Tag: dcc
രാജീവ് ഗാന്ധി രക്തസാക്ഷി ദിനം; ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി അനുസ്മരണ സദസ് സംഘടിപ്പിച്ചു
ചെറുവണ്ണൂര്‍: രാജീവ് ഗാന്ധി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. എം.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അരുണ്‍ മണമല്‍ മുഖ്യ പ്രഭാഷണം നടത്തി. എ.കെ ഉമ്മര്‍, ആര്‍.പി ഷോഭിഷ്, പട്ടയാട്ട് അബ്ദുള്ള,
ചക്കിട്ടപാറയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകുന്നവര്‍ റിസള്‍ട്ട് വരുന്നത് വരെ നിര്‍ബന്ധമായും റൂം ക്വാറന്റയിനില്‍ പോകണം, വിശദമായി പരിശോധിക്കാം പഞ്ചായത്തിലെ മറ്റ് നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന്
ചക്കിട്ടപാറ: ചക്കിട്ടപാറയില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി പഞ്ചായത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. ഇനി മുതല്‍ പഞ്ചായത്തില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുന്ന മുഴുവന്‍ ആളുകളും, പ്രത്യേകിച്ച് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നവര്‍ റിസള്‍ട്ട് വരുന്നത് വരെ നിര്‍ബന്ധമായും റൂം ക്വാറന്റയിനില്‍ പോകേണ്ടതാണ് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രതാപം വീണ്ടെടുക്കും: കെ.പ്രവീണ്‍ കുമാര്‍
മേപ്പയൂര്‍: കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് നിയുക്ത ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. സ്ഥാനമേറ്റെടുക്കുന്നതിന് മുന്‍പ് മേപ്പയൂര്‍ ടി.കെ.കണ്‍വന്‍ഷന്‍ സെന്ററില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പ്രധാന ഭാരവാഹികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മേപ്പയൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറിമാരായ പി.എം.നിയാസ്, സത്യന്‍ കടിയങ്ങാട്, യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ.ബാല നാരായണന്‍,
കോഴിക്കോട് ഡി.സി.സി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പ്രതിഷേധം; എം.കെ രാഘവന്‍ എം.പിക്കും, പ്രസിഡന്റ് പട്ടികയിലുള്ള കെ.പ്രവീണ്‍ കുമാറിനും എതിരെ പോസ്റ്റര്‍
കോഴിക്കോട്: കോഴിക്കോട് ഡി.സി.സി. ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രതിഷേധം. എം.കെ. രാഘവൻ എം.പി.ക്കും ഡി.സി.സി. പ്രസിഡന്റ് പട്ടികയിലുള്ള കെ. പ്രവീൺ കുമാറിനും എതിരെയാണ് പോസ്റ്റർ. എം.കെ. രാഘവന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് കോഴിക്കോട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റർ. കോൺഗ്രസ് പ്രസ്ഥാനത്തെ നശിപ്പിച്ച അഞ്ചാംഗ സംഘത്തിലെ പ്രമുഖനെ ഡി.സി.സി. പ്രസിഡന്റാക്കരുത്. അഴിമതി വീരനേയല്ല സത്യസന്ധനായ പ്രസിഡന്റിനെയാണ്
ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ ആവർത്തിച്ച കെ.പി.സി.സി ഭാരവാഹിപ്പട്ടിക വൈകുന്നു
കോഴിക്കോട്: ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ ആവർത്തിച്ച കെ.പി.സി.സി ഭാരവാഹിപ്പട്ടിക വൈകുന്നു. മുതിർന്ന നേതാക്കളുടെ അതൃപ്തിയും കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലുമാണ് പട്ടിക വൈകാന്‍ കാരണം. ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെക്കൂടി വിശ്വാസത്തിലെടുത്ത് ഉടന്‍ പട്ടിക പ്രഖ്യാപിക്കാനുളള ശ്രമത്തിലാണ് നേതാക്കള്‍. ഗ്രൂപ്പ് സമ്മർദ്ദങ്ങളെ അതിജീവിച്ചും ജംബോ പട്ടിക വെട്ടിക്കുറച്ചും കോണ്‍ഗ്രസ്സിന് ഒരു നേതൃനിര എത്രകണ്ട് സാധ്യമാകുമെന്നത് നേരത്തേ ഉയർന്ന ചോദ്യമായിരുന്നു. ജംബോ