Tag: drinking water
ദാഹജലം ഇനി സമൃദ്ധം; കായണ്ണയില്‍ പുവ്വത്താംകുന്ന് കുടിവെള്ളപദ്ധതിയ്ക്ക് തുടക്കമായി
കായണ്ണബസാര്‍: കായണ്ണ ഗ്രാമപ്പഞ്ചായത്ത് പുവ്വത്താംകുന്ന് കുടിവെള്ളപദ്ധതിയ്ക്ക് തുടക്കമായി. ഗ്രാമപ്പഞ്ചായത്തിന് ലഭ്യമായ അവാര്‍ഡ് തുകയില്‍നിന്ന് അനുവദിച്ച പണം ഉപയോഗിച്ചാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി നിര്‍വഹിച്ചു. ആറാം വാര്‍ഡ് അംഗം പി.കെ. ഷിജു അധ്യക്ഷനായി. ഏഴാം വാര്‍ഡ് അംഗം ജയപ്രകാശ് കായണ്ണ, ഗുണഭോക്തൃകമ്മിറ്റി കണ്‍വീനര്‍ എ.സി ബാലകൃഷ്ണന്, ഇ.ജെ ഷാജു
മോട്ടോര്‍ മാസങ്ങള്‍ക്ക് മുന്‍പ് തകരാറിലായി; കുടിവെള്ള പദ്ധതിക്കായി ആരംഭിച്ച കിണറില്‍ വെള്ളമുണ്ടായിട്ടും ജലക്ഷാമത്തില്‍ വലഞ്ഞ് മണ്ടോപ്പാറയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍
കൂരാച്ചുണ്ട്: കിണറില്‍ വെള്ളമുണ്ടായിട്ടും കുടിവെള്ള ക്ഷാമം അനുഭവിച്ച് പ്രദേശ വാസികള്‍. കൂരാച്ചുണ്ട് പഞ്ചായത്ത് മൂന്നാം വാര്‍ഡിലുള്‍പ്പെട്ട മണ്ടോപ്പാറ കോളനിയിലും സമീപമുള്ള ലാസ്റ്റ് പൂവ്വത്തുംചോല മേഖലയിലുമുള്ള ജനങ്ങളുമാണ് കുടിവെള്ള ക്ഷാമത്തില്‍ വലയുന്നത്. ഇവിടെ പ്രദേശത്തുകാര്‍ക്കായി ആരംഭിച്ച മണ്ടോപ്പാറ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലായതാണ് കുടിവെള്ള ക്ഷാമത്തിനു കാരണം. പദ്ധതിയുടെ കിണറ്റില്‍ വെള്ളം ധാരാളം ഉണ്ടെങ്കിലും മോട്ടോര്‍ മാസങ്ങള്‍ക്ക്
വേനല്‍ച്ചൂടില്‍ ആശ്വാസം; ഇരിങ്ങത്ത് തണ്ണീര്‍പ്പന്തല്‍ ഒരുക്കി വനിതാ സഹകരണസംഘം
ഇരിങ്ങത്ത്: ഇരിങ്ങത്ത് വനിതാ സഹകരണസംഘത്തിന്റെ തണ്ണീര്‍ പന്തലിന് തുടക്കമായി. വേനല്‍ച്ചൂടില്‍ ജനങ്ങള്‍ക്ക് ദാഹജലംനല്കാനായാണ് തണ്ണീര്‍പ്പന്തല്‍ ആരംഭിച്ചിരിക്കുന്നത്. തുറയൂര്‍ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.കെ സബിന്‍രാജ് ഉദ്ഘാടനംചെയ്തു. സംഘംപ്രസിഡന്റ് ശ്യാമ ഓടയില്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അനിത ചാമക്കാലയില്‍, ഭരണസമിതി അംഗങ്ങളായ രത്ന കൂത്തിലാംവീട്ടില്, രജനി ചെറുകുന്നുമ്മല്‍, ബബിത കണ്ണമ്പത്ത്, ആതിരാ പ്രമീഷ്, ജിജില
വേനലില്‍ ദാഹമകറ്റാം; മുയിപ്പോത്ത് ടൗണില്‍ ‘കുടിനീര് തെളിനീര്’ കുടിവെള്ളപദ്ധതിക്ക് തുടക്കമായി
ചെറുവണ്ണൂര്‍: കടുത്ത വേനലില്‍ ദാഹമകറ്റാന്‍ മുയിപ്പോത്ത് ടൗണില്‍ കുടിവെള്ള പദ്ധതി ഒരുക്കി മുയിപ്പോത്ത് ഗ്രാമം സാംസ്കാരികവേദി. ‘കുടിനീര് തെളിനീര്’ എന്ന കുടിവെള്ളപദ്ധതി ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനംചെയ്തു. ഗ്രാമം സാംസ്കാരികവേദി പ്രസിഡന്റ് വി അര്ജുന് അധ്യക്ഷതവഹിച്ചു. വി.കെ ഗോപാലന്, എം.എം മനോജ്, ജയന് കോറോത്ത്, എന്‍.എം ലത്തീഷ് കുമാര്‍, ഇ.പി ചന്ദ്രന്, എ.കെ
അരിക്കുളം ഗ്രാമ പഞ്ചായത്തില്‍ എല്ലാവർക്കും കുടിവെളളമെത്തിക്കും; ജലജീവന്‍ പദ്ധതി പദ്ധതി പ്രവര്‍ത്തനം പുരോഗമിക്കുന്നു
കൊയിലാണ്ടി: അരിക്കുളം ഗ്രാമ പഞ്ചായത്തില്‍ എല്ലാവർക്കും കുടിവെളളമെത്തിക്കാനുളള പ്രവര്‍ത്തനവുമായി ജലജീവൻ പദ്ധതി. 51.5 കോടി രൂപയാണ് പദ്ധതി നടപ്പിലാക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പെരുവണ്ണാമൂഴി റിസര്‍വോയറില്‍ നിന്ന് എത്തിക്കുന്ന വെളളം സംഭരിക്കാന്‍ വളേരി മുക്കില്‍ 9.5 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുളള ടാങ്ക് നിര്‍മ്മിക്കും. പതിനൊന്നാം വാര്‍ഡിലെ വളേരി മുക്ക് മലയില്‍ 15 സെന്റ് സ്ഥലം ഇതിനായി
അങ്കണവാടിക്ക് സ്നേഹസമ്മാനവുമായി വോയ്സ് ഓഫ് കൂറൂര വാട്ട്സാപ്പ് കൂട്ടായ്മ; ശിശുദിനത്തില്‍ പമ്പ് സെറ്റ് കൈമാറി
ചെറുവണ്ണൂർ: ആവള മാനവ അങ്കണവാടിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ഒരു കൈ സഹായവുമായി വോയ്സ് ഓഫ് കൂറൂര വാട്സാപ്പ് കൂട്ടായ്മ. ശിശുദിനാഘോഷപരിപാടിയുടെ ഭാഗമായി ഒരു പമ്പ് സെറ്റാണ് വാട്ട്സാപ്പ് കൂട്ടായ്മ അങ്കണവാടിക്ക് നല്‍കിയത്. ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ബൈജു ആവള, വി.പി.ഷെമീർ, ടി.കെ.അഖിൽ എന്നിവരിൽനിന്ന് അങ്കണവാടി വർക്കർ വി. സുനിജ പമ്പ്സെറ്റ് ഏറ്റുവാങ്ങി. ശിശുദിനറാലിയും കലാപരിപാടികളും
പേരാമ്പ്രക്കാരുടെ ശ്രദ്ധയ്ക്ക്: ഈ പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം തടസപ്പെടും
പേരാമ്പ്ര: ജലജീവൻ മിഷൻ പ്രവർത്തിയുടെ ഭാഗമായി പൈപ്പിടൽ നടക്കുന്നതിനാൽ ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം തടസപ്പെടും. ജൂൺ 19, 20 തിയ്യതികളിലാണ് ശുദ്ധജല വിതരണം തടസപ്പെടുകയെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ (കേരള ജലവിതരണ വകുപ്പ്, പേരാമ്പ്ര) അറിയിച്ചു.
കുടിവെള്ളം ഇനി പാഴാകില്ല; പന്തിരിക്കര-കോക്കാട് ജംഗ്ഷന് സമീപത്തെ റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കുന്ന പ്രവൃത്തി ആരംഭിച്ചു
പേരാമ്പ്ര: പന്തിരിക്കര-കോക്കാട് റോഡ് ജംഗ്ഷനു സമീപം പിഡബ്ല്യുഡി റോഡില്‍ പൊട്ടിയ കുടിവെള്ള പൈപ്പ് നാന്നാക്കല് പ്രവൃത്തി ആരംഭിച്ചു. ഒരു വര്‍ഷത്തോളമായി പൊട്ടിയ പൈപ്പ് നന്നാക്കാത്തനിലാല് കുടിവെള്ളം പാഴാകുന്നത് ഇവിടെ പതിവ് കാഴ്ചയായിരുന്നു. സംഭവം വാര്ത്തയായതിനെതുടര്ന്നാണ് അധികാരികള്‍ ഉടന്‍ നടപടി സ്വീകരിച്ചത് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ മണ്ണുമാന്തി പൈപ്പിന്റെ പൊട്ടിയ ഭാഗം നന്നാക്കാനുള്ള ശ്രമത്തിലാണ്. പൈപ്പ് പൊട്ടിയസ്ഥലത്ത്
കുടിവെള്ളക്ഷാമം രൂക്ഷം; കീഴരിയൂരില്‍ മണ്ണാടിക്കുന്ന് ജലനിധി കുടിവെള്ളപദ്ധതി അവതാളത്തില്‍
കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്തിലെ മണ്ണാടിക്കുന്ന് ജലനിധി കുടിവെളള പദ്ധതി അവതാളത്തില്‍. കടുത്ത ജലക്ഷാമമെന്ന് പ്രദേശവാസികള്‍. എണ്‍പതോളം കുടുംബങ്ങള്‍ക്ക് പ്രയോജനം കിട്ടുന്ന പദ്ധതിയാണിത്. ജലവിതരണത്തിന് സ്ഥാപിച്ച ഇരുമ്പ് കുഴലുകള്‍ ദ്രവിച്ച് പലയിടത്തും പൊട്ടി തകര്‍ന്നു കിടക്കുകയാണ്. പൊട്ടിയ പൈപ്പുകള്‍ മാറ്റി പി.വി.സി പൈപ്പുകള്‍ സ്ഥാപിക്കാന്‍ ഒരു ലക്ഷം രൂപ വേണ്ടി വരുമെന്ന് ഓപ്പറേറ്റര്‍ ശിവന് മണ്ണാടിമ്മല്‍. 2013
കടുത്ത ചൂടാണ്, ജാഗ്രത പാലിക്കുക
തിരുവനന്തപുരം: അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കേണ്ടതാണ്. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. കൃത്രിമ