Tag: Drugs
കൊയിലാണ്ടിയിൽ വാഹനത്തിൽ കറങ്ങി നടന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റു; രണ്ട് പേർ അറസ്റ്റിൽ, പിടികൂടിയത് 1500 പാക്കറ്റ് ഹാൻസ്
കൊയിലാണ്ടി: വാഹനങ്ങളിൽ കറങ്ങി നിരോധിത പുകയില വിറ്റു, കൊയിലാണ്ടിയിൽ രണ്ടു പേർ അറസ്റ്റിൽ. കുറുവങ്ങാട് ഐ.ടി.ഐ ക്ക് സമീപത്തു വെച്ചാണ് ഇവർ പിടിയിലായത്. നരിക്കുനി സ്വദേശി മോസിനും തിരുവനന്തപുരം സ്വദേശി രാജേന്ദ്രനും ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്‌ക്വാഡും കൊയിലാണ്ടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്
വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കാരംസ് ക്ലബ്ബിന്റെ മറവില്‍ എം.ഡി.എം.എ വില്‍പ്പന; കക്കോടിമുക്ക് സ്വദേശി പൊലീസ് പിടിയില്‍
കോഴിക്കോട്: സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പൊലീസ് പിടിയില്‍. കക്കോടി മുക്ക് സ്വദേശി കുന്നത്ത് പടിക്കല്‍ ബിനേഷ് (ബാഗു-37) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും മൂന്ന് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കാരംസ് ക്ലബ്ബിന്റെ മറവിലായിരുന്നു എംഡിഎംഎ വില്‍പ്പന. സുഹൃത്തുക്കളുടെയും എം.ഡി.എം.എയ്ക്ക് അടിമപ്പെട്ട ഉപയോക്താക്കളുടെയും വാഹനങ്ങളില്‍ കറങ്ങി
ലഹരി കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലാകുന്നവര്‍ക്ക് രണ്ടുവര്‍ഷം കരുതല്‍ തടങ്കല്‍ കര്‍ശനമാക്കുന്നു; തീരുമാനം ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഇത് ബോധപൂര്‍വ്വം പണം സമ്പാദനത്തിന് ചെയ്യുന്ന കുറ്റകൃത്യമാണ്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുത്ത പ്രതികള്‍ക്ക് രണ്ട് വര്‍ഷം കരുതല്‍ തടങ്കല്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കും. പിടിക്കപ്പെടുന്നവരില്‍ നിന്ന് ഇനി കുറ്റം ആവര്‍ത്തിക്കില്ലെന്ന് ബോണ്ട് വാങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷത്തിന്റെ
പേരാമ്പ്ര ടൗണിലും പരിസരങ്ങളിലും ലഹരി സംഘങ്ങള്‍ വ്യാപകമെന്ന് രക്ഷിതാക്കളും നാട്ടുകാരും; ശക്തമായ ബോധവത്കരണ പരിപാടികള്‍ വേണമെന്ന ആവശ്യം ഉയരുന്നു
പേരാമ്പ്ര: പേരാമ്പ്ര ടൗണിലും പരിസരങ്ങളിലും ലഹരി സംഘങ്ങള്‍ പിടിമുറുക്കുന്നതായി പരാതി. പേരാമ്പ്ര ടൗണ്‍, ബസ്റ്റാന്‍ഡ് പരിസരം, മരക്കാടി മേഖല, പൈതോത്ത് റോഡ്, ബൈപ്പാസ് റോഡിലെ ആളൊഴിഞ്ഞ മേഖലകള്‍ എന്നിവിടങ്ങളില്‍ ലഹരി മാഫിയയുടെ ഏജന്റുമാര്‍ തമ്പടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ലഹരി വസ്തുവില്‍പനക്കെതിരെ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടാവുന്നില്ലെന്ന് രക്ഷിതാക്കളും കച്ചവടക്കാരും പറയുന്നു. വിദ്യാര്‍ത്ഥികളെ വലയിലാക്കാന്‍ ശ്രമം നടത്തുന്നതായും
ഗൾഫിലുള്ള ‘ബോസിന്’ ലൊക്കേഷനും സെൽഫിയും അയച്ചാൽ ഉടൻ മയക്കുമരുന്ന്; അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സംഘത്തിലുൾപ്പെട്ട ചക്കുംകടവ് സ്വദേശി പിടിയിൽ
കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കണ്ണിയായ ചക്കുംകടവ് സ്വദേശി പിടിയിൽ. മുതലക്കുളത്ത് രാത്രി നടന്ന വാഹന പരിശോധനയിലാണ് ചക്കുംകടവ് ആനമാട് ഖദീജ മഹലിൽ ഷക്കീൽ ഹർഷാദ് പോലീസിന്റെ പിടിയിലായത്. ഹർഷാദിന്റെ കയ്യിൽനിന്ന് 112 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്തതിൽ കാക്കഞ്ചേരി കേന്ദ്രീകരിച്ച് വിവിധയിനം മാരക മയക്കുമരുന്നുകൾ വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തിവരുന്ന അന്താരാഷ്ട്ര
കഞ്ചാവ് മാത്രമല്ല, ബ്രൗണ്‍ ഷുഗറും എം.ഡി.എം.എയും അടക്കം തലച്ചോറ് തുരക്കുന്ന രാസലഹരികളും എത്തുന്നു കൊയിലാണ്ടിയില്‍; രഹസ്യ ഇടപാടുകള്‍ നടക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെ; ചാറ്റുകളും ശബ്ദസന്ദേശങ്ങളും പേരാമ്പ്ര ന്യൂസ് ഡോട് കോം പുറത്ത് വിടുന്നു (വീഡിയോ കാണാം)
കൊയിലാണ്ടി: “മെത്ത് ആർക്കേലും വേണെൽ പറയണേ മച്ചാനേ…” മെത്തലീന്‍ഡയോക്‌സി മെത്താംഫീറ്റമിന്‍. ലഹരിയുടെ ലോകത്ത് ‘മെത്ത്’ എന്ന പേരിലറിയപ്പെടുന്ന രാസലഹരി പദാര്‍ത്ഥത്തിന്റെ ശരിയായ പേരാണിത്. സിന്തറ്റിക് ഡ്രഗ്‌സ് എന്ന വിഭാഗത്തില്‍ പെടുന്ന ഈ മാരകമായ മയക്കുമരുന്നിന് എം.ഡി.എം.എ, എക്‌സ്, എക്സ്റ്റസി, മോളി എന്നീ ഓമനപ്പേരുകളുമുണ്ട്. വിരല്‍ത്തുമ്പിലൊതുങ്ങുന്നത്ര അളവ് എം.ഡി.എം.എ മതി മനുഷ്യനെ ലഹരിയുടെ കാണാക്കയത്തിലേക്ക് തള്ളിയിടാന്‍. സ്വര്‍ഗമെന്ന്
‘ലഹരി വസ്തുക്കളോട് നോ പറയാം’ മേപ്പയൂരിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്
മേപ്പയ്യൂർ: വനിതാ ശിശു വികസന വകുപ്പിന്റെയും മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ ജാഗ്രത സമിതിയുടെയും നേതൃത്വത്തിൽ ജാഗ്രതാ സമിതി അംഗങ്ങൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രധാനാധ്യാപകൻ കെ.നിഷിത്ത് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര സിവിൽ പോലീസ് ഓഫീസർ ജമീല
വീര്യംകൂടിയ മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിലായി; ആശുപത്രയിൽ പ്രവേശിപ്പിക്കപ്പെട്ട കോഴിക്കോട് സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു
കൊച്ചി: വീര്യംകൂടിയ മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോഴിക്കോട് സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു. രാസ പരിശോധനയില്‍ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും എന്‍.ഡി.പി.എസ് വകുപ്പാണ് ചുമത്തിയത്. ചികിത്സയിലായതിനാല്‍ യുവതിയുടെ അറസ്റ്റ് പിന്നീടായിരിക്കും രേഖപ്പെടുത്തുക. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഈ മാസം 27-ാം തീയതിയാണ് ഇരുവരും കൊച്ചയില്‍ എത്തിയത്.
പണമിടപാട് ഗൂഗിൾ പേ വഴി, ലൊക്കേഷൻ വാട്സാപ്പ് വഴിയും; സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിൽപ്പെട്ട രണ്ടുപേർ തലക്കുളത്തൂരിൽ പിടിയിലായി
തലക്കുളത്തൂർ: ജില്ലയിലേക്ക് വൻ കഞ്ചാവൊഴുക്ക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ട രണ്ട് യുവാക്കൾ പിടിയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി തവളേങ്ങൽ വീട്ടിൽ ഇർഷാദ് (33) പുഴക്കാട്ടിരി സ്വദേശി സാദിഖ് (38) എന്നിവരാണ് ബൈക്ക് സഹിതം പിടിയിലായത്. പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിൽ
‘ലഹരിയോട് നോ പറയൂ…’; റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ഐഡിയല്‍ ഐ.ടി.ഐയില്‍ ലഹരി വിമുക്ത ക്ലാസ്
പേരാമ്പ്ര: പേരാമ്പ്ര റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര ഐഡിയല്‍ ഐ.ടി.ഐയില്‍ നടന്ന ക്ലാസ് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി.സുധീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോണ്‍സണ്‍ ജോസഫ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസെടുത്തു. വാര്‍ഡ് മെമ്പര്‍ മിനി പൊന്‍പറ, റോട്ടറി ക്ലബ്ബ് അസിസ്റ്റന്റ് ഗവര്‍ണര്‍ എം.ശംസുദ്ദീന്‍, എന്‍.പി.സുധീഷ്,