Tag: Drugs
നിരോധിത എം.ഡി.എം.എ മയക്കുമരുന്നുകളുമായി പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ
പയ്യോളി: നിരോധിത മയക്കുമരുന്നുകളുമായി പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ . പയ്യോളി ഫൗസിയ മൻസിലിൽ മുഹമ്മദ് ഫാസിൽ (26) ആണ് പിടിയിലായത്. 720 മി. ഗ്രാം എം.ഡി.എം.എയും 92 ഗ്രാം കഞ്ചാവുമാണ് യുവാവിൽ നിന്ന് കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഫാസിൽ പിടിയിലായത്. പയ്യോളി ബിസ്മി നഗറിൽ നിന്ന്
ഡ്യുക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്‌പീക്കറിൽ ഒളിപ്പിച്ചത് മൂന്ന് ലക്ഷത്തോളം രൂപയുടെ മാരക മയക്കുമരുന്ന്; കോഴിക്കോട് മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികൾ പിടിയിൽ
കോഴിക്കോട്: നഗരത്തിൽ എക്‌സൈസിന്റെ മയക്കു മരുന്ന് വേട്ടയിൽ പിടികൂടിയത് മൂന്ന് ലക്ഷം രൂപയോളം വിലവരുന്ന മാരക മയക്കു മരുന്ന്. 55 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കളാണ് പിടിയിലായത്. ഡ്യുക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്‌പീക്കറിൽ മയക്കു മരുന്ന് കടത്താനുള്ള ശ്രമത്തിനിടയിലാണ് എക്‌സൈസിന്റെ കയ്യിൽ പെടുന്നത്. ഉത്തരമേഖലയില്‍ ഈ വര്‍ഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന്
കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; പോളിത്തീന്‍ കവറുകളിലാക്കി കടത്താന്‍ ശ്രമിച്ച 15.75 കിലോ കഞ്ചാവ് പിടികൂടി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 15.75 കിലോ കഞ്ചാവ് പിടികൂടി. റെയില്‍വേ സ്റ്റേഷനില്‍ എക്സൈസും ആര്‍.പി.എഫും നടത്തിയ പരിശോധനയിലാണ് പോളിത്തീന്‍ കവറുകളിലാക്കി ബാഗുകളില്‍ ഒളിപ്പിച്ച കഞ്ചാവ് പിടിച്ചെടുത്തത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഞ്ചാവിന്റെ ഉടമയെ കണ്ടെത്താനായി എക്സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്റ്റേഷനില്‍ കഞ്ചാവെത്തിച്ചയാളെ പിടികൂടാനായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സിസിടിവി ക്യാമറകള്‍
നാദാപുരത്ത് കാറില്‍ കടത്തിയ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍
നാദാപുരം: കാറില്‍ വില്‍പനക്കായി കൊണ്ട് പോവുകയായിരുന്ന ഒരു കിലോ കഞ്ചാവ് വടകര എക്‌സൈസ് പിടികൂടി. നാദാപുരം ചേലക്കാട് റോഡില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശികളായ മുത്തലിബ് (25), സിയാവുദ്ദീന്‍ (26) എന്നിവരെ വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അന്‍സാരിയും സംഘവും അറസ്റ്റ് ചെയ്തു. കഞ്ചാവ് എത്തിച്ച കാറും കാര്‍ ഓടിച്ച കുമ്മങ്കോട്
കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട; അമ്പത് ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കോഴിക്കോട്: അമ്പത് ലക്ഷം രൂപയുടെ എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട്ട് ഒരാൾ പിടിയിൽ. നിലമ്പൂർ താലൂക്കിൽ പനങ്കയം വടക്കേടത്ത് വീട്ടിൽ ഷൈൻ ഷാജി (22) ആണ് എക്സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 10.45 ഓടെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റേഞ്ച് ഓഫീസ് ഫറോക്കും കോഴിക്കോട് എക്സൈസ് ഇന്റലിജൻസും സംയുക്തമായി
മാരക ലഹരിയുമായി കോഴിക്കോട് മൂന്ന് പേർ പിടിയിൽ; ഒരാൾ വിദേശത്ത് ശിക്ഷിക്കപ്പെട്ടയാൾ
കോഴിക്കോട്: കുവൈത്തിൽ ഹെറോയിൻ കടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട യുവാവും സംഘവും നഗരത്തിൽ ലഹരിമരുന്നുമായി പിടിയിൽ. എംഡിഎംഎ എന്ന ലഹരിയുമായാണ് 3 യുവാക്കൾ പിടിയിലായത്. എളേറ്റിൽ കൈതക്കൽ വീട്ടിൽ നൗഫൽ (33), എളേറ്റിൽ ഞെളികുന്നുമ്മൽ അൻവർ തസ്നിം (30), കട്ടിപ്പാറ പുറംമ്പോളിയിൽ മൻസൂർ (35) എന്നിവരെയാണ് ചേവായൂർ പൊലീസും ജില്ലാ നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സും (ഡെൻസാഫ്)
കോഴിക്കോട് 40 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ
കോഴിക്കോട്: ഓണക്കാലത്തിനിടെ കോഴിക്കോട് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിലായി. ഇവരുടെ പക്കൽ നിന്ന് 40 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സ്‌പെഷൽ സ്‌ക്വാഡാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. പ്രതികളിൽ ഒരാൾക്ക് കരിപ്പൂർ സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന സംശയമുണ്ട്. സംഭവത്തിൽ
കോഴിക്കോട് ഫ്ലാറ്റിൽനിന്ന് 25 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവതി പിടിയിൽ
കോഴിക്കോട്: മാങ്കാവിലെ സ്വകാര്യ ആശുപത്രിക്കുസമീപം ഫ്ലാറ്റിൽനിന്ന് മാരക മയക്കുമരുന്നായ 25 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് കരുവന്തിരുത്തിയിലെ താഴത്തകത്ത് വീട്ടിൽ റജീനയെ (38) പരപ്പനങ്ങാടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നാല് ഗ്രാം എം.ഡി.എം.എ.യുമായി പരപ്പനങ്ങാടിയിൽ പിടിയിലായ ചാലിയം സ്വദേശി നാലുകുടി പറമ്പിൽ മുഷാഹിദിനെ (32) ചോദ്യംചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. പരപ്പനങ്ങാടി
ലഹരി മാഫിയകള്‍ക്കെതിരേ നടപടികളുമായി ചങ്ങരോത്ത് പഞ്ചായത്ത്; ഓഗസ്റ്റ് 15-ന് വീടുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ
കടിയങ്ങാട്: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വർധിച്ചു വരുന്ന ലഹരി മാഫിയകൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുന്നതിന് ഗ്രാമപ്പഞ്ചായത്ത് സർവകക്ഷിയോഗം തീരുമാനിച്ചു. ലഹരിമുക്ത ആഘോഷം എന്ന കാമ്പയിൻ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 15- ന് വൈകീട്ട് ഏഴിന് മുഴുവൻ വീടുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ചെയർമാനായും കെ.വി. രാഘവൻ, കിഴക്കയിൽ
കൂരാച്ചുണ്ടില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വ്യാപകമായതായി പരാതി; ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മേഖലയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വ്യാപകമായതായി പരാതി. ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന സംഘങ്ങള്‍ കൂരാച്ചുണ്ട് അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും പിടിമുറുക്കിയതായും ഇവര്‍ക്കെതിരെ നടപടി കാര്യക്ഷമമാവുന്നില്ലെന്നും പരാതി ഉയരുന്നു. കൂരാച്ചുണ്ട് ഹൈസ്‌കൂള്‍ ഗ്രൗണ്ട് പരിസരം, അങ്ങാടിയിലെ ഒഴിഞ്ഞ ബില്‍ഡിങ്ങിലെ ഇടനാഴികള്‍, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ പരിസരം എന്നിവ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടക്കുന്നത്. ഇവിടങ്ങളില്‍