Tag: cyber crime

Total 6 Posts

മൊബൈൽ ഫോൺ റീചാർജിംഗിന്റെ പേരിൽ തട്ടിപ്പ്, ലിങ്കിൽ തൊടരുത്; മുന്നറിയിപ്പുമായി പോലിസ്

തിരുവനന്തപുരം: മൊബൈൽ ഫോൺ റീചാർജിംഗ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നതായി പൊലീസ് മുന്നറിയിപ്പ്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കുമുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേക്കാണ് പ്രവേശിക്കുക. തുടർന്ന് റീചാർജിംഗിനായി യുപിഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം

ഡിജിറ്റൽ അറസ്റ്റ്; നടപടികളുമായി കേന്ദ്രസർക്കാർ, ഉന്നത തല സമിതി രൂപീകരിച്ചു

ദില്ലി: ഡിജിറ്റൽ അറസ്റ്റിനെതിരെ കൂടുതൽ നടപടികളുമായി കേന്ദ്രസർക്കാർ. ആഭ്യന്തര മന്ത്രാലയം ഉന്നത തല സമിതി രൂപീകരിച്ചു. ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഉന്നത തലസമിതി രൂപീകരിച്ചത്. മൻ കി ബാത്തിലൂടെ ഡിജിറ്റൽ അറസ്റ്റിനെതിരെ പ്രധാനമന്ത്രി ജാഗ്രതാ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കേന്ദ്രം കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്. സംസ്ഥാനങ്ങളുമായി സമിതി ബന്ധം പുലർത്തുകയും കേസുകളിൽ ഉടനടി

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിയത് 67ലക്ഷം രൂപ; പന്തീരാങ്കാവ് സ്വദേശിയുടെ പരാതിയിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ പന്തീരാങ്കാവ് സ്വദേശിയുടെ 67 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. വാണിയമ്പാടി വെല്ലൂർ ജൂവ നഗർ മുബഷീർ ഷെയ്ഖിനെ(29)യാണ് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂലൈയിലാണ് പന്തീരാങ്കാവ് പൊലീസ് കേസെടുത്തത്. വാട്‌സാപ് വഴി ബന്ധപ്പെട്ടാണ് പ്രതി പരാതിക്കാരനുമായി പണമിടപാട് നടത്തിയത്. ബാങ്ക് അക്കൗണ്ടിൽ

ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകം; പുറമേരി സ്വദേശിനിക്ക് 1.75 ലക്ഷം നഷ്ടമായി

നാദാപുരം: ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. പുറമേരി സ്വദേശിനിക്ക് 1.75 ലക്ഷം നഷ്ടമായി. പരാതിക്കാരിയുടെ മാതാവിന് ഓൺലൈൻ ഷോപ്പിംഗ് നറുക്കെടുപ്പിൽ 14.80 ലക്ഷം രൂപ സമ്മാനം നേടിയെന്ന് വിശ്വസിപ്പിക്കുയും നികുതി അടക്കണം എന്നാവശ്യപ്പെട്ട് വിശ്വസിപ്പിച്ച്‌ പല തവണകളായി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി എടുത്തുമെന്നാണ് കേസ്. പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും സമ്മാന തുക ലഭിക്കാതായതോടെയാണ്

കോഴിക്കോട്ടെ ഡോക്ടറില്‍ നിന്നും നാലുകോടി തട്ടിയെടുത്ത സംഭവം; തട്ടിപ്പിന് പിന്നില്‍ രാജസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍, സംഘത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

കോഴിക്കോട്: നഗരത്തിലെ ഡോക്ടറില്‍ നിന്നു സഹായം അഭ്യര്‍ഥിച്ചു നാലു കോടി രൂപയിലേറെ രൂപ തട്ടിയെടുത്ത സംഭവത്തില്‍ തട്ടിപ്പു സംഘത്തിനു പണം അയച്ച വിവിധ ബാങ്കുകളിലെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. പ്രതി തട്ടിപ്പ് ആസൂത്രണം ചെയ്തത് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവിലാണെന്നു പൊലീസ് കണ്ടെത്തി. തട്ടിപ്പു സംഘം രാജസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവരാണെന്നു സൂചന ലഭിച്ചിട്ടുണ്ട്.

“ഡിജിറ്റല്‍ അറസ്റ്റ്” തട്ടിപ്പ്; കോഴിക്കോട് സ്വദേശിയില്‍ നിന്നും മുംബൈയിലെ വ്യാജ സിബിഐ ഉദ്യോഗസ്ഥര്‍ തട്ടിയത് ഒന്നരക്കോടിയോളം രൂപ

കോഴിക്കോട്: സൈബർ ഇടത്തിൽ അനുദിനം പലതരത്തിലുള്ള ചതികളാണ് നടക്കുന്നത്. എ ഐ സാങ്കേതിക വിദ്യ ഉള്‍പ്പെടെ ഉപയോഗിച്ച്‌ വിവിധ അന്വേഷണ ഏജൻസികള്‍ എന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ഇരകളെ ബന്ധപ്പെടുന്നത്. സൈബർ ഇടത്തിലെ പുതിയ ചതിയാണ് ഡിജിറ്റൽ അറസ്റ്റ്. വെർച്വലായി അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പറഞ്ഞ് മുംബൈയിലെ സിബിഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കോഴിക്കോട് സ്വദേശിയില്‍ നിന്നും

error: Content is protected !!