Tag: Delta Plus
വേളത്തും കോവിഡ് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു
കുറ്റ്യാടി: വേളം പഞ്ചായത്തിൽ കോവിഡ് ഡെൽറ്റ വകഭേദം ബാധ സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 5–ാം വാർഡിലെ 52കാരനാണ് ഡെൽറ്റ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഡെൽറ്റ ബാധ കണ്ടെത്തിയത്. പഞ്ചായത്തിൽ ആരോഗ്യ വിഭാഗം ജാഗ്രത കർശനമാക്കി. സമ്പർക്കത്തിലുള്ളവരുടെ ലിസ്റ്റ് തയാറാക്കി നിരീക്ഷണത്തിലാക്കാനുള്ള നടപടി തുടങ്ങി. ചെറുകുന്ന് പ്രദേശത്തെ 160 വീടുകളിലുള്ളവർക്ക് ആർടിപിസിആർ, ആന്റിജൻ ടെസ്റ്റുകൾ
ജില്ലയിൽ ആശങ്കയുയര്‍ത്തി കോവിഡ് ഡെൽറ്റ വകഭേദം; 107 സാംപിളുകൾ പരിശോധിച്ചതിൽ 95 എണ്ണത്തിലും ഡെൽറ്റ വകഭേദം കണ്ടെത്തി
കോഴിക്കോട്: ജില്ലയിൽ കോവിഡ് ഡെൽറ്റ വകഭേദം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുന്നു. 107 സാംപിളുകൾ പരിശോധിച്ചതിൽ 95 എണ്ണത്തിലും ഡെൽറ്റ വകഭേദം കണ്ടെത്തി. വ്യാപനശേഷി ഏറെയുള്ള വൈറസ് ആയതിനാൽ കടുത്ത ജാഗ്രത പുലർത്തിയില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോകുമെന്ന് ആശങ്കയുണ്ട്. ജില്ലയിൽ ആദ്യഘട്ടത്തിൽ 54 പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംശയമുള്ള മേഖലകളിൽ കൂടുതൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ
കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്ക് ഡെല്‍റ്റ വൈറസിന്റെ വകഭേദം കണ്ടെത്തി; വൈറസ് സ്ഥിരീകരിച്ചത് മുക്കം സ്വദേശികള്‍ക്ക്
കോഴിക്കോട്: കോഴിക്കോട് നാല് പേര്‍ക്ക് ഡെല്‍റ്റ വൈറസിന്റെ വകഭേദം കണ്ടെത്തി. മുക്കം നഗരസഭാ പരിധിയിലുള്ളവര്‍ക്കാണ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചത്. മെയ് 20ന് പരിശോധിച്ചവരിലാണ് കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. മുന്‍പ് പാലക്കാട്ടും പത്തനംതിട്ടയിലും ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പത്തനംതിട്ട കടപ്ര പഞ്ചായത്ത്, പാലക്കാട് കണ്ണാടി, പറളി, പിരായിരി പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം ശക്തമാക്കിയിരുന്നു. പാലക്കാട്ട്