Tag: death
തൃശ്ശൂരില്‍ ഒന്നര വയസുള്ള കുട്ടിയ്ക്ക് ബക്കറ്റിലെ വെള്ളത്തില്‍ വീണ് ദാരുണാന്ത്യം
തൃശ്ശൂര്‍: തൃശ്ശൂരില്‍ ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. കാട്ടൂര്‍ പൊഞ്ഞനം സ്വദേശി കുറ്റിക്കാടന്‍ ജോര്‍ജ്ജിന്റെ മകള്‍ എല്‍സ മരിയ ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രിയാണ് അപകടം നടന്നത്. ജോര്‍ജ്ജിന് ഒരേ പ്രായത്തിലുള്ള മൂന്ന് മക്കള്‍ ആണ് ഉള്ളത്. ഇതിലെ ഏക പെണ്‍കുട്ടിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്
കൊടുവള്ളി സ്വദേശിയായ രണ്ടര വയസുകാരന്‍ ബഹ്‌റൈനില്‍ അന്തരിച്ചു
കൊടുവള്ളി: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശിയായ രണ്ടര വയസുകാരന്‍ ബഹ്‌റൈനില്‍ അന്തരിച്ചു. കൊടുവള്ളി കരുവന്‍പൊയില്‍ നിസാറിന്റെയും സലീനയുടെയും മകന്‍ മുഹമ്മദ് നസല്‍ ആണ് മരിച്ചത്. ഒമ്പത് മാസത്തോളം കിങ് ഹമദ് ഹോപ്റ്റലില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വെന്റിലേറ്റര്‍ സൗകര്യത്തോടെ വീട്ടിലേക്ക് മാറ്റിയ കുട്ടിയെ അസുഖം കൂടിയതിനെത്തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്.
ബാലുശ്ശേരി എകരൂലില്‍ പതിനഞ്ചുകാരി വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍
ബാലുശ്ശേരി: എകരൂലില്‍ പതിനഞ്ചുകാരിയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തെങ്ങിന് കുന്നുമ്മല്‍ അര്‍ച്ചന ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അര്‍ച്ചന. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍: പ്രസാദ്. അമ്മ: സചിത്ര.
ചത്ത പന്നിയെ മാറ്റുന്നതിനിടെ ബൈക്കിടിച്ച് അപകടം; ജനവാസ മേഖലകളിലിറങ്ങിയ നൂറോളം കാട്ടുപന്നികളെ വെടിവച്ചുകൊന്നിട്ടുള്ള എം.പാനല്‍ ഷൂട്ടര്‍ മുക്കം സ്വദേശി ബാലന്‍ അന്തരിച്ചു
കോഴിക്കോട്: ജനവാസ മേഖലകളിലിറങ്ങിയ നൂറോളം കാട്ടുപന്നികളെ വെടിവച്ചുകൊന്നിട്ടുള്ള എം.പാനല്‍ ഷൂട്ടര്‍ ടി.കെ ബാലന്‍ അന്തരിച്ചു. അറുപത്തെട്ട് വയസ്സായിരുന്നു. കാറിടിച്ച് ചത്ത പന്നിയെ മാറ്റുന്നതിനിടെ വെള്ളിയാഴ്ചയാണ് ബാലന്‍ ബൈക്കിടിച്ച് അപകടത്തില്‍പ്പെടുന്നത്. രാത്രി 10 മണിക്ക് എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവില്‍ വച്ചാണ് അപകടമുണ്ടായത്. ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ ബാലന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന്
മരം മുറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് അപകടം; കൂരാച്ചുണ്ട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
കൂരാച്ചുണ്ട്: മരം മുറിക്കുന്നതിനിടെ മരത്തില്‍നിന്നും വീണ് യുവാവ് മരച്ചു. കൂരാച്ചുണ്ട് പൂവത്താംകുന്ന് കണ്ടോത്തുകണ്ടി ശ്രീജേഷ് ആണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിയ്ക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടാലിട സ്വകാര്യ ആശുപത്രിയിലും -മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍: പരേതനായ ഗോപാലന്‍.
സിമ്മംഗ് പൂളില്‍ കുളിക്കുന്നതിനിടെ ഹൃദയാഘാതം; പൂനൂര്‍ സ്വദേശി വയനാട്ടിലെ റിസോര്‍ട്ടില്‍ അന്തരിച്ചു
കല്‍പ്പറ്റ: താമരശ്ശേരി പൂനൂര്‍ സ്വദേശി പഴയ വൈത്തിരിയിലെ റിസോര്‍ട്ടില്‍ വെച്ച് ഹൃദയാഘാതം വന്ന് മരിച്ചു. പൂനൂര്‍ കാന്തപുരം, അവേലത്ത് അലവി മുസ്‌ല്യാരുടെ മകന്‍ ശരീഫ് ആണ് റിസോര്‍ട്ടിലെ സ്വിമ്മിംഗ്പൂളില്‍ മരിച്ചത്. അന്‍പത്തൊന്ന് വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മരണം. ശരീഫ് ജോലി ചെയ്യുന്ന കമ്പനിയുടെ ഔദ്യോഗിക ട്രെയിനിംഗില്‍ പങ്കെടുക്കാനാണ് വൈത്തിരിയിലെ റിസോര്‍ട്ടിലെത്തിയതായിരുന്നു. എസ്.ഐ. എം.വി
കൊയിലാണ്ടി സില്‍ക്ക് ബസാറിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കൊയിലാണ്ടി: സില്‍ക്ക് ബസാറിന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം നാല്പത് വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ഇയാളുടെ ബൈക്ക് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അല്‍പസമയത്തിനകം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. Updating…
ബാലുശ്ശേരിയില്‍ റബര്‍ എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു
ബാലുശ്ശേരി: ബാലുശ്ശേരി തലയാട് റബര്‍ എസ്റ്റേറ്റില്‍ കത്തിയെരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. നരിക്കുനി പാറന്നൂര്‍ തെക്കേ പറമ്പത്ത് സെലീന ടീച്ചറാണ് പൊള്ളലേറ്റ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്ന് ഇന്നലെ രാത്രിയോടെയാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപത്തെ പറമ്പില്‍ തീ
ബാലുശ്ശേരിയില്‍ റബര്‍ എസ്റ്റേറ്റില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
ബാലുശ്ശേരി: ബാലുശ്ശേരിക്ക് സമീപം റബര്‍ എസ്റ്റേറ്റില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപം റബര്‍ എസ്റ്റേറ്റിലാണ് സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്തിയത്. പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരാണ് സ്ത്രീയെ തീകൊളുത്തിയ നിലയില്‍ കണ്ടത്. പിന്നീട് ഓടിക്കൂടിയ നാട്ടുകര്‍ തീയണക്കാന്‍ ശ്രമം നടത്തുകയായിരുന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. summary: burnt body
പേരാമ്പ്ര ചാലിക്കരയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെ ആളും മരിച്ചു; മരിച്ചത് കല്ലൂര്‍ സ്വദേശി അനീഷ്
പേരാമ്പ്ര: പേരാമ്പ്ര ചാലിക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുള്ള അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. കല്ലൂര്‍ പുളിക്കൂര്‍ മീത്തല്‍ അനീഷാണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പേരാമ്പ്ര-ഉള്ള്യേരി റോഡില്‍ ചാലിക്കരയായിരുന്നു അപകടം നടന്നത്. പരിക്കേറ്റ അനീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട പരിക്കുപറ്റിയ