Tag: doctor
ക്ലിനിക്കിലെത്തിയ 15-കാരിയെ പീഡിപ്പിച്ചെന്ന് പരാതി; പോക്സോ കേസില്‍ കോഴിക്കോട്ട് ഡോക്ടര്‍ അറസ്റ്റില്‍
കോഴിക്കോട്: ക്ലിനിക്കിലെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് ഡോക്ടർ അറസ്റ്റിൽ. കോഴിക്കോട് നഗരത്തിലെ ക്ലിനിക്കിൽ പരിശോധന നടത്തുന്ന ഡോക്ടറായ സി.എം. അബൂബക്കറാണ് അറസ്റ്റിലായത്. കസബ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കായി ക്ലിനിക്കിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് ഡോക്ടര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും. Summary: doctor
നാളെയാണോ ഡോക്ടറെ കാണാനായി പോകുന്നത്, മറ്റൊരു ദിവസത്തേക്ക് മാറ്റിക്കോളൂ; വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി ഡോക്ടർമാരുടെ പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (17/03/23) വ്യാപകമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പണിമുടക്കുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ആശുപത്രികളും, ആരോഗ്യ പ്രവർത്തകർക്കും, ഡോക്ടർമാർക്ക് നേരെയുമുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. അത്യാഹിതവിഭാഗം
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ നിയമിക്കുന്നു; ജനുവരി 24 വരെ അപേക്ഷ സമർപ്പിക്കാം
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഡോക്ടറെ (എംബിബിഎസ്) നിയമിക്കുന്നു. അപേക്ഷകൻ പേരാമ്പ്ര ബ്ലോക്ക് പരിധിയിലുള്ളവരായിരിക്കണം. അപേക്ഷകർ സ്വയം തയ്യാറാക്കിയ അപേക്ഷ ജനുവരി 24ന് വൈകുന്നേരം 4 മണി വരെ ഓഫീസിൽ സ്വീകരിക്കുന്നതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
കീഴരിയൂരിന്റെ യുവ ഡോക്ടർമാർക്ക് ആദരം; എം.ബി.ബി.എസ് വിജയകരമായി പൂർത്തീകരിച്ച നാല് പേരെ ആദരിച്ച് മുസ്ലിം ലീഗ്
കീഴരിയൂർ: എം.ബി.ബി.എസ് വിജയകരമായി പൂർത്തീകരിച്ച് ആതുരസേവന മേഖലയിലേക്ക് കടന്നു വന്ന കീഴരിയൂരിലെ നാല് യുവ ഡോക്ടർമാരെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ഡോ. ജെ.ആർ.അശ്വതി, ഡോ. പി.കെ.എം.ഷഹനാസ്, ഡോ. ശ്യാമിലി സാം, ഡോ. എ.മുഹമ്മദ് ആഷിക് എന്നിവരെയാണ് മുസ്ലിം ലീഗ് അനുമോദിച്ചത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.പി.കുഞ്ഞമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചികിത്സ തേടിയെത്തിയത് കഫക്കെട്ടിന്, കുത്തിവെയ്പ്പ് എടുത്തത് വേണ്ടത്ര യോഗ്യതയില്ലാത്ത നേഴ്സ്; നാദാപുരത്തെ പന്ത്രണ്ടുകാരന്റെ മരണത്തിൽ ചികിത്സിച്ച ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
നാദാപുരം: നാദാപുരത്തെ സ്വകാര്യ ക്ലിനിക്കില്‍ കുത്തിവെപ്പിനിടെ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍. നാദാപുരം ന്യൂക്ലിയസ് ക്ലിനിക്കിലെ മാനേജിംഗ് ഡയറക്ടറും പീഡിയാട്രീഷനുമായ ഡോ. സലാവുദ്ദീന്‍, മാനേജിംഗ് പാര്‍ടണര്‍ മുടവന്തേരി സ്വദേശി റഷീദ്, വിദ്യാര്‍ത്ഥിക്ക് കുത്തിവെപ്പ് നല്കിയ നഴ്സായ പേരോട് സ്വദേശിനി ഷാനി എന്നിവരെയാണ് നാദാപുരം ഡി വൈ എസ് പി ടി.