Tag: death
പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊന്നു; സംഭവം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. കോട്ടയം സ്വദേശിനിയും ആശുപത്രിയിലെ ഹൗസ് സര്‍ജനുമായ ഡോക്ടര്‍ വന്ദന ദാസാണ് (23) മരിച്ചത്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. ആശുപത്രിയിലെ സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്. പ്രതിയുടെ ആക്രമണത്തില്‍
ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി; കോഴിക്കോട് എട്ടുവയസ്സുകാരന് ദാരുണാന്ത്യം
പന്തീരാങ്കാവ്: ഛര്‍ദിച്ചതിനിടെ ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. പൂളേങ്കര മനു മന്ദിരം അക്ഷിത് ആണ് മരിച്ചത്. എട്ടുവയസ്സായിരുന്നു. പൂളേങ്കര മനു മന്ദിരം മനു പ്രകാശ്- നിത്യ ദമ്പതികളുടെ ഏക മകനാണ്. ഞായറാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ് അല്‍പസമയത്തിന് ശേഷമാണ് ഛര്‍ദിച്ചത്. തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാച്ചിലാട്ട് യു.പി സ്‌കൂള്‍ രണ്ടാം ക്ലാസ്
പോലീസിനെ കണ്ട് ഭയന്നോടി; കാസർകോട് യുവാവ് കിണറ്റില്‍ വീണ് മരിച്ചു
കാസർകോട്: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. തായന്നൂര്‍ കുഴിക്കോല്‍ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയില്‍ ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. എണ്ണപ്പാറയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടയിൽ പണംവെച്ചു കൊണ്ടുള്ള ചൂതാട്ടം (കുലുക്കിക്കുത്ത്) നടക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് ഇവിടേക്ക് പോലീസ് എത്തുകയായിരുന്നു. പോലീസ് എത്തിയതോടെ സ്ഥലത്തുണ്ടായിരുന്ന ആളുകൾ ചിതറി
ആവള യു.പി സ്‌കൂള്‍ ബസ് ഡ്രൈവര്‍ ചാത്തം കണ്ടി സുഷാന്ത് അന്തരിച്ചു
ആവള: ആവള ചാത്തം കണ്ടി സുഷാന്ത് അന്തരിച്ചു. നാല്‍പ്പത്തൊന്ന് വയസ്സായിരുന്നു. ആവള യു.പി സ്‌കൂളിലെ ബസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍. അമ്മ: നാണി. ഭാര്യ: രേഷ്മ. മക്കള്‍: ആദ്‌വിക്, തന്മയ. സഹോദരങ്ങള്‍: സുഗേഷ്, ശരണ്യ. സംസ്‌കാരം വൈകുന്നേരം 4.30 ഓടെ വീട്ടുവളപ്പില്‍ നടന്നു.
ഹൃദയാഘാതത്തെത്തുടര്‍ന്ന് കുറ്റ്യാടി സ്വദേശിയായ യുവാവ് ഒമാനില്‍ അന്തരിച്ചു
കുറ്റ്യാടി: കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീര്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ റൂവിയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. കോറത്ത്‌കോഫി ഷോപ്പ് നടത്തിവരികയായിരുന്നു. മസ്‌കത്ത് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സഫീറ. മക്കള്‍: മുഹമ്മദ് ഡാനിഷ്, ദില്‍ഷാ ഫാത്തിമ, ഹംദാന്‍, മിന്‍സ സൈനബ്.
മേപ്പയ്യൂര്‍ സലഫി കോളേജ് വിദ്യാര്‍ത്ഥിയായ ഇരുപതുകാരി അന്തരിച്ചു
മേപ്പയ്യൂര്‍: മന്ദമംഗലം കോരങ്കണ്ടിയില്‍ അഞ്ജന അന്തരിച്ചു. ഇരുപത് വയസായിരുന്നു. മേപ്പയ്യൂര്‍ സലഫി കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. വിനീഷ്.കെ.പി (അനി) യുടെയും ബീനയുടെയും മകളാണ്. സഹോദരി ആതിര.
ഊഞ്ഞാലിലെ കമ്പിയില്‍ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; അപകടം ഓമശ്ശേരിയില്‍ കല്യാണമണ്ഡപത്തില്‍ കളിക്കുന്നതിനിടയില്‍
കൊടുവള്ളി: ഓഡിറ്റോറിയത്തില്‍ വിവാഹത്തിന് എത്തിയ അഞ്ച് വയസ്സുകാരന്‍ ഊഞ്ഞാലില്‍ നിന്ന് വീണ് മരിച്ചു. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന്‍ നിഹാലാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. ഓമശ്ശേരി അമ്പലക്കണ്ടിയിലെ സ്‌നേഹതീരം കല്യാണമണ്ഡപത്തിലുള്ള ഇരുമ്പ് ഉഞ്ഞാലില്‍ നിന്ന് തെറിച്ച് വീണ കുട്ടി കമ്പികളുടെ ഇടയില്‍ കുരുങ്ങുകയായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ്
ബാലുശ്ശേരി കരുമലയില്‍ ലോറിയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായ പരിക്ക്
ബാലുശ്ശേരി: ലോറിയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബാലുശ്ശേരി-താമരശ്ശേരി റോഡില്‍ കരുമലയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ വേങ്ങേരി സ്വദേശി കാളാണ്ടി താഴയില്‍ അഭിഷേക് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. അഭിഷേകിന് ഒപ്പം യാത്ര ചെയ്തിരുന്ന കാരപ്പറമ്പ് സ്വദേശിനി അതുല്യയെ (18) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ഭാഗത്ത് നിന്ന്
കൊയിലാണ്ടി നന്തി മേല്‍പ്പാലത്തില്‍ ദമ്പതികള്‍ സഞ്ചരിച്ച ടൂവീലര്‍ കുഴിയില്‍ വീണ് അപകടം; കക്കഞ്ചേരി സ്വദേശിയായ യുവതിയ്ക്ക് ദാരുണാന്ത്യം
നന്തി ബസാര്‍: നന്തി മേല്‍പ്പാലത്തില്‍ കക്കഞ്ചേരി സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കക്കഞ്ചേരി കൊല്ലോറത്ത് വീട്ടില്‍ സജിതയാണ് മരണപ്പെട്ടത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. ഇവര്‍ സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണ് യുവതി തലയിടിച്ച് വീഴുകയുമായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നന്തിയില്‍ ഒരു മരണവീട് സന്ദര്‍ശിച്ച് ഉള്ള്യേരിയിലേക്ക്
കോഴിക്കോട് മധ്യവയസ് തോന്നിക്കുന്ന വ്യക്തിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു; രണ്ട് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കോസ്റ്റല്‍ പൊലീസ്
കോഴിക്കോട്: ചാലിയം തീരത്തിന് സമീപം മധ്യവയസ് തോന്നിക്കുന്ന വ്യക്തിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ആനങ്ങാടി ഫിഷ് ലാന്റിംഗിന് തെക്ക് വശത്ത് തീരത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. മുഖം വ്യക്തമല്ലാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്. മൃതദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കോസ്റ്റല്‍ പോലീസ് പറഞ്ഞു. പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൂടുതല്‍ പിശോധനയ്ക്കായി കോഴിക്കോട്