Tag: death
ആ ചിരികൾ ഇനിയില്ല; ഇരിട്ടി പടിയൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥിനികളുടേയും മൃതദേഹം കണ്ടെത്തി
കണ്ണൂർ: പടിയൂരിൽ ചൊവ്വാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥിനികളുടേയും മൃതദേഹം കണ്ടെത്തി. ഇരിക്കൂർ കോളേജ് ബിരുദ വിദ്യാർത്ഥിനി ചക്കരക്കൽ നാലാം പീടികയിലെ സൂര്യ(21), മട്ടന്നൂർ എടയന്നൂർ ഹഫ്‌സത്ത് മൻസിലിൽ ഷഹർബാന(28) എന്നിവരാണ് മരിച്ചത്. രാവിലെയാണ് ഷഹർബാനയുടെ മൃതദേഹം കിട്ടിയത്. തുടർന്ന് ഉച്ചയോടെ സൂര്യയുടെ മൃതദേഹവും ലഭിച്ചു. ഇവർ മുങ്ങിത്താണ സ്ഥലത്തുനിന്നും ഏതാനും അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
പുറമേരിയില്‍ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ കിണറ്റില്‍
നാദാപുരം: പുറമേരി നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുറമേരി രയരോത്ത് ബാബുവിന്റെ മകന്‍ സിദ്ധാര്‍ത്ഥിനെയാണ്(30) അയല്‍വാസിയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് ഇയാളെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് വൈകുന്നരേമാണ് അയല്‍വാസിയുടെ വീട്ടിലെ കിണറ്റില്‍ സിദ്ധാര്‍ത്ഥിന്റെ മൃതദേഹം കണ്ടത്. കിണറ്റില്‍ മൃതദേഹം
ബാലുശ്ശേരിയില്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ബാലുശ്ശേരി: കോട്ടനട മഞ്ഞപ്പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉണ്ണൂലമ്മല്‍ കണ്ടി നസീറിന്റെ മകന്‍ മിഥിലാജിന്റെ മൃതദേഹമാണ് കണ്ടത്തിയത്. ഇന്നലെ വൈകിട്ട് മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോള്‍ മിഥിലാജ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു മിഥിലാജ്. കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ വെള്ളം ഉയര്‍ന്ന് ഒഴുക്ക് ശക്തമായിരുന്നു. ഇതിനിടയിലാണ് മിഥിലാജിനെ കാണാതായാത്. അഗ്‌നിശമന സേനയുടെ
ട്യൂഷന് പോവുന്നതിടെ വെള്ളക്കെട്ടില്‍ വീണു; താമരശ്ശേരിയില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
താമരശ്ശേരി: താമരശേരിയില്‍ സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു. താമരശേരി കോരങ്ങാട് വട്ടക്കൊരുവില്‍ താമസിക്കുന്ന അബ്ദുള്‍ മജീദിന്റെ മക്കളായ മുഹമ്മദ് ആദി(14), മുഹമ്മദ് ആഷിര്‍ (7) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെ ട്യൂഷന് പോയ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിന് ഒടുവില്‍ വീടിന് സമീപത്തെ പറമ്പില്‍ കക്കൂസ് നിര്‍മ്മാണത്തിന് വേണ്ടി കുഴിച്ച
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ചക്കിട്ടപ്പാറ സ്വദേശിയായ യുവാവ് അന്തരിച്ചു
ചക്കിട്ടപ്പാറ: ചക്കിട്ടപാറയിലെ (കൊത്തിയപാറ) മുട്ടത്തുകുന്നേല്‍ ദിനു ജോര്‍ജ്ജ് അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. മസ്തിഷ്‌കാഘാതം മൂലം ഒരാഴ്ചയിലധികമായി ചികില്‍സയിലായിരുന്നു. മുട്ടത്തുകുന്നേല്‍ ജോര്‍ജ്ജ് മാത്യുവിന്റെയും ലീലാമ്മ ജോണ്‍ വാളിയംപ്ലാക്കലിന്റയും മകനാണ്. ഭാര്യ: കരിക്കോട്ടക്കിരി ചോളിയില്‍ ഷാലിമാത്യു. മക്കള്‍: ജ്യുവല്‍റോസ്, ഡാന്‍ജോര്‍ജ്ജ്. സഹോദരങ്ങള്‍: ദീപ്തി കുറ്റിയാനിമറ്റത്തില്‍, ദിപു ജോര്‍ജ്ജ്. സംസകാരം വെള്ളിയാഴ്ച 3.30ന് ചക്കിട്ടപാറ സെന്റ്: ആന്റണീസ് ദേവാലയത്തില്‍.
ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുന്നതിനായ് 12 ദിവസം മുന്‍പ് ദമാമിലെത്തി; താമരശ്ശേരി സ്വദേശിയായ യുവാവ് താമസസ്ഥലത്ത് മരിച്ചനിലയില്‍
താമരശ്ശേരി: താമരശ്ശേരി സ്വദേശിയായ യുവാവിനെ ദമാമിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. താമരശ്ശേരി തച്ചംപൊയില്‍ വാടിക്കല്‍ അബ്ദുല്‍ റഷീദ് ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുന്നതിനായ് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് റഷീദ് ദമാമിലെത്തിയത്. മൂന്ന് ദിവസമായി വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഭാര്യ സ്‌പോണ്‍സറെ ബന്ധപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ റൂമില്‍ മരിച്ച
തൃശ്ശൂരില്‍ വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണു; രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്മന്നൂര്‍ പാലക്കല്‍ വീട്ടില്‍ സനീഷ്-വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ കുട്ടി വീഴുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. സനീഷ്-വിശ്വനി ദമ്പതികള്‍ക്ക് രണ്ടു മക്കളാണ്. മൂത്തമകള്‍ അടുത്ത വീട്ടിലേക്ക്
ഫാമില്‍ ജോലിക്കിടെ ഷോക്കേറ്റു; തിരുവമ്പാടി സ്വദേശിയായ കോഴിഫാം ഉടമ മരിച്ചു
തിരുവമ്പാടി: താമരശ്ശേരി തിരുവമ്പാടിയില്‍ കോഴിഫാം ഉടമ ഷോക്കേറ്റു മരിച്ചു. തിരുവമ്പാടി പുല്ലൂരാംപാറ റോഡില്‍ പെരുമാലിപ്പടിയില്‍ കൈതക്കുളം വില്‍സണ്‍ മാത്യു ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. തിങ്കളാഴ്ച്ച സന്ധ്യയോടെ സ്വന്തം ഫാമായ ‘മലബാര്‍ എഗ്ഗര്‍ ഫാമി’ല്‍ ജോലിക്കിടെ ഷോക്കേല്‍ക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച പൗള്‍ട്രി കര്‍ഷകനുള്ള അവാര്‍ഡ് മൂന്നുതവണ നേടിയ വ്യക്തിയാണ്. അച്ഛന്‍: പരേതനായ പൂഴിത്തോട് കൈതക്കുളത്ത്
പനിബാധിച്ച് തൊട്ടില്‍പ്പാലം സ്വദേശിയായ വീട്ടമ്മ മരിച്ചു
തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലത്ത് പനിബാധിച്ച് വീട്ടമ്മ മരിച്ചു. പൈക്കളങ്ങാടി കുയ്യണ്ടത്തില്‍ ആസ്യയാണ് മരിച്ചത്. നാല്‍പ്പത്തിയൊന്‍പത് വയസ്സായിരുന്നു. മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. പനിയെത്തുടര്‍ന്ന് ശനിയാഴ്ച തൊട്ടില്‍പ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡെങ്കിപ്പനിക്ക് സമാനലക്ഷണങ്ങള്‍ കണ്ടതോടെ പിന്നീട് വിദഗ്ധചികിത്സയ്ക്കായി മൊടക്കല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭര്‍ത്താവ്: വാഴാട്ട് ബഷീര്‍. മക്കള്‍: സിറാജ് (ഖത്തര്‍), മദീഹ (തീക്കുനി), മര്‍വ (വാണിമേല്‍).
ചെമ്പനോടയില്‍ ഇന്നലെയുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കടിയങ്ങാട് സ്വദേശിയായ ഓട്ടോറിക്ഷാഡ്രൈവര്‍ അഭിലാഷ് അന്തരിച്ചു
കടിയങ്ങാട്: ചെമ്പനോടയില്‍ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കടിയങ്ങാട് സ്വദേശിയായ ഓട്ടോഡ്രൈവര്‍ അന്തരിച്ചു. കടിയങ്ങാട് ഏലംതോട്ടത്തില്‍ കേരിമഠത്തില്‍ അഭിലാഷ് ആണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. വ്യാഴാഴ്ച്ച രാവിലെ ചെമ്പനോട അങ്ങാടിയില്‍ ഓട്ടം പോവുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരവെ ഇന്ന് രാവിലെ പത്ത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പരേതരായ ബാലന്‍ നായരുടെയും ശോഭയുടെയും മകനാണ്.