Tag: death
പയ്യോളിയില്‍ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പയ്യോളി: പള്ളിക്കര പൊന്നാരിപ്പാലത്തിനടുത്ത് വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവനത്തായ ആനന്ദത്തില്‍ ബാലന്‍ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. ഇന്ന് രാവിലെ വീടിനുള്ളില്‍ കമിഴ്ന്നുവീണ തരത്തിലാണ് മൃതദേഹം കണ്ടത്. നെറ്റിയില്‍ മുറിവ് പറ്റിയിട്ടുണ്ട്. ഇന്നലെ ബാലന്‍ തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭാര്യ ബന്ധുവീട്ടിലായിരുന്നു. തിരിച്ച് വീട്ടിലെത്തി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ച് നോക്കിയപ്പോഴാണ് മരിച്ച
കണ്ണൂരിൽ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയിൽ
കണ്ണൂർ: പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ മുത്തു- അക്കമ്മ ദമ്പതികളുടെ പെണ്‍ കുഞ്ഞാണ് മരിച്ചത്. താമസ സ്ഥലത്തിന് സമീപമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. വാടക കോട്ടേഴ്സില്‍ താമസിക്കുന്ന ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞിനെ ഇന്നലെ രാത്രി പത്തുമണിയോടെയാണ് കാണാതാവുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി
ചോറോട് നിർമാണത്തിലിരിക്കുന്ന വീടിന്റെ മുകളിൽ നിന്നും കിണറ്റിൽ വീണ് മരിച്ച ഇരിങ്ങൽ സ്വദേശിയെ തിരിച്ചറിഞ്ഞു
വടകര: ചോറോട് മുട്ടുങ്ങലിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ മുകളിൽ നിന്നും കിണറ്റിൽ വീണ് മരിച്ച ഇരിങ്ങൽ സ്വദേശിയെ തിരിച്ചറിഞ്ഞു. അറുവയിൽ മീത്തൽ ജയരാജൻ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 10മണിയോടെയാണ് അപകടം. മീത്തലങ്ങാടി മുട്ടുങ്ങൽ വെസ്റ്റ് ചക്കാലക്കണ്ടി റിയാസിന്റെ വീട്ടിലാണ് അപകടം നടന്നത്. വീടിന്റെ രണ്ടാം നിലയുടെ ചുമര് കെട്ടിക്കൊണ്ടിരിക്കെ കാൽവഴുതി ജയരാജൻ കിണറ്റിലേക്ക് വീഴുകയായിരുന്നു.വിവരമറിയിച്ചതിനെ
ലീവ് കഴിഞ്ഞ് മടങ്ങിയത് രണ്ട് മാസം മുമ്പ്; പഞ്ചാബില്‍ മരിച്ച സൈനികന്‍ വൈശാഖിന് ജന്മനാടിന്റെ യാത്രാമൊഴി
വടകര: പഞ്ചാബിലെ സൈനിക ക്യാമ്പില്‍ കുഴഞ്ഞു വീണു മരിച്ച സൈനികന്‍ വൈശാഖിന് ജന്മനാടിന്റെ യാത്രാമൊഴി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടില്‍ തന്നെ സംസ്‌കരിച്ചു. വടകര എംഎല്‍എ കെ.കെ രമ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു, കൗണ്‍സിലര്‍മാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങി വന്‍ ജനാവലി വീട്ടിലെത്തിയിരുന്നു. ഔദ്യോഗിക
കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്തെ ഒഴിഞ്ഞ കടമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പയ്യോളി സ്വദേശി
പയ്യോളി: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം ഒഴിഞ്ഞ കടമുറിയിൽ പയ്യോളി സ്വദേശിയായ യുവാവ് മരിച്ച നിലയിൽ. അയനിക്കാട് പുന്നോലക്കണ്ടി അർഷാദ് (24) ആണ് മരിച്ചത്. കൊപ്ര ബസാറിന് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. വിരലടയാള വിദഗ്ദരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. അർഷാദ് ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് നാട്ടുകാരിൽ നിന്ന്
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കാസർക്കോട് സ്വദേശിയായ യുവാവ് മരിച്ചു
കാസര്‍കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കാസർക്കോട് യുവാവ് മരിച്ചു. ചട്ടഞ്ചാല്‍ സ്വദേശി എം. മണികണ്ഠനാണ് (41) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മണികണ്ഠന്റെ മരണം സ്ഥിരീകരിച്ചത്. മുംബൈയില്‍ ജോലി ചെയ്യുകയായിരുന്നു മണികണ്ഠൻ. പനി ബാധിച്ചതിനെ തുടർന്ന് നാട്ടിലെത്തുകയായിരുന്നു. കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ രണ്ടാഴ്ചയിലേറെ ചികിത്സ തേടിയിരുന്നു. പനിയും വിറയലുമായിരുന്നു ആദ്യഘട്ടത്തില്‍
പേരാമ്പ്ര വാളൂരില്‍ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി
പേരാമ്പ്ര: പേരാമ്പ്ര വാളൂരില്‍ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. വാളൂര്‍ കൊയിലോത്ത് മീത്തല്‍ ബാലന്റെ മകന്‍ നിബിന്‍ ആണ് മരിച്ചത്. മുപ്പതുവയസായിരുന്നു. നിബിന്റെ അച്ഛന്‍ സുഖമില്ലാതെ ആശുപത്രിയിലായതിനാല്‍ വീട്ടില്‍ നിബിന്‍ ഒറ്റയ്ക്കായിരുന്നു. അച്ഛന്റെ സഹോദരന്‍ രാവിലെ വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് അടുക്കളയില്‍ നിബിനെ മരിച്ച നിലയിൽ കണ്ടത്. വയറിങ് തൊഴിലാളിയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം
കട്ടിപ്പാറയിൽ മരപ്പണിക്കിടെ ഷോക്കേറ്റു ; കൂരാച്ചുണ്ട് സ്വദേശി മരിച്ചു
കട്ടിപ്പാറ: കൂരാച്ചുണ്ട് സ്വദേശിയായ മരപ്പണിക്കാരൻ കട്ടിപ്പാറ ചെമ്പ്രകുണ്ടയിൽ ജോലിയ്ക്കിടെ ഷോക്കേറ്റ് മരിച്ചു. കൂരാച്ചുണ്ട് കല്ലാനോട് 27-ാം മൈൽ പറയംകണ്ടത്തിൽ പ്രദീപാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. കട്ടിപ്പാറ ചെമ്പ്ര കുണ്ട് മുഹമ്മദിന്റെ വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. നാല്പത്തിയാറ് വയസായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക്
ചൊക്ലിയിൽ വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു
ചൊക്ലി: ചൊക്ലി ഒളവിലത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. മേക്കരവീട്ടിൽ താഴെ കുനിയിൽ കെ ചന്ദ്രശേഖരനാണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. ഇന്ന് രാവിലെയാണ് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: റീന, മക്കൾ: രാഹുൽ, റിതിൻ, റോസ്ന
കണ്ണൂരിൽ ഭർത്താവ് ഭാര്യയെ പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
കണ്ണൂർ: കുടിയാന്‍ മലയില്‍ ഭാര്‍ത്താവ് ഭാര്യയെ പാര കൊണ്ട് തലക്കടിച്ച് കൊന്നു. മേട്ടുംപുറത്ത് ഭവാനിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഭര്‍ത്താവ് നാരായണന്‍ ഭവാനിയെ പാരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്നുണ്ടായ സംഘര്‍ത്തിനൊടുവില്‍ നാരായണന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് വിവരം. നാരായണന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് മൊഴി എടുക്കുകയാണ്.