി ആരംഭിച്ചത്. ഒരു വര്‍ഷത്തിനിടയില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച പ്രഭാത രാത്രി ഭക്ഷണ വിതരണ പരിപാടിയാണ് ഹൃദയപൂർവ്വം. ജന്മദിനങ്ങള്‍, വാര്‍ഷികങ്ങള്‍, ഓര്‍മ്മ ദിനങ്ങള്‍, മറ്റ് പ്രധാന ദിവസങ്ങള്‍ എന്നീ

error: Content is protected !!