Tag: death
കുരുവട്ടൂര്‍ കുമ്മങ്ങോട്ട്താഴത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് അപകടം; മുന്‍ സൈനികന്‍ മരിച്ചു
കൊടുവള്ളി: കുരുവട്ടൂര്‍ കുമ്മങ്ങോട്ട്താഴത്ത് ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ മുന്‍ സൈനികന്‍ മരിച്ചു. കിഴക്കോത്ത് തൈക്കിലാട്ട് കുയില്‍തൊടികയില്‍ ദിലീപ് കുമാര്‍ (40) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റിയായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞ് വേങ്ങേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. അപകടം നടന്ന ഉടനെ തന്നെ ദിലീപ് കുമാറിനെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍
മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പ്ലഗ്ഗില്‍ നിന്ന് ഷോക്കേറ്റു; കോഴിക്കോട് പതിനാറുകാരന് ദാരുണാന്ത്യം
കോഴിക്കോട്: മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പ്ലഗ്ഗില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് പയ്യാനക്കല്‍കുറ്റിക്കാട്ടുതൊടി നിലംപറമ്പില്‍ അഭിഷേക് നായര്‍ ആണ് മരിച്ചത്. പതിനാറ് വയസായിരുന്നു. ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിട്ടും ചാര്‍ജ്ജ് ആകാത്തതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു അഭിഷേക്. പ്ലഗ് ഊരി നോക്കവെയാണ് ഷോക്കേറ്റത്. കുട്ടിയെ ഉടന്‍ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍
കൂത്താളിയില്‍ വിദ്യാത്ഥി പുഴയില്‍ മുങ്ങി മരിച്ചു
കൂത്താളി: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കേളന്‍ മുക്ക് പാറച്ചാലില്‍ നവനീത് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. താനിക്കണ്ടി പുഴയുടെ പുറയങ്കോട് ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പുറയങ്കോട്ട് ശിവ ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്ന സ്ഥലത്തു നിന്നും ഭക്ഷണം കഴിച്ച് കഴിഞ്ഞ് കുട്ടികളുമായി നീന്തുന്നതിനിടയിലാണ് അപകടം. കുളിക്കുന്നതിനിടെ നവനീത് പുഴയില്‍ മുങ്ങി
തെങ്ങില്‍ നിന്ന് വീണ് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു
കൊയിലാണ്ടി: തെങ്ങില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു. കുറുവങ്ങാട് ചെമ്പക്കോട്ട് ‘കൃഷ്ണപ്രഭ’യിൽ ഭാസി ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. സി.പി.എം കുറുവങ്ങാട് ബ്രാഞ്ച് അംഗമാണ്. വ്യാഴാഴ്ച ഉച്ചയോടെ പുതുക്കയംപുറത്ത് വച്ചാണ് അപകടമുണ്ടായത്. തെങ്ങിൽ കയറവെ ഭാസി തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും
വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച്, മൂക്കില്‍ ക്ലിപ്പ് ഇട്ട നിലയില്‍ ഇരുപതുകാരിയുടെ മൃതദേഹം വീട്ടിലെ അടച്ചിട്ട മുറിയില്‍; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഇരുപതുകാരിയെ വീട്ടിലെ അടച്ചിട്ട മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പട്ടത്താണ് സംഭവം. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്രയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചും മൂക്കില്‍ ക്ലിപ്പ് ഇട്ട നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് സാന്ദ്ര മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന സ്വഭാമുള്ളയാളാണ് സാന്ദ്ര.
വാക്കുതര്‍ക്കത്തിനൊടുവില്‍ കത്തിക്കുത്ത്; വയനാട് മേപ്പാടിയില്‍ ഇരുപത്തിമൂന്നുകാരന്‍ കൊല്ലപ്പെട്ടു, പ്രതി കസ്റ്റഡിയില്‍
മേപ്പാടി: വാക്കുതര്‍ക്കത്തിനൊടുവിലുണ്ടായ കത്തിക്കുത്തിയില്‍ മേപ്പാടിയില്‍ യുവാവ് കൊല്ലപ്പെട്ടു. മേപ്പാടി കുന്നമംഗലംവയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രൂപേഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മുര്‍ഷിദിന്റെ സുഹൃത്ത് നിഷാദിനും കുത്തേറ്റിട്ടുണ്ട്. ഇന്നലെ രാത്രി പ്രദേശത്തെ ഒരു കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തിയിട്ട് സംസാരിക്കുകയായിരുന്നു മൂര്‍ഷിദും നിഷാദും. ഇവിടെനിന്ന്
ചാലക്കുടിയില്‍ ട്രെയിന്‍ അപകടത്തില്‍ അരിക്കുളം സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു
അരിക്കുളം: ചാലക്കുടി റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍ അപകടത്തില്‍ അരിക്കുളം സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. അരിക്കുളം പാറക്കുളങ്ങര മേപ്പുകൂടി ഫഹദ് (കുട്ടു) ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസ്സായിരുന്നു. മൂവാറ്റുപുഴ എസ്.എന്‍ കോളേജില്‍ ബി.എഡ് വിദ്യാര്‍ത്ഥിയാണ്. അവധിയായതിനാല്‍ ഇന്നലെ കോളേജില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് മരണം സംഭവിച്ചത്. അങ്കമാലിയില്‍ നിന്നും ട്രെയിന്‍ കയറിയ ഫഹദ് ട്രെയിനില്‍ നിന്നും
മേപ്പയ്യൂർ കിഴക്കേക്കുനി ആമിന അന്തരിച്ചു
മേപ്പയ്യൂർ: കിഴക്കേക്കുനി ആമിന അന്തരിച്ചു. എൺപത്തി രണ്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ അമ്മദ് മക്കൾ : ആയിഷ, സുബൈദ, ജമീല. മരുമക്കൾ : അബ്ദുള്ള, ആലികുട്ടി, എം.സി യൂസഫ് സഹോദരങ്ങൾ: ബാവ, പരേതരായ എടച്ചേരി കൈ പുറത്ത് മൊയ്തി , അബ്ദുള്ള, കുഞ്ഞയിശ
കാൽപന്തിന്റെ ചക്രവർത്തിക്ക് വിട; ഫുട്‌ബോൾ ഇതിഹാസം പെലെ അന്തരിച്ചു
സാവോ പോളോ: ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെ അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിൽസയിലിരിക്കെയാണ് മരണം. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. ബ്രസീലിലെ സാവോ പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ. തന്റെ ആദ്യ പ്രഫഷനൽ ക്ലബ്ബായ സാന്റോസിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. 1957 ജൂലൈ
താമരശ്ശേരിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ലിഫ്റ്റില്‍ നിന്നും വീണ് പരിക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു
താമരശ്ശേരി: താമരശ്ശേരിയില്‍ ലിഫ്റ്റില്‍ നിന്നും വീണ് പരിക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. കൂടത്തായി പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്‍(53) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കൂടത്തായിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം സംഭവിച്ചത്. വിവാഹ സല്‍ക്കാരത്തിനിടെ മുകളിലേക്ക് പോവുകയായിരുന്ന ലിഫ്റ്റിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ തലയടിച്ച് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ദാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: