Tag: Dengue fever

Total 7 Posts

ഡെങ്കിപ്പനി ഭീതിയൊഴിയാതെ കോഴിക്കോട് ജില്ല; കഴിഞ്ഞമാസം ദിനം പ്രതി സർക്കാർ ആശുപത്രികളിൽ എത്തിയത് 20 അധികം രോ​ഗികൾ

കോഴിക്കോട്: ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. ഡെങ്കി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര ജാഗ്രത തദ്ദേശ സ്ഥാപനങ്ങൾ കൈക്കൊള്ളണമെന്നാണ് ആവശ്യം.കൊതുകുകൾ മുട്ടയിട്ടു പെരുകുന്ന പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി വരുന്നത്. കഴിഞ്ഞ മാസം ദിവസേന ശരാശരി 21 പേരെ വീതമാണ് രോഗം ബാധിച്ച് സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയ്ക്ക് എത്തിയ 360 പേരിൽ 108 പേർക്ക്

ഇതിനകം റിപ്പോര്‍ട്ട് ചെയ്തത് നൂറോളം കേസുകള്‍, ഈ മാസം മാത്രം 23 ഡെങ്കിപ്പനി ബാധിതര്‍; പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ ഡെങ്കിപ്പനി വ്യാപകം

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തില്‍ ഡെങ്കിപ്പനി വ്യാപകം. ഇതിനകം തന്നെ പഞ്ചായത്തില്‍ നൂറോളം കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. 1, 2, 7, 8, 15, 18 വാര്‍ഡുകളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 23 ഡെങ്കിപ്പനി കേസുകളാണ് പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കുറ്റ്യാടിക്കു അടുത്ത ചെറിയകുമ്പളം, പാറക്കടവ് ഭാഗങ്ങളിലാണ് കൂടുതലായും കേസുകള്‍. ചങ്ങരോത്ത് പ്രാഥമികാരോഗ്യ

നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ഡെങ്കിപ്പനിയും മലമ്പനിയും; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

നാദാപുരം: നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ഡെങ്കിപ്പനിയും മലമ്പനിയും റിപ്പോര്‍ട്ട് ചെയ്തു. 18-ാം വാര്‍ഡില്‍ വാണിയൂര്‍ റോഡില്‍ കണ്ണോത്ത് താഴെകുനിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ചെടികള്‍ വില്‍ക്കുന്ന ജോലിക്കായാണ് ഇയാള്‍ നാദാപുരത്ത് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. അടുത്തിടെ ഇയാള്‍ നാട്ടിലേക്ക് പോയിരുന്നു. തിരിച്ചു വരുമ്പോള്‍ പനിയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്

ഡെങ്കിപ്പനി: പ്രതിരോധം ശക്തമാക്കി പേരാമ്പ്ര ഗ്രാമപഞ്ചായത്ത്

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ഫീവര്‍ സര്‍വ്വെയും ഫോഗിംഗും നടത്തി പേരാമ്പ്ര ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് അംഗം ശാരദയുടെ നേതൃത്വത്തില്‍ പേരാമ്പ്ര താലുക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സുരേഷ് കുമാര്‍, ജെഎച്ച്‌ഐ മാരായ അനൂപ്, അബ്ദുള്‍ അസീസ് വി.ഒ, കൃഷ്‌ണേന്തു, ആശ പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും

ഡെങ്കിപ്പനി പ്രതിരോധം; നാളെ ഡ്രൈഡേ

തിരുവനന്തപുരം: ഈ വര്‍ഷം ഡെങ്കിപ്പനി വ്യാപനം ശക്തമാകാനുള്ള സാധ്യത കൂടിയതിനാലും കാലവര്‍ഷമടുത്തതിനാലും രോഗപ്രതിരോധം ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നോനാലോ വര്‍ഷം കൂടുമ്പോള്‍ ശക്തമാകുന്ന സ്വഭാവമുള്ള പകര്‍ച്ചവ്യാധിയാണ് ഡെങ്കിപ്പനി. 2017ല്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി വലിയതോതില്‍ ബാധിച്ചിരുന്നു.? അതുകൊണ്ട്, തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആചരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. കൊതുകുനിവാരണ

മഴക്കാലമാണ്; ഡെങ്കിപ്പനി പടരാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മഴതുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ഡി.എം.ഒ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളിലും ചിരട്ടകളിലും ടയറുകളിലും പൂച്ചെട്ടികളുടെ അടിയിലും മഴവെള്ളപ്പാത്തികളിലും ടെറസുകളിലും മഴവെള്ളം കെട്ടിനിന്ന് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ ഉണ്ടാകും. ഡെങ്കിപ്പനിക്ക് കാരണമാകുന്ന നാലുതരം വൈറസുകള്‍ ജില്ലയില്‍ കണ്ടെത്തിയതിനാല്‍ ഉറവിട നശീകരണം ഉറപ്പാക്കണം. ശക്തമായ പനി, വിറയല്‍, തലവേദന, സന്ധിവേദന, ശരീരത്ത്

മഴക്കാലമാണ് വരുന്നത്, ഡെങ്കിപ്പനിയെ പ്രതിരോധിക്കാം; ലക്ഷണം, ചികിത്സ, പ്രതിരോധം എന്നിവ വിശദമായ രൂപത്തില്‍

തിരുവനന്തപുരം: ആഗോളതലത്തില്‍ ഡെങ്കിപ്പനി ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കേരളത്തിലും രോഗവ്യാപനം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കൂടി വരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇത്തവണത്തെ ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനം കടന്നു വരുന്നത്. സംസ്ഥാനത്ത് മഴ കനക്കുമ്പോള്‍ ഡെങ്കിപ്പനി പടര്‍ത്താന്‍ സാധ്യതയുണ്ട്. വീടും പരിസരവും പൊതുയിടങ്ങളും

error: Content is protected !!