Tag: death

Total 461 Posts

മാഹി സ്വദേശിയായ യുവവനിതാ ഡോക്ടര്‍ കോഴിക്കോട് ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചു

കോഴിക്കോട്: ഫ്ളാറ്റില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാന്‍ ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് യുവതിയെ ഫ്ളാറ്റിന് താഴെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജാവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് ബീച്ചാശുപത്രിയ്ക്കു സമീപമുള്ള ലിയോ പാരഡൈസ് അപാട്‌മെന്റിന്റെ പന്ത്രണ്ടാം

താമരശ്ശേരി ചുരത്തില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ലാബ് ടെക്‌നീഷ്യയായ ഇരുപതുകാരി മരിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. പന്നിക്കോട്ടെ സ്വകാര്യ ലാബില്‍ ടെക്നീഷ്യയായ കീഴുപറമ്പ് പയംപറമ്പ് ചീടിക്കുഴിയില്‍ ശ്രീഷ്മ(20) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചെറുവാടി തേനങ്ങാപ്പറമ്പ് നിസാമി(23)ന്റെ കാലിന് പരിക്കേറ്റു. താമരശ്ശേരി ചുരത്തില്‍ തകരപ്പാടിക്കും ഒമ്പതാം വളവിനും ഇടയില്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്ന്

അമല്‍ കൃഷ്ണയുടെ മരണം ഉള്‍ക്കൊള്ളാനാവാതെ നാട്; മേപ്പയ്യൂരില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ രയരോത്ത് മീത്തല്‍ അമല്‍ കൃഷ്ണ(17)യുടെ അകാല വിയോഗം താങ്ങാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും. അമല്‍ കൃഷ്ണയുടെ മരണത്തില്‍ അനുശോചിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ പരിസരത്ത് യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, ലോക്കല്‍ സെക്രട്ടറി കെ.രാജീവന്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.വി അനുരാഗ്, ഏരിയ സെക്രട്ടറി അമല്‍ജിത്ത്,

ലോട്ടറി വില്‍പ്പനക്കാരനായ പൂഴിത്തോട് സ്വദേശി പേരാമ്പ്രയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

പേരാമ്പ്ര: പൂഴിത്തോട് സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂഴിത്തോട് ടൗണിന് സമീപത്തെ തട്ടാന്‍കണ്ടി ചന്ദ്രനാണ് മരിച്ചത്. അന്‍പത്തെട്ട് വയസ്സായിരുന്നു. സ്വകാര്യബസ് ഡ്രൈവറായിരുന്ന ചന്ദ്രന്‍ അടുത്തകാലത്തായി ലോട്ടറിവില്‍പ്പന നടത്തി വരികയായിരുന്നു. ഫെബ്രുവരി 15 മുതല്‍ ഇയാള്‍ പേരാമ്പ്രയിലെ ലോഡ്ജില്‍ താമസമാണ്. വ്യാഴാഴ്ച പുറത്ത് കാണാത്തതിനാല്‍ വൈകുന്നേരം ലോഡ്ജ് ജീവനക്കാര്‍വന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചതായി കാണുന്നത്. തുടർന്ന്

ഇയര്‍ഫോണ്‍ വച്ച് മൊബൈലില്‍ സംസാരിക്കവെ ട്രെയിന്‍ ഇടിച്ചു; പത്തൊമ്പതുകാരിയായ മലയാളി വിദ്യാര്‍ത്ഥിനിക്ക് ചെന്നൈയില്‍ ദാരുണാന്ത്യം, മരിച്ചത് കൊല്ലം സ്വദേശിനി

ചെന്നൈ: ട്രെയിന്‍ ഇടിച്ച് ചെന്നൈയില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ പുത്തൂര്‍ സ്വദേശിനി നിഖിത കെ. സിബിയാണ് മരിച്ചത്. പത്തൊന്‍പത് വയസായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. കോളേജിലേക്ക് പോകാനായി താമസസ്ഥലത്ത് നിന്ന് ഇറങ്ങിയതായിരുന്നു നിഖിത. ചെന്നൈയിലെ താംബരത്തിന് സമീപം റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കവെയാണ് ട്രെയിനിടിച്ചത്. ഇയര്‍ഫോണ്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു നിഖിത.

കൊയിലാണ്ടി മൈക്രോ ലാബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 22 കാരിയായ വയനാട് സ്വദേശിനിയെ; മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കൊയിലാണ്ടി: മൈക്രോ ലാബിന്റെ ലാബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് വയനാട് ജില്ലയിലെ വൈത്തിരി സ്വദേശിനിയെ. ലാബിന്റെ മാനേജറായി ജോലി ചെയ്യുകയായിരുന്ന ജസീല തസ്‌നിമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത്തിരണ്ട് വയസായിരുന്നു. ലാബിന്റെ മുകള്‍ നിലയിലാണ് ഇവര്‍ താമസിച്ചിരുന്നതെന്നാണ് ലാബ് അധികൃതര്‍ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. ഇന്നലെ ഇവര്‍ അവധിയിലായിരുന്നെന്നും ഇന്ന് രാവിലെ ഓഫീസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ

കൊയിലാണ്ടി മൈക്രോ ലാബില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍

കൊയിലാണ്ടി: മൈക്രോ ലാബില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൈക്രോ ലാബിന്റെ മൂന്നാം നിലയിലെ ജനല്‍ കമ്പിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. ലാബിലെ ജീവനക്കാരിയാണ് മരിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം സംഭവസ്ഥലത്തുതന്നെ സൂക്ഷിച്ചിരിക്കുകയാണ്. യുവതിയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തിയശേഷമേ ആശുപത്രിയിലേക്ക് മാറ്റുകയുള്ളൂ. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ

നടുവണ്ണൂര്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ കരുമ്പാപൊയില്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ ബാംഗ്ലൂരിലെ റോഡ് അപകടത്തില്‍ മരിച്ചു. കരുമ്പാപൊയില്‍ സ്വദേശി പുഴക്കല്‍ ആനന്ദ് ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. ബാംഗ്ലൂരില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ പോകുന്നതിനിടെ റോഡ് അപകടത്തില്‍പെട്ടാണ് മരണം. സി.പി.സി കാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം തന്റെ ബാരക്കിലേക്ക് മടങ്ങുമ്പോള്‍ ഫാന്റസി ഗോള്‍ഫ് റിസോര്‍ട്ടിനും ജെഎസ് ടെക്‌നിക്കല്‍

കോഴിക്കോട് ട്രെയിന്‍ തട്ടി അപകടം; കൂടരഞ്ഞി സ്വദേശിയായ ഇരുപത്തിനാലുകാരന്‍ മരിച്ചു

കൂടരഞ്ഞി: കോഴിക്കോട് വെച്ച് ട്രെയിന്‍ തട്ടിയുണ്ടായ അപകടത്തില്‍ കൂടരഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. കൂടരഞ്ഞി പൂവാറന്‍തോട് തുറുവേലിക്കുന്നേല്‍ ജോര്‍ജിന്റെ മകന്‍ അമല്‍ മാത്യു ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. എറണാകുളത്ത് കേബിള്‍ ടി.വി ഓപ്പറേറ്ററായി ജോലി ചെയ്യ്തു വരുകയായിരുന്നു അമല്‍. കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ കോഴിക്കോട് ഫറോക്ക് പാലത്തിനടുത്തു വെച്ചാണ് അമലിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍

ടിപ്പറും ബുള്ളറ്റും കൂട്ടി ഇടിച്ച് അപകടം; ചികിത്സയിലിരിക്കെ കൊടുവള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊടുവള്ളി: മുക്കം മുത്തേരിയില്‍ ബുള്ളറ്റ് ടിപ്പറിലിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കൊടുവള്ളി രാരോത്ത് ചാലില്‍ ഞെള്ളോറമ്മല്‍ അബ്ദുസ്സലാമിന്റെ മകന്‍ മുഹമ്മദ് ഫസല്‍ (19) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്. ബുധനാഴ്ച്ച മൂന്നുമണിടോയെ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുത്തേരി സ്‌കൂളിനു മുന്നിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന കൊടുവള്ളി സ്വദേശി മുനവ്വര്‍

error: Content is protected !!