Tag: death
പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച മറിമായം സീരിയലിലെ സുമേഷേട്ടൻ ഇനി ഓർമ്മ; സിനിമാ-സീരിയൽ നടൻ വി.പി ഖാലിദ് അന്തരിച്ചു
കൊച്ചി: പ്രശസ്ത നടൻ വി.പി ഖാലിദ് അന്തരിച്ചു. സിനിമാ-സീരിയൽ – നാടകം തുടങ്ങി എല്ലാ മേഖലകളിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഖാലിദ്. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഫോർട്ടു കൊച്ചി സ്വദേശിയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘മറിമായം’
ഹൃദയാഘാതത്തെ തുടര്‍ന്ന് പയ്യോളി സ്വദേശി ബഹ്‌റൈനില്‍ മരിച്ചു
മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പയ്യോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പയ്യോളി ചാത്തമംഗലം സ്വദേശി നാസര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ബഹ്‌റൈനില്‍ മത്സ്യത്തൊഴിലാളിയാണ് നാസര്‍. ഒരു വര്‍ഷത്തോളം നാട്ടില്‍നിന്ന ശേഷം രണ്ടരമാസം മുമ്പാണ് തിരിച്ചെത്തിയത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കെ.എം.സി.സി
കണ്ണൂരില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ റോഡരികില്‍ നിന്നവരുടെ മേല്‍ പാഞ്ഞുകയറി, രണ്ട് മരണം, അഞ്ചുപേര്‍ക്ക് പരിക്കേറ്റു
കണ്ണൂര്‍: കണ്ണപുരത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. കണ്ണപുരം യോഗശാല സ്വദേശി എം.നൗഫല്‍, പാപ്പിനിശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില
പൂനൂര്‍ പുഴയിലിറങ്ങിയ പതിനൊന്നുകാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു
പുനൂര്‍: പൂനൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ചു. പൂനൂര്‍ ഏഴുവളപ്പില്‍ വെങ്ങളത്ത് അബ്ദുല്‍ ജലീലിന്റെ മകന്‍ റയാന്‍ മുഹമ്മദാണ് (11) മരിച്ചത്. കൂട്ടുകാരനോടൊപ്പം പൂനൂര്‍ പുഴയില്‍ മഠത്തുംപൊയില്‍ തട്ടഞ്ചേരി ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. റിയാസും കൂട്ടുകാരനും ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂട്ടുകാരന്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ റയാനെ പുഴയില്‍ നിന്നും കരക്കെത്തിച്ച് പൂനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം
തിരികക്കയം വെള്ളച്ചാട്ടത്തില്‍ വീണ പതിനാറുകാരന്‍ മുങ്ങി മരിച്ചു
നാദാപുരം: വാണിമേല്‍ വിലങ്ങാടിനടുത്ത് തിരികക്കയം വെള്ളച്ചാട്ടത്തില്‍ വീണ പതിനാറുകാരന്‍ മുങ്ങി മരിച്ചു. വെള്ളച്ചാട്ടത്തിന് മുകളിലെ പാറയില്‍ നിന്ന് കാല് വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായത്. വില്യാപ്പള്ളി കുരിക്കിലാട് സ്വദേശി ഷാനിഫ് ആണ് മരിച്ചത്. പതിനാറ് വയസായിരുന്നു. കോളായി മീത്തല്‍ ഷംസുവിന്റെ മകനാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയതായിരുന്നു ഷാനിഫ്.
സൗദി അറേബ്യയിൽ പേരാമ്പ്ര സ്വദേശിയെ പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയില്‍ പേരാമ്പ്ര സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. റഫീഖ് കാഞ്ഞിരക്കുറ്റിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാല്പത്തിയൊമ്പത് വയസായിരുന്നു. പെട്രോള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട പച്ചക്കറി ലോറിയില്‍ നിന്നാണ് റഫീഖ്ന്റെ മൃതദേഹം കണ്ടെത്തിയത്. വർഷങ്ങളായി ഖുന്‍ഫുദയില്‍ പച്ചക്കറി വ്യാപാര തൊഴിലാളിയാണ് റഫീഖ്. കഴിഞ്ഞ ദിവസം ഇയാൾ ജോലി സ്ഥലത്ത് എത്തേണ്ട സമയത്തും കാണാത്തതിനാല്‍ കൂടെയുള്ള ജോലിക്കാരും
ബൈക്കില്‍ പിക്കപ്പ് വാനിടിച്ച് തീക്കുനി സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു; ഒരാള്‍ക്ക് പരുക്ക്
വടകര: പിക്കപ്പ് ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. തീക്കുനി ചീനാനി പള്ളിക്ക് സമീപം തലത്തൂര്‍ കുഞ്ഞമ്മദിന്റെ മകന്‍ മുഹമ്മദ് സഹദ് (20) ആണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് ഒന്നരയോടെ പൂമുഖത്ത് ആണ് അപകടമുണ്ടായത്. അധ്യാപകന്റെ കൂടെ ബൈക്ക് ഓടിച്ചു പോവുകയായിരുന്നു സഹദ്. എതിര്‍ വശത്തുനിന്ന് വരികയായിരുന്ന പിക്കപ്പ് വാന്‍ സഹദിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു
കണ്ണൂര്‍: പാനൂര്‍ കണ്ണങ്കോട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഫര്‍മി ഫാത്തിമയാണ് മരിച്ചത്. പന്ത്രണ്ട് വയസായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു കുട്ടി കുഴഞ്ഞ് വീണത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫര്‍മി ഫാത്തിമ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചു.
അന്ത്യയാത്രയിലേക്ക് മകനും സ്വപ്‌ന യാത്രയിലേക്ക് ഉമ്മയും പരസ്പരം കാണാതെ ഒരു യാത്ര പറയല്‍; നൊമ്പരക്കാഴ്ചയായി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച ഉള്ള്യേരി സ്വദേശി നജീബിന്റെ കബറടക്കവും ഉമ്മയുടെ ഹജ്ജ് യാത്രയും
ഉള്ള്യേരി: തന്റെ ആഗ്രഹം പോലെ ഉമ്മ ഹജ്ജിന് പോകുന്നത് കാണാനുള്ള ഭാഗ്യം നജീബിനുണ്ടായില്ല. വാഹനാപകടത്തില്‍ മരിച്ച മകന്റെ മൃതദേഹം അവസാനമായി ഒരു നോക്കു കാണാനായില്ലയെന്ന വിഷമം നെഞ്ചില്‍പേറി കരള്‍പിളരും വേദനയോടെ ഫാത്തിമ ഹജ്ജിന് യാത്ര തിരിച്ചു. മുണ്ടോത്ത് ജുമാമസ്ജിദ് പരിസരത്ത് മഹല്ല് ഖതീബിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനയോടെയും കണ്ണീരോടെയുമാണ് ഫാത്തിമ ഉള്‍പ്പെടെയുള്ളവരെ നാട്ടുകാര്‍ യാത്രയാക്കിയത്. റിയാദില്‍ വാഹനാപകടത്തില്‍
കുടുങ്ങിക്കിടക്കുന്നത് എവിടെയെന്ന് കണ്ടെത്തിയത് ശബ്ദം പിന്തുടർന്ന്, കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ കാല് കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി; മണ്ണിനടിയില്‍ കുടുങ്ങിയ നാരായണക്കുറുപ്പിനെ പുറത്തെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ പേരാമ്പ്ര ഫയര്‍ ഫോഴ്‌സ്
പേരാമ്പ്ര: വിവരം അറിഞ്ഞതിനെ തുടർന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തുമ്പോൾ നാരായണക്കുറുപ്പിനെ കാണാൻ പോലും സാധിക്കാത്തവിധം മണ്ണും കല്ലും മൂടിക്കിടക്കുകയായിരുന്നു. ശബ്ദം കേട്ടത് ശ്രദ്ധിച്ചാണ് ആൾ എവിടെയാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ മനസിലാക്കിയത്. പിന്നെ അതിവേഗം നാരായണക്കുറുപ്പിനെ രക്ഷിക്കാനുള്ള പരിശ്രമങ്ങളാണ് സേന നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ നടത്തിയത്. ഇന്നലെ സന്ധ്യയോടെയാണ് പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം