Tag: #drinking water#

Total 5 Posts

‘വടകരയിലെ കുടിവെള്ള വിതരണം അവതാളത്തില്‍’; പ്രതിഷേധ ധർണ്ണയുമായി യുഡിഎഫ് കൗൺസിലർമാർ

വടകര: വടകര നഗരസഭ പ്രദേശത്ത് വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന ഉപ്പ് കലർന്ന കുടിവെള്ളത്തിന് ഉടൻ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട് വടകര നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ വടകര വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വേനൽക്കാലത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നഗരസഭ പ്രദേശത്ത് കുടിവെള്ളത്തിൽ ഉപ്പ്

നിങ്ങളുടെ വീട്ടിലെ കിണറ്റിലെ വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പുണ്ടോ? കേരളത്തിലെ കിണര്‍വെള്ളത്തില്‍ വലിയതോതില്‍ മൈക്രോപ്ലാസ്റ്റിക് കണങ്ങളെന്ന് കണ്ടെത്തല്‍

കണ്ണൂര്‍: നിങ്ങള്‍ കുടിക്കുന്ന വെള്ളം സുരക്ഷിമാണെന്ന് ഉറപ്പുണ്ടോ? ഉറപ്പുണ്ടെന്നാണ് പറയാന്‍ പോകുന്നതെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ കൂടി കേള്‍ക്കണം. കേരളത്തിലെ കിണര്‍വെള്ളത്തില്‍ നഗര ഗ്രാമഭേദമന്യേ മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. കിണര്‍വെള്ളത്തില്‍ മാത്രമല്ല, കടല്‍വെള്ളത്തിലുമുണ്ട് ഇവ. നമ്മള്‍ ഭക്ഷിക്കുന്ന മത്സ്യങ്ങളിലൂടെയും കടല്‍വെള്ളത്തിലൂടെയും ഇവ ശരീരത്തിലെത്താം. മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷനിലെ

പേരാമ്പ്ര ചേര്‍മലയില്‍ ടൂറിസം പദ്ധതി നിര്‍മ്മാണ പ്രവൃത്തിക്കായി അനധികൃതമായി കുടിവെള്ളം എടുക്കുന്നതായി പരാതി; പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ ചേര്‍മലയില്‍ ടുറിസം പദ്ധതി നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി അനധികൃതമായി വെളളം എടുക്കുന്നതായി പരാതി. ചേര്‍മലയിലെ നടുക്കണ്ടി മീത്തല്‍ എസ്.സി കുടിവെളള പദ്ധതിയില്‍ നിന്നുമാണ് കരാറുകാര്‍ നിര്‍മ്മാണത്തിനായി വെളളം എടുക്കുന്നതെന്ന് വാര്‍ഡ് മെമ്പര്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. സമീപദിവസങ്ങളിലാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഡി.ടി.പി.സിക്ക് കീഴില്‍ നടക്കുന്ന

കുടിവെള്ള പദ്ധതി നവീകരിച്ചു; ആയഞ്ചേരി ഗ്രാമപഞ്ചായത്തില്‍ 30 കുടുംബങ്ങള്‍ക്ക് ശുദ്ധജലം വീടുകളില്‍ എത്തി

ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് 12ാം വാര്‍ഡിലെ കടമേരി വെസ്റ്റ് ജലനിധി നവീകരണ പ്രവൃത്തി നടന്നതോടെ പ്രദേശത്തെ വീടുകളില്‍ ശുദ്ധജലമെത്തി. തറമല്‍ കുന്ന്, വാരാക്കണ്ടി ഭാഗങ്ങളിലെ 30 കുടുബങ്ങള്‍ക്കാണ് ശുദ്ധജലം വീടുകളില്‍ എത്തിയത്. 2019ല്‍ കമ്മീഷന്‍ ചെയ്ത പദ്ധതിയില്‍ പൈപ്പുകള്‍ പൊട്ടിയതിനാല്‍ കലങ്ങിയതും മണ്ണ്കലര്‍ന്നതുമായ വെള്ളമായിരുന്നു ജലസംഭരണിയില്‍ എത്തിയത്. ഈ കാരണത്താല്‍തന്നെ പദ്ധതിപ്രയോജനം ഇല്ലാത്ത അവസ്ഥയായിരുന്നു. ഗുണഭോക്തൃ

പതിനേഴ് പഞ്ചായത്തുകളിൽ കുടിവെള്ളം ലഭ്യമാകും; പെരുവണ്ണാമൂഴിയിൽ ജലശുദ്ധീകരണശാല നിർമ്മാണം തുടങ്ങി

പേരാമ്പ്ര: ജലജീവൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 17 പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കാൻ പെരുവണ്ണാമൂഴിയിൽ നിർമ്മിക്കുന്ന ജലശുദ്ധീകരണശാലയുടെ നിർമ്മാണം തുടങ്ങി. ദിവസത്തിൽ 100 ദശലക്ഷം ലിറ്റർ വെള്ളമാണ് ഇവിടെ സംഭരിക്കാൻ കഴിയും. പെരുവണ്ണാമൂഴി ഡാമിലെ വെള്ളമാണ് ശുദ്ധീകരിച്ച് വിവിധയിടങ്ങളിലേക്ക് എത്തിക്കുക. പെരുവണ്ണാമൂഴി ഡാം റിസർവോയറിന് സമീപം നേരത്തെയുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്ലാന്റിന് സമീപമാണ് പുതിയ ജലശുദ്ധീകരണശാല.