Tag: death
കൊടുവള്ളിയില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തുചാടിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു
കൊടുവള്ളി: കൊടുവള്ളിയില്‍ കളിച്ചു കൊണ്ടിരിക്കെ കിണറ്റില് വീണ പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മല് മുഹമ്മദ് കോയയുടെ ഭാര്യ റംല ആണ് മരിച്ചത്. നാല്‍പ്പത്തെട്ട് വയസ്സായിരുന്നു. തിങ്കള്‍ഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. റംലയുടെ മകന്‍ അസീസിന്റെ മൂന്ന് വയസുകാരനായ മകന്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കിണറ്റില് വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി ഇതു
തിരുവങ്ങൂരില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍
തിരുവങ്ങൂര്‍: മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവങ്ങൂര്‍ കേരഫെഡിന് സമീപ പ്രദേശത്തുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം അൻപത് വയസിന് മുകളിൽ പ്രായമുള്ളയാളാണ് മരിച്ചത്. വിവരം ലഭിച്ചതിനെത്തുടർന്ന് കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ ഷിമോഗയില്‍ വാഹനാപകടം; ബാലുശ്ശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
ബാലുശ്ശേരി: കര്‍ണാടകയിലെ ഷിമോഗയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബ്ലോക്ക് റോഡ് കുമ്മിണിയോട്ടുമ്മല്‍ ബബിലാഷ് ആണ് മരിച്ചത്. നാല്‍പ്പത്തി രണ്ട് വയസ്സായിരുന്നു. ഞായറാഴ്ച വൈകുന്നേരം ജോലികഴിഞ്ഞു താമസസ്ഥലത്തേക്ക് പോകുന്നവഴി ലോറി ഇടിക്കുകയായിരുന്നു. അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: വിലാസിനി. ഭാര്യ: ഷീബ. മകള്‍: സങ്കീര്‍ണ. സഹോദരി: പരേതയായ ബവിത. സഞ്ചയനം ബുധനാഴ്ച.
പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സഹോദരീ ഭര്‍ത്താവ് നൊച്ചാട് മണപ്പാട്ടില്‍ രാമചന്ദ്രന്‍ അന്തരിച്ചു
പേരാമ്പ്ര: നൊച്ചാട് മണപ്പാട്ടില്‍ രാമചന്ദ്രന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സഹോദരി സൗമിനിയുടെ ഭര്‍ത്താവാണ്. കഴിഞ്ഞ വർഷം ഡിസംബര്‍ 15 നുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മക്കള്‍: നീനു, കൃഷ്‌ണേന്ദു. മരുമക്കള്‍: വിപിന്‍ (അത്തോളി), അഭിനന്ദ് (കല്ലോട്,മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: രവി, ശശി, വനജ (കൊയിലാണ്ടി), പരേതരായ നളിനി, സുധീന്ദ്രന്‍. സംസ്‌കാരം ഞായറാഴ്ച
കക്കോടി ചെറുകുളത്ത് പെയിന്റിങ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
കക്കോടി: ചെറുകുളത്ത് ജോലിക്കിടെ പെയിന്റിങ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മക്കട ഒറ്റത്തെങ്ങ് പോസ്റ്റ് ഓഫീസിന് സമീപം എം.അന്‍വര്‍ സാദത്ത് (സഫ മഹല്‍) ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. ചെറുകുളം പള്ളിക്ക് സമീപം പെയിന്റിങ് ജോലി ചെയ്യവെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പരേതനായ എം.ഹുസൈന്റെയും കദീജയുടെയും മകനാണ്. മക്കള്‍: മുഹമ്മദ് ഫഹീം, മുഹമ്മദ് ഫാദില്‍. സഹോദരങ്ങള്‍: സീനത്ത്, ജഹാംഗീര്‍.
എലത്തൂര്‍ സ്വദേശിയും കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ ഭാരവാഹിയുമായ പി.ജയപ്രകാശ് കുവൈത്തില്‍ അന്തരിച്ചു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.ഐ) സാല്‍മിയ ഏരിയാ ട്രഷററും സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ എലത്തൂര്‍ സ്വദേശി പി.ജയപ്രകാശ് കുവൈത്തില്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മുബാറക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ: ലസിത ജയപ്രകാശ് (ദാറുല്‍ ഷിഫാ ഹവല്ലി). മക്കള്‍: ദിവ്യ ജയപ്രകാശ് (കുവൈത്ത്), ദീപ്തി ജയപ്രകാശ്
കരുവണ്ണൂരില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടയിടിച്ചുണ്ടായ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂഴിത്തോട് സ്വദേശിയായ ബസ് ജീവനക്കാരന്‍ മരിച്ചു
പേരാമ്പ്ര: ഇന്നലെ കരുവണ്ണൂരില്‍ സ്വകാര്യ ബസും ലോറിയും കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ജീവനക്കാരന്‍ മരിച്ചു. പൂഴിത്തോട് കുട്ടനാപറമ്പില്‍ ജിനീഷ് (അജേഷ്) ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന അദിനാന്‍ ബസ്സും ലോറിയും തമ്മില്‍ കരുവണ്ണൂരില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് അപകടം നടന്നത്. അപകടത്തെത്തുടര്‍ന്ന് ദൂരെ തെറിച്ചു വീണ ജിനീഷിനെ
സി.പി.എം ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റി അംഗവും ഗുഡ്സ് ഡ്രൈവറുമായ ചെറിയമോപ്പവയല്‍ ഉമേഷ് സി.എം കുഴഞ്ഞു വീണ് മരിച്ചു
തുറയൂര്‍: പയ്യോളി അങ്ങാടിയില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഓട്ടോ ഗുഡ്സ് ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു. തുറയൂര്‍ തോലേരി ചെറിയമോപ്പവയല്‍ ഉമേഷ് സി.എം ആണ് മരിച്ചത്. അന്‍പത്തിമൂന്ന് വയസ്സായിരുന്നു. ഓട്ടം പോയി വന്ന ശേഷം പയ്യോളി അങ്ങാടിയില്‍ ഗുഡ്‌സ് ഓട്ടോസ്റ്റാന്റില്‍ വാഹനം നിര്‍ത്തിയിട്ട് നില്‍ക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പയ്യോളിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രുചികരമായ എണ്ണക്കടികളാല്‍ നാടിന്റെ വൈകുന്നേരങ്ങളെ സ്വാദിഷ്ഠമാക്കിയ ചന്ദ്രേട്ടന്റെ വിയോഗം വിശ്വസിക്കാനാകാതെ പള്ളിയത്തുകാര്‍; മൃതദേഹം നാളെ രാവിലെ സംസ്‌കരിക്കും
പള്ളിയത്ത്: കോട്ടേമ്മല്‍ താഴെ ചന്ദ്രന്‍റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പള്ളിയത്തുകാർ. ഇന്ന് വെെകീട്ടാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെടുന്നത്. തട്ടുകടയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചായയും എണ്ണപ്പലഹാരങ്ങളുമാണ് ചന്ദ്രന്റെ തട്ടുകടയിലെത്തുന്നവരെ കാത്തിരിക്കുന്നത്. പഴംപൊരിയും കായപ്പവുമെല്ലാം ഉണ്ടെങ്കിലും ഉഴുന്നുവടയ്ക്കാണ് ആവശ്യക്കാരേറെയും. കടയിൽ നേരിട്ടെത്തിയും പാർസലായും ഉഴുന്നുവടയ്ക്കായി നിരവധി
ഖത്തറില്‍ നിന്നും നാട്ടിലെത്തിയതിനു പിന്നാലെ ചേനോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
പേരാമ്പ്ര: ഖത്തറില്‍ നിന്നും നാട്ടിലെത്തിയതിനു പിന്നാലെ ചേനോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചേനോളി ചേണിയാംകണ്ടി ഫൈസല്‍ തങ്ങള്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. ഇന്നലെ രാവിലെയാണ് ഫൈസല്‍ ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയതിനു പിന്നാലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിയ്ക്കുകയായിരുന്നു. ഭാര്യ: സുനീറ ചേനോളി. മക്കള്‍: ഫര്‍ഹാന, ഫിദഫാത്തിമ,