Tag: crime

Total 111 Posts

പന്തിരിക്കരയിലെ ഇർഷാദിന്റെ കൊലപാതകം: കോടതിയിൽ കീഴടങ്ങിയ പ്രതികളെ റിമാൻഡ് ചെയ്തു

പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ കീഴടങ്ങിയ മൂന്നു പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വയനാട് റിപ്പണ്‍ പാലക്കണ്ടി ഷാനവാസ്(32), വൈത്തിരി കൊടുങ്ങയിപ്പറമ്പില്‍ മിസ്ഫര്‍(28), കൊടുവള്ളി കളത്തിങ്കല്‍ ഇര്‍ഷാദ്(37) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇന്നലെ രാത്രി എട്ടരയോടെ പേരാമ്പ്ര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഡിൻസി ഡേവിഡ്

ഏഴുവയസുകാരനിലെ ഹൃദയാഘാതത്തിൽ സംശയം, പോസ്റ്റുമോർട്ടത്തിനൊടുവിൽ സത്യം തെളിഞ്ഞു; അത്തോളിയിലെ ഹംദാന്‍ ഡാനിഷിന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

അത്തോളി: അത്തോളിയിൽ ഏഴു വയസ്സുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. കാപ്പാട് സ്വദേശി മഹല്‍ ജുമൈലയാണ് അറസ്റ്റിലായത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയില്‍ ഡാനിഷ് ഹുസൈന്‍റെ മകന്‍ ഹംദാന്‍ ഡാനിഷ് ഹുസൈനായാണ് കൊലപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ഹൃദയാഘാതംമൂലം മരിച്ചു എന്നാണ് ആദ്യം പറഞ്ഞത്.

കാപ്പാടെ ഏഴു വയസുകാരനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് സംശയം; ഉമ്മ പൊലീസ് കസ്റ്റഡിയിൽ

ചേമഞ്ചേരി: കാപ്പാട് കഴിഞ്ഞ ദിവസം മരിച്ച ഏഴു വയസുകാരന്റെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ ഉമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂപ്പിക്കണ്ടി ‘തുഷാര’യില്‍ ഹംദാന്‍ ഡാനിഷാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡാനിഷിന്റെ ഉമ്മ ജുമൈലയാണ് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ഉമ്മയെ കസ്റ്റഡിയിലെടുത്തതായി അത്തോളി സി.ഐ മുരളി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അവരെ

രാവിലെ കാപ്പിയുണ്ടാക്കാനായി അടുക്കളയില്‍ പോയിട്ട് ഏറെനേരമായിട്ടും തിരികെവന്നില്ല, പിന്നെ കാണുന്നത് ചോരയിൽ കുളിച്ച നിലയിൽ; തിരുവല്ലയില്‍ അങ്കണവാടി അധ്യാപിക കഴുത്തറുത്ത് മരിച്ചനിലയില്‍

തിരുവല്ല: കുറ്റപ്പുഴയില്‍ അങ്കണവാടി അധ്യാപിക കഴുത്തറുത്ത് മരിച്ചനിലയില്‍. പുതുപ്പറമ്പില്‍ മഹിളാമണിയെയാണ് ഞായറാഴ്ച രാവിലെ 6.45-ഓടെ വീട്ടിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അറുപത് വയസാണ്. മഹിളാമണിയും ഭര്‍ത്താവ് ശശിയുമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ആറുമണിക്ക് എഴുന്നേറ്റ മഹിളാമണി കാപ്പിയുണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. ഏറെനേരം കഴിഞ്ഞിട്ടും ഇവരെ കാണാതിരുന്നതോടെ ഭര്‍ത്താവ് അടുക്കളയില്‍ എത്തിയപ്പോളാണ് മഹിളാമണിയെ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയതെന്ന്

മദ്യപിച്ച് കെ.ജി.എഫിലെ ‘റോക്കിഭായ്’ ആയി, ഭാര്യയെ പൊതിരെ തല്ലി; പൊക്കിയെടുത്ത് ജീപ്പിലിട്ട് വണ്ടന്‍മേട് പൊലീസ്: ഭാര്യയെ തല്ലിയെന്ന പരാതിയില്‍ ഇടുക്കി സ്വദേശി അറസ്റ്റില്‍

ഇടുക്കി: മദ്യപിച്ച് എത്തി സ്ഥിരം ഭാര്യയെ മര്‍ദ്ദിക്കുന്ന യുവാവ് അറസ്റ്റില്‍. അണക്കര പുല്ലുവേലില്‍ ജിഷ്ണുദാസ് എന്ന ഉണ്ണിയെ (27) വണ്ടന്‍മേട് പൊലീസാണ് പിടികൂടിയത്. ജെസിബി ഉടമയും ഡ്രൈവറുമായ ഇയാള്‍ മദ്യപിച്ച് കഴിഞ്ഞാല്‍ കെ.ജി.എഫ് സിനിമയിലെ ‘റോക്കി ഭായ്’ ചമഞ്ഞ് ഭാര്യയെ സ്ഥിരം മര്‍ദ്ദിക്കുമെന്നാണ് പരാതി. യുവാവ് കഴിഞ്ഞ 19ന് രാത്രിയിലും മദ്യപിച്ച ശേഷം ഭാര്യയെ തല്ലി.

തിരുവള്ളൂരില്‍ ഭാര്യയെ കൊലപ്പെടുത്തി എഴുപത്തിനാലുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവള്ളൂര്‍: തിരുവള്ളൂര്‍ കുനിവയലില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍. കരിമ്പാലങ്കണ്ടി നാരായണിയെയാണ് വീടിനുള്ളില്‍ കഴുത്തറുത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കൃഷ്ണനെ (74) വീടിനു പിറകില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനും മകന്റെ ഭാര്യയും ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു. അവര്‍ വീടിനു പുറത്തുപോയ

കത്തിയെടുത്ത് എസ്.ഐയെ വെട്ടി, ഒടുവില്‍ പ്രതിയെ മല്‍പ്പിടുത്തത്തിലൂടെ കീഴടക്കി എസ്.ഐ; നൂറനാട് നിന്നുള്ള വൈറല്‍ വീഡിയോ കാണാം

ആലപ്പുഴ: കത്തിയുമായി ആക്രമിച്ച പ്രതിയെ മല്‍പ്പിടുത്തത്തിലൂടെ സാഹസികമായി കീഴടക്കിയ എസ്.ഐക്ക് കയ്യടിച്ച് സൈബര്‍ ലോകം. ആലപ്പുഴ ജില്ലയിലെ നൂറനാടാണ് സംഭവം. നൂറനാട് എസ്.ഐ വി.ആര്‍.അരുണ്‍ കുമാറാണ് കത്തിയുമായി ആക്രമിച്ച പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തിയത്. പൊലീസ് ജീപ്പിനെ പിന്തുടര്‍ന്നെത്തിയതാണ് പ്രതി സുഗതന്‍. എസ്.ഐ ജീപ്പില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ സുഗതന്‍ ബൈക്കില്‍ കരുതിയ കത്തിയെടുത്ത് അദ്ദേഹത്തെ വെട്ടുകയായിരുന്നു.

കൊല്ലം ഇരവിപുരത്ത് യുവതിയെ തലയ്ക്കടിച്ച് കൊന്നു; മുഖം വികൃതമായ നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: ഇരവിപുരത്ത് യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇരവിപുരം മാര്‍ക്കറ്റിനടുത്ത് താമസിക്കുന്ന മഹേശ്വരിയാണ് മരിച്ചത്. ഭര്‍ത്താവ് മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ അയല്‍വാസി വീട്ടിലെത്തിയപ്പോഴാണ് മഹേശ്വരി കൊല്ലപ്പെട്ട വിവരം പുറംലോകം അറിഞ്ഞത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവ് മുരുകനും മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നു. ഉടനെ അയല്‍വാസി നാട്ടുകാരെ വിവരമറിയിച്ചു. പിന്നാലെ ഇരവിപുരം പോലീസ് എത്തി

കോഴിക്കോട് പെട്രോള്‍ പമ്പില്‍ മുളകുപൊടി വിതറി പണം കവര്‍ന്ന പ്രതി പിടിയില്‍; പിടിയിലായത് പമ്പിലെ മുന്‍ജീവനക്കാരന്‍

കോഴിക്കോട്: കോട്ടൂളി പെട്രോള്‍ പമ്പില്‍ മുളകുപൊടി വിതറി കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. മലപ്പുറം സ്വദേശി സാദിഖ് ആണ് പിടിയിലായത്. പ്രതി പമ്പിലെ മുന്‍ജീവനക്കാരനാണ്. പമ്പിലെ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കിയായിരുന്നു പ്രതി കവര്‍ച്ച നടത്തിയത്. അര്‍ദ്ധരാത്രിയോടെയാണ് ജീവനക്കാരനുമേല്‍ മുളകുപൊടി വിതറിയശേഷം കെട്ടിയിട്ട് അമ്പതിനായിരം രൂപ കവരുകയായിരുന്നു. കറുത്ത മുഖം മൂടിയിട്ടായിരുന്നു ഇയാള്‍ പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ തടഞ്ഞു നിര്‍ത്തി, വാക്കേറ്റത്തിനൊടുവില്‍ വെട്ടിപരിക്കേല്‍പ്പിച്ചു; നാദാപുരത്ത് പെണ്‍കുട്ടിക്കെതിരായ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നാദാപുരം: നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചത് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍. നാദാപുരത്തെ സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയും പേരോട് സ്വദേശിയുമായ നഹീമയെ ബൈക്കിലെത്തിയ റഫ്‌നാസ് വഴിയില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഉച്ചയ്ക്ക് കല്ലാച്ചി തട്ടയത്ത് എം.എല്‍.പി സ്‌കൂള്‍ പരിസരത്ത് പെണ്‍കുട്ടിയും റഫ്നാസും തമ്മില്‍ കുറേനേരം വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് നാട്ടുകാര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തര്‍ക്കത്തില്‍ നാട്ടുകാര്‍ ഇടപെടാന്‍ ശ്രമിക്കുന്നതിനിടെയാണ്

error: Content is protected !!