Tag: death
മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ മധ്യവയസ്‌കന്‍ തോട്ടില്‍ വീണ് മരിച്ച നിലയില്‍’
പേരാമ്പ്ര: ചെങ്കോട്ടക്കൊല്ലിയില്‍ മധ്യവയസ്‌കന്‍ തോട്ടില്‍ വീണ് മരിച്ചു. പുക്കോട്ട്ചാലില്‍ പി.സി.ബാബുവാണ് മരിച്ചത്. അന്‍പത്തിയേഴ് വയസായിരുന്നു. വൈകുന്നേരം നാലരയോടെയാണ് ബാബു തോട്ടില്‍ വീണത്. അച്ഛന്‍: പരേതനായ കനിയന്‍. അമ്മ: നല്ലായി. ഭാര്യ: മോളി. മക്കള്‍: ബബിന്‍ ലാല്‍ (വിദേശത്ത്), ബബിന്‍ഷ, അഭിഷ. മരുമക്കള്‍: ബിനീഷ് തിരുവള്ളൂര്‍, ബിനീഷ് കടിയങ്ങാട്. സഹോദരങ്ങള്‍: ചന്ദ്രന്‍ കടിയങ്ങാട്, പരേതരായ കുഞ്ഞിക്കണ്ണന്‍, ജാനു,
ഇരുപത്തിനാലുകാരിയായ കാവുംവട്ടം വാരിക്കോട്ട് ഹസീന അന്തരിച്ചു
കൊയിലാണ്ടി: കാവുംവട്ടം വാരിക്കോട്ട് ഹാഷിമിന്റെ മകള്‍ ഹസീന അന്തരിച്ചു. 24 വയസാണ്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എലത്തൂര്‍ സ്വദേശി അസ്ലമാണ് ഭര്‍ത്താവ്. ഒന്നരവയസുകാരന്‍ ഹൈത്തം ഏക മകനാണ്. റസിയയാണ് ഉമ്മ. ആബിത, ഹനീഷ എന്നിവര്‍ സഹോദരങ്ങള്‍. കൊയിലാണ്ടി ഗുരുകുലം റോഡിന്
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിനോടു ചേര്‍ന്നുള്ള തോട്ടില്‍ വീണ് അപകടം; കൂട്ടായിയില്‍ ഒന്നരവയസ്സുകാരി മരിച്ചു
കൂട്ടായി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിനോടു ചേര്‍ന്നുള്ള തോട്ടില്‍വീണ് ഒന്നരവയസ്സുകാരി മരിച്ചു. കൂട്ടായി അരയന്‍കടപ്പുറം കുറിയന്റെപുരയ്ക്കല്‍ മകള്‍ ഫാത്തിമ അഫ്രയാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ മൃതദേഹപരിശോധനയ്ക്ക് ശേഷം അരയന്‍ കടപ്പുറം ഫാറൂഖില്‍ പള്ളിയില്‍ ഖബറടക്കി. ആവിപ്പുഴയോടനുബന്ധമായ തോട്ടിലാണ് കുട്ടി വീണത്. ഗഫൂറിന്റെയും ലൈലയുടെയും മകളാണ്. സഹോദരങ്ങള്‍: അഫ്‌നാന്‍, മെഹ്‌റാന. summery: a one and half
ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി തുറയൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. തുറയൂര്‍ വാഴയില്‍ മീത്തല്‍ അതുല്‍ ആണ് മരിച്ചതെന്ന് കൊയിലാണ്ടി സി.ഐ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. സജീവന്റെയും സിന്ധുവിന്റെയും മകനാണ്. ഇന്നലെ വൈകിട്ട് പതിനൊന്നു മണിയോടെയാണ് അതുലിന്റെ മൃതദേഹം ചെങ്ങോട്ടുകാവ് റെയില്‍ ട്രാക്കില്‍ വീണ് കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. ഉടനെ തന്നെ പോലീസ്
പയ്യോളിയില്‍ ഇന്നലെ ട്രെയിന്‍തട്ടി മരിച്ചത് പയ്യോളി അങ്ങാടി സ്വദേശി ബിജു
പയ്യോളി: പയ്യോളി ക്രിസ്ത്യന്‍ പള്ളി റോഡിന് സമീപം ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പയ്യോളി അങ്ങാടി സ്വദേശിയായ ഓര്‍ക്കണ്ടത്തില്‍ ബിജു ആണ് മരിച്ചത്. 41 വയസാണ്. ഇന്നലെ വൈകുന്നേരമാണ് റെയില്‍വേ ട്രാക്കില്‍ പുരുഷനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിത്. കണ്ണൂര്‍ -എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് കടന്നുപോയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തല ചിന്നി ചിതറിയിരുന്നതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍
കൊയിലാണ്ടി പാലക്കുളത്ത് വയോധിക കിണറ്റില്‍ വീണ് മരിച്ച നിലയില്‍
മൂടാടി: പാലക്കുളത്ത് വയോധിക റിങ് കിണറ്റിൽ വീണ് മരിച്ച നിലയിൽ. അടിയാര വീട്ടിൽ സരോജിനിയെ(60) ആണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വീടിന് മുന്നിലുള്ള കിണറിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ഏകദേശം മുപ്പത് അടിയോളം ആഴവും വെള്ളവുമുള്ള റിങ് കിണറ്റിലാണ് വീണത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ത്തി വയോധികയെ പുറത്തെടുക്കുകയായിരുന്നു. ഫയർ
കോഴിക്കോട് മിനിലോറിയും സ്‌കോര്‍പ്പിയോ കാറും കൂട്ടിയിടിച്ച് എടരിക്കോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട് : കോഴിക്കോട് പന്തീരങ്ങാടിയില്‍ മിനിലോറിയും സ്‌കോര്‍പ്പിയോ കാറും കൂട്ടിയിടിച്ച് എടരിക്കോട് സ്വദേശി മരിച്ചു. എടരിക്കോട് പുതുമ്പറമ്പ് എടക്കണ്ടന്‍ മൂസയാണ് (36) ഇന്ന് പുലര്‍ച്ചെ മരിച്ചത്. പച്ചക്കറി എടുക്കാന്‍ പോവുകയായിരുന്ന മൂസ സഞ്ചരിച്ച മിനിലോറിയും സ്‌കോര്‍പ്പിയോ കാറും കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ വളാഞ്ചേരി സ്വദേശിയായ ഡ്രൈവറും മൂസയും മെഡിക്കല്‍
കൂരാച്ചുണ്ടില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഓച്ചുമ്മല്‍ മോഹനന്‍ അന്തരിച്ചു
കോഴിക്കോട്: കൂരാച്ചുണ്ടില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഓച്ചുമ്മല്‍ മോഹനന്‍ അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു. കൂട്ടാലിടക്കടുത്ത് പാത്തിപ്പാറ റോഡിലാണ് താമസം. ഭാര്യ: മല്ലിക. മക്കള്‍: നന്ദന, അയന.
എറണാകുളം പെരുമ്പാവൂരില്‍ ഇരുനില വീട് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരന്‍ മരിച്ചു: മുത്തശ്ശന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍; തകര്‍ന്നത് വെറും പത്തു വര്‍ഷം പഴക്കമുള്ള കെട്ടിടം
കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ഇരുനിലവീട് തകര്‍ന്നു വീണു പതിമൂന്ന്കാരന്‍ മരിച്ചു. എറണാകുളം കീഴില്ലം സ്വദേശി ഹരിനാരായണനാണ് കെട്ടിടത്തിനടിയില്‍ കുരുങ്ങി മരിച്ചത്. താഴത്തെ നിലയിലെ ഭിത്തികള്‍ തകര്‍ന്നതിനെ തുടര്‍ന്ന് മുകള്‍ നില താഴേക്കു പതിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു ദാരുണമായ സംഭവം. താഴത്തെ നിലയിലെ ഭിത്തികള്‍ തകര്‍ന്നത്തോടെ 85 കാരനായ നാരായണന്‍ നമ്പൂതിരിയും ചെറുമകന്‍ ഹരിനാരായണനും കെട്ടിടത്തിനടിയില്‍ കുടുങ്ങി.
ശബ്ദം കേട്ട് അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല; പന്തീരങ്കാവിൽ വൃദ്ധദമ്പതികൾ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു
കോഴിക്കോട്: വീടിനകത്ത് വൃദ്ധദമ്പതികള്‍ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു. പന്തീരങ്കാവ് പാലാഴിയിലാണ് സംഭവം. മധുസൂദനന്‍ (76), ഭാര്യ പങ്കജാക്ഷി (70) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ശബ്ദം കേട്ട് അയൽവാസികൾ എത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കടക്കന്നെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട്