Tag: Delta
കോവിഡ് മൂന്നാംതരംഗം ആരംഭിച്ചതായി ലോകാരോഗ്യ സംഘടന; ആശങ്കയോടെ ലോക രാജ്യങ്ങൾ
ജനീവ: ലോകത്തെ ആശങ്കയിലാക്ക് കോവിഡിന്റെ മൂന്നാംതരംഗം ആരംഭിച്ചെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. വൈറസിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു എച്ച് ഒയുടെ പുതിയ മുന്നറിയിപ്പ്. ‘നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.
ജില്ലയിൽ ആശങ്കയുയര്‍ത്തി കോവിഡ് ഡെൽറ്റ വകഭേദം; 107 സാംപിളുകൾ പരിശോധിച്ചതിൽ 95 എണ്ണത്തിലും ഡെൽറ്റ വകഭേദം കണ്ടെത്തി
കോഴിക്കോട്: ജില്ലയിൽ കോവിഡ് ഡെൽറ്റ വകഭേദം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുന്നു. 107 സാംപിളുകൾ പരിശോധിച്ചതിൽ 95 എണ്ണത്തിലും ഡെൽറ്റ വകഭേദം കണ്ടെത്തി. വ്യാപനശേഷി ഏറെയുള്ള വൈറസ് ആയതിനാൽ കടുത്ത ജാഗ്രത പുലർത്തിയില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോകുമെന്ന് ആശങ്കയുണ്ട്. ജില്ലയിൽ ആദ്യഘട്ടത്തിൽ 54 പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംശയമുള്ള മേഖലകളിൽ കൂടുതൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ
ഉള്ളിയേരിയിൽ ഡെൽറ്റ വകഭേദം കണ്ടെത്തി; ജനങ്ങള്‍ ജാഗ്രത പാലിക്കണം
ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് 17-ാംവാർഡിൽ കോവിഡ് ഡെൽറ്റ വകഭേദം കണ്ടെത്തി. ഇക്കഴിഞ്ഞ മേയ് 19-ന് ആരോഗ്യവകുപ്പ് ജനിതകപഠനത്തിനുവേണ്ടി നടത്തിയ സാംപിൾ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്. രോഗമുണ്ടെന്ന് സ്ഥിരീകരിച്ച ആൾക്ക് രോഗം മാറിയിട്ടുണ്ട്. സമൂഹത്തിൽ വളരെ വേഗം വ്യാപിക്കുന്ന വകഭേദമായതിനാൽ മുമ്പ് ഉണ്ടായ രോഗികളുമായി സമ്പർക്കംപുലർത്തിയവരെയും ഏതെങ്കിലുംതരത്തിൽ രോഗസാധ്യത ഉള്ളവരെയും തത്ക്ഷണം കണ്ടെത്തി ചികിത്സ നൽകാനും നിരീക്ഷണത്തിൽ
പേരാമ്പ്ര പഞ്ചായത്തില്‍ രണ്ട് പേരില്‍ ഡെൽറ്റ വകഭേദം കണ്ടെത്തി; പ്രദേശത്ത് കടുത്ത ജാഗ്രത
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് പരിധിയിൽ കോവിഡ് പോസിറ്റീവായിരുന്ന രണ്ടുപേർക്ക് ഡെൽറ്റ വകഭേദമുള്ള വൈറസാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചു. 19-ാം വാർഡിലും ഒന്നാം വാർഡിലുമായുള്ള രണ്ടുപേർക്കാണ് വകഭേദംവന്ന വൈറസ് ബാധിച്ചതായി പരിശോധനയിൽ തെളിഞ്ഞത്. മൂന്നുവയസ്സുകാരനും 30 വയസ്സുള്ള സ്ത്രീയുമാണിത്. കഴിഞ്ഞമാസം 27-ന് കോവിഡ് പോസിറ്റീവായിരുന്ന ഇവർ നെഗറ്റീവായിക്കഴിഞ്ഞതാണ്. ഡെൽറ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവിഭാഗം പ്രദേശത്ത് ഈയാഴ്ച കൂടുതൽ