Tag: death
വടകരയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
വടകര: യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കുറുമ്പയില്‍ കണിയാങ്കണ്ടി താഴെ സാഫല്യത്തില്‍ ശരത്താണ് മരിച്ചത്. മുപ്പത്തി രണ്ട് വയസ്സായിരുന്നു. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് സംഭവം. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂര്‍ വികെസി കമ്പനിയിലെ തൊഴിലാളിയാണ് ശരത്ത്. ഇന്നലെ രാവിലെ ജോലിയ്ക്ക് പോയ ശരത്തിനെ മൂന്നര മണിയോട് കൂടിയാണ് കോട്ടക്കടവ് റെയില്‍വേ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
വര്‍ണപകിട്ടിലെ മുഹമ്മദ് അലി, സി.ഐ.ഡി മൂസയിലെ വില്ലൻ; നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു
കൊച്ചി: വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടന്‍ കസന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തു വിട്ടത്. ദ ഡോണ്‍, വര്‍ണപകിട്ട്, സി.ഐ.ഡി മൂസ, ഗാന്ധര്‍വ്വം, ഡ്രീംസ്, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍ തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 1992ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം സെന്തമിഴ് പാട്ടിലൂടെയാണ്
കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കുന്ദമംഗലം: കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവമ്പാടി തച്ചംകുന്നേല്‍ വില്‍സന്റെ മകന്‍ ആനന്ദ് വില്‍സണ്‍ ആണ് മരിച്ചത്. ഇരുപത്തഞ്ച് വയസ്സായിരുന്നു. കാരന്തൂര്‍ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് വണ്ടിയുടെ അടിയില്‍ പെട്ടാണ് അപകടം. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആനന്ദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍
കൊടുവള്ളിയില്‍ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു
കൊടുവള്ളി: കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ ആണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ പെട്ടെന്ന് മിന്നലേറ്റ് വീഴുകയായിരുന്നു. ആവിലോറയിലും സ്ത്രീക്ക് ഇടിമിന്നലേറ്റ് പരുക്കേറ്റു. ആവിലോറ ചെവിടംപാറക്കല്‍ ജമീലയ്ക്കാണ് (58) മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ്
ചലച്ചിത്ര നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു
ചലച്ചിത്ര നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മെയ് ആദ്യവാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോഗമാണെന്ന് തിരിച്ചറിയുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയ്ക്കുവേണ്ടി ഹരീഷിന്റെ സുഹൃത്തുക്കള്‍ സാമൂഹിക മാധ്യമത്തിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. കരള്‍ദാനം ചെയ്യാന്‍ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമായി
സന്ദര്‍ശന വിസയിലെത്തിയ ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു
ദോഹ: ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു. ഊട്ടേരി കാപ്പുമ്മല്‍ ഫാത്തിമ ആണ് മരിച്ചത്. എഴുപത്തിയൊന്‍പത് വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഫാത്തിമ മരിച്ചത്. രണ്ട് മാസം മുമ്പാണ് ഹയാ സന്ദര്‍ശന വിസയില്‍ ഫാത്തിമ ഖത്തറില്‍ എത്തിയത്. മക്കളെ കാണാനായാണ് ഇവര്‍ റമദാന്‍ ആദ്യ ആഴ്ച ഖത്തറിലേക്ക് പോയത്. വക്‌റയിലെ വീട്ടില്‍ വച്ച് തിങ്കളാഴ്ച രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും
കൂരാച്ചുണ്ടില്‍ മധ്യവയസ്കന്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്വദേശിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂരാച്ചുണ്ട് വട്ടച്ചിറ കിഴക്കെ പറമ്പിൽ ഷാജു (55) വിനെയാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഷാജുവിനെ ഏതാനും ദിവസങ്ങളായി വീടിന് പുറത്ത് കാണാത്തതും ഷാജുവിന്‍റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതുമായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് അയല്‍വാസി എത്തി പരിശോധിച്ചപ്പോഴാണ് നാലു ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഉടന്‍
ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം ഒഴുക്കില്‍പ്പെട്ടു; ഇതര സംസ്ഥാന തൊഴിലാളിയായ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ മരിച്ചു
തിരുവമ്പാടി: ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുള്ള പൊയിലിങ്ങാപ്പുഴയിലാണ് അപകടമുണ്ടായത്. കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരനായ തൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി ഭരത് മഹത്വയാണ് മരിച്ചത്. നാല്‍പ്പത്താറ് വയസ്സായിരുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓളിക്കല്‍ ഭാഗത്തായിരുന്നു അപകടം. നിര്‍മ്മാണത്തിലിരിക്കുന്ന പൂവാറന്‍തോട് ജലവൈദ്യുത പദ്ധതി പ്രവൃത്തിക്കെത്തിയതായിരുന്നു. ജോലിയുടെ ഭാഗമായി ജല വിതരണ പൈപ്പ് നന്നാക്കാനായി
കൂരാച്ചുണ്ട് നമ്പികുളം ടൂറിസ്റ്റ് കേന്ദ്രത്തിലെ കൊക്കയിൽ ബാലുശ്ശേരി സ്വദേശിയായ യുവാവ് മരിച്ച നിലയിൽ
കൂരാച്ചുണ്ട്: കാറ്റുള്ളമല നമ്പികുളം ടൂറിസ്റ്റ് കേന്ദ്രത്തിൽ വിനോദസഞ്ചാരിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നമ്പികുളം ടൂറിസ്റ്റ് കേന്ദ്രത്തിൽ സുഹൃത്തിനൊപ്പം എത്തിയ വെബ് ഡിസൈനറായ ബാലുശ്ശേരി തുരുത്തിയാട് കിണറുള്ളതിൽ രാഹുലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തിരണ്ട് വയസായിരുന്നു. നമ്പികുളത്തെ ആദ്യ വ്യൂ പോയന്റായ മത്തൻകൊല്ലിയിലെ കൊക്കയിലാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച വൈകിട്ട് സുഹൃത്തിനൊപ്പം നമ്പികുളത്ത്
ചേമഞ്ചേരി തുവ്വക്കോട് അമ്മയും ഒന്നര വയസുള്ള മകളും കിണറ്റില്‍ വീണ് മരിച്ച നിലയില്‍
ചേമഞ്ചേരി: തുവ്വക്കോട് അമ്മയും ഒന്നര വയസുള്ള മകളും കിണറ്റില്‍ വീണ് മരിച്ച നിലയില്‍. മാവിളി പ്രജിത്തിന്റെ ഭാര്യ ധന്യ (32), ഒന്നര വയസുള്ള മകള്‍ തീര്‍ത്ഥ എന്നിവരാണ് മരിച്ചത്. വീട്ടിലെ പതിനഞ്ച് മീറ്ററോളം ആഴം വരുന്ന കിണറ്റില്‍ ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. കൊയിലാണ്ടി