Tag: dengue
ഇതിനകം റിപ്പോര്‍ട്ട് ചെയ്തത് നൂറോളം കേസുകള്‍, ഈ മാസം മാത്രം 23 ഡെങ്കിപ്പനി ബാധിതര്‍; പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ ഡെങ്കിപ്പനി വ്യാപകം
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തില്‍ ഡെങ്കിപ്പനി വ്യാപകം. ഇതിനകം തന്നെ പഞ്ചായത്തില്‍ നൂറോളം കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. 1, 2, 7, 8, 15, 18 വാര്‍ഡുകളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 23 ഡെങ്കിപ്പനി കേസുകളാണ് പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കുറ്റ്യാടിക്കു അടുത്ത ചെറിയകുമ്പളം, പാറക്കടവ് ഭാഗങ്ങളിലാണ് കൂടുതലായും കേസുകള്‍. ചങ്ങരോത്ത് പ്രാഥമികാരോഗ്യ
ഡെങ്കിപ്പനി; ചക്കിട്ടപ്പാറയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതം
ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് ഒമ്പതില്‍ ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് ഫോഗിംഗ് നടത്തി. ഡെങ്കിപ്പനിക്കെതിരേ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാര്‍ഡ് മെമ്പര്‍
കണ്ണൂര്‍ ജില്ലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു; ജാഗ്രത കൈവിടരുതെന്ന് നിര്‍ദേശം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. ജില്ലയില്‍ പത്തൊന്‍പത് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് പഞ്ചായത്തിലെ യുവാവ് മരിച്ചതായും വിവരമുണ്ട്. ഇതേ തുടര്‍ന്ന് ആരോഗ്യ വിഭാഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.കോവിഡ് വ്യാപനത്തിനൊപ്പം തന്നെ ജില്ലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്ന എന്നത് വളരെ ജാഗ്രതയോടെ കാണേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡിനൊപ്പം ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.