Tag: death

Total 461 Posts

കാന്തപുരം എ.പി.മുഹമ്മദ് മുസ്ല്യാര്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ എ.പി.മുഹമ്മദ് മുസ്ല്യാര്‍ കാന്തപുരം (ചെറിയ എ.പി ഉസ്താദ്) അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. രോഗ ബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരുടെ ആദ്യ ശിഷ്യനാണ് എ.പി.മുഹമ്മദ് മുസ്ല്യാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മര്‍ക്കസ് പ്രസിഡന്റും സീനിയര്‍ മുദരിസ്സുമാണ്.

ബാലുശ്ശേരി ബസ് സ്റ്റാൻഡിനുള്ളിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ പരിക്കേറ്റ പാടുകൾ, ഷർട്ട് കീറിയ നിലയിൽ

ബാലുശ്ശേരി: ബസ് സ്റ്റാൻഡിനുള്ളിൽ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനത്ത് ചേരത്തൊടി വയലിൽ ഇമ്പിച്ചി മൊയ്തീന്റെ മകൻ മഞ്ഞപ്പാലംകാട്ടാമ്പള്ളിക്കൽ മൻസൂറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തിയെട്ടു വയസ്സായിരുന്നു. ഇന്ന് രാവിലെ സ്റ്റാൻഡിലെത്തിയവരാണ് മൃതദ്ദേഹം കണ്ടത്. ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്. പിടിവലി നടന്നതായും ഷർട്ട് കീറിയ നിലയിലുമാണ് കണ്ടെത്തിയത്. ബസ് സ്റ്റാന്റിനുള്ളിലെ കടവരാന്തയിലാണ്

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ ശിവമന്ദിറിൽ ബുധൻ രജവറിൻ്റെ മകൻ ദേവാനന്ദ് രജവർ ആണ് മരിച്ചത്. നാല്പത്തിരണ്ടു വയസ്സായിരുന്നു. വാഗാഡ് കമ്പനിയിൽ ദേശീയപാതാ നിർമ്മാണ പ്രവർത്തനത്തിനായി എത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് മരണമടഞ്ഞ ദേവാനന്ദ് രജവർ. ഇന്ന് ഉച്ചയ്ക്ക് ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു അപകടം.

വേളം ചേരാപുരത്ത് മധ്യവയസ്കൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു

വേളം: ചേരാപുരത്ത് മധ്യവയസ്കൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു. താഴേ കേളോത്ത് രാജൻ ആണ് മരിച്ചത്. അൻപത്തിയഞ്ച് വയസായിരുന്നു. പരേതനായ പൊക്കിണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ലീല. മക്കൾ: ലിഗിന, ലിജില, ചിഞ്ചു. മരുമക്കൾ: ശശി (ആവള), പ്രമോദ് (വേളം), രജീഷ് (ചേരാപുരം). സഹോദരങ്ങൾ: ലീല, ജാനു, ചന്ദ്രി, രതി, ബാബു, സുരേഷ്. സംസ്കാരം വൈകീട്ട്

മുതുകാട് സ്വദേശി മോളി അന്തരിച്ചു

മുതുകാട്: കോഴിക്കോട് മുതുകാട് സ്വദേശിയും കൂരാച്ചുണ്ട് പേഴത്തിനാൽകുന്നേൽ കുടുംബാംഗവുമായ മോളി അന്തരിച്ചു. അമ്പത്തിയഞ്ച് വയസ്സായിരുന്നു. മംഗലത്ത് മത്തായിയുടെ ഭാര്യയാണ് അന്തരിച്ച മോളി. മിന്റോൺസിൻ മറീന, ലിക്വൻസിൻ മറീന എന്നിവര്‍ മക്കളാണ്. ജോമോൻ മരുതോലിൽ, ജിഫിൻ ഫ്രാൻസിസ് കുരിയാടിയിൽ എന്നിവരാണ് മരുമക്കള്‍. സംസ്കാരം ബുധനാഴ്ച രാവിലെ പതിനൊന്നരയ്ക്ക് മുതുകാട് ക്രിസ്തുരാജ പള്ളിയിൽ.

ഹൃദയാഘാതം മൂലം ഗള്‍ഫില്‍ അന്തരിച്ച ചക്കിട്ടപാറ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ചക്കിട്ടപാറ: ഒക്ടോബര്‍ 28ന് ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ അന്തരിച്ച ചക്കിട്ടപാറ പടിയറ കുരുവിള (ജോയി- 52) യുടെ മൃതദേഹം നാളെ രാവിലെ പത്തോടെ വീട്ടിലെത്തിക്കും. വസതിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കു ശേഷം പതിനൊന്നരയോടെ ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. അച്ഛന്‍: പരേതനായ പടിയറ വര്‍ഗീസ്. അമ്മ: മേരി. ഭാര്യ: മിനി (വിലങ്ങാട് വലിയ

കോഴിക്കോട് പതിനഞ്ചുകാരൻ ഇടിമിന്നലേറ്റ് മരിച്ചു

കോഴിക്കോട്: പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. വൈകീട്ട് നാലരയ്ക്കാണ് അപകടമുണ്ടായത്. ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. വീട്ടിൽ നിന്ന് കുട്ടി കളിക്കുന്നതിനായി സൈക്കിളില്‍ പോകുമ്പോഴാണ് ഇടിമിന്നലേറ്റതെന്നാണ് വിവരം. കുട്ടി താഴെ വീണു കിടക്കുന്നത് കണ്ട പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

വിനയായത് ഭീമന്‍ കടന്നല്‍കൂട്; കൂട്ടില്‍ നിന്ന് ഇളകിവന്ന കടന്നലിന്റെ കുത്തേറ്റ് നാദാപുരത്ത് വയോധികന്‍ മരിച്ചു

നാദാപുരം: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. വളയം നിരവുമ്മല്‍ കുനിയില്‍ ഒണക്കന്‍ ആണ് മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി പന്ത്രണ്ട് മണിയോടെയാണ് മരണം. വ്യാഴാഴ്ച രാവിലയാണ് ഒണക്കനെ കടന്നലുകള്‍ കുത്തി പരിക്കേല്‍പിച്ചത്. മരുത് മരത്തിന്റെ വളരെ ഉയരത്തിലായി സ്ഥിതിചെയ്യുന്ന കടന്നല്‍ കൂട് പരുന്തോ മറ്റോ ഇളക്കിയതിനെ തുടര്‍ന്ന്

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങത്ത് കുളങ്ങര പുളിയൻ മഠത്തിൽ വാസുപിള്ള അന്തരിച്ചു

ഇരിങ്ങത്ത് കുളങ്ങര: ഇരിങ്ങത്ത് കുളങ്ങരയില്‍ പുളിയന്‍മഠത്തില്‍ വാസുപിള്ള അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഇരിങ്ങത്ത് കുളങ്ങരയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെയാണ് മരണം. ചന്തുവിന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ദേവി. സഹേദരങ്ങൾ: ലീല, കുഞ്ഞികണ്ണരാൻ, പരേതനയ കുഞ്ഞിരാമൻ, രവി.

വാകയാട് സ്വദേശിയും ദുബായില്‍ പ്രവാസിയുമായ ഇരുപത്തിയാറുകാരൻ മസ്തിഷ്ക രോഗം ബാധിച്ച് മരിച്ചു

നടുവണ്ണൂര്‍: വാകയാട് കൊന്നത്ത് കണ്ടി ഷാമില്‍ അന്തരിച്ചു. ഇരുപത്തിയാറ് വയസായിരുന്നു. മസ്തിഷ്‌ക രോഗം ബാധിച്ച് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദുബായിലെ മലബാര്‍ ഗോള്‍ഡില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് രോഗം ബാധിച്ച് ദുബായിലെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. ബുധനാഴ്ച പുലര്‍ച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

error: Content is protected !!