Tag: crime
കുഞ്ഞിനെ ചിരവകൊണ്ട് അടിച്ചുവീഴ്ത്തി; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; കണ്ണൂരിലെ അരുംകൊലയെക്കുറിച്ച് ദൃക്‌സാക്ഷിയായ അമ്മ
കണ്ണൂര്‍: കണ്ണൂരില്‍ മകനെ വെട്ടിക്കൊന്ന് ചെമ്പേരി മുയിപ്ര സ്വദേശി സതീശന്‍ ആത്മഹത്യ ചെയ്തത് ഇയാളുടെ അമ്മയുടെ സാന്നിധ്യത്തില്‍. അമ്മയെ മുറിയില്‍ പൂട്ടിയിട്ടശേഷമാണ് സതീശന്‍ ഭാര്യ അഞ്ജുവിനേയും മകന്‍ ധ്യാന്‍ദേവിനേയും ആക്രമിച്ചത്. രാവിലെ ഒമ്പത് മണിയ്ക്കായിരുന്നു സംഭവം. സതീശനും ഭാര്യയ്ക്കും കുഞ്ഞിനും പുറമേ സതീശന്റെ അമ്മയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. അമ്മയെ ഒരു മുറിയില്‍ പൂട്ടിയിട്ടശേഷം വീട്
മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ സ്ത്രീയെ വീട്ടില്‍കയറി ആക്രമിച്ചസംഭവം; മകനുമായുള്ള വ്യക്തിവിരോധത്തിന്റെ തുടര്‍ച്ച
പേരാമ്പ്ര: മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച സംഭവം മകനുമായുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ച. കേളംപൊയില്‍ ജാനൂട്ടി (40) യാണ് ആക്രമിക്കപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. അക്രമിസംഘം വീട്ടിലെത്തുകയും ഇതില്‍ രണ്ടുപേര്‍ ജാനൂട്ടിയുടെ മകന്‍ വിജന്‍സിനെ ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ജാനൂട്ടിയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു. അക്രമിസംഘത്തിലുള്ളയാളുടെ ബന്ധുക്കളും താനുമായി നേരത്തെ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിന്റെ തുടര്‍ച്ചയെന്നോണം
കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം
കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണിതെന്നാണ് പ്രാഥമിക വിവരം. രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന കാര്യം ആശുപത്രി അധികൃതര്‍ക്ക് അറിയില്ലായിരുന്നെന്നാണ് അവര്‍ പറയുന്നത്.
തൃശ്ശൂരിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; മകന്‍ അമ്മയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി
തൃശൂർ: തൃശ്ശൂരിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. 70 വയസുള്ള അമ്മയെ മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തൃശൂർ മാളയിലാണ് സംഭവം. കൊമ്പൊടിഞ്ഞാമാക്കൽ കണക്കൻകുഴി സുബ്രന്റെ ഭാര്യ അമ്മിണി ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ രമേശൻ (40) നെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ നേരിട്ടിരുന്ന സ്ത്രീയാണ്
കോഴിക്കോട് സിപിഎം പ്രവര്‍ത്തകന് മര്‍ദ്ദനം; തല അടിച്ച് പൊട്ടിച്ചു, ആക്രമണം കിറ്റ് വിതരണത്തിലെ തര്‍ക്കത്തെതുടര്‍ന്ന്
കോഴിക്കോട്: കോഴിക്കോട് സിപിഎം പ്രവർത്തകന് മർദ്ദനമേറ്റു. സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നയാൾക്കാണ് മർദ്ദനമേറ്റത്. കിറ്റ് വിതരണത്തിലെ തർക്കത്തെ തുടർന്നാണ് തല അടിച്ച് പൊട്ടിച്ചത്. കോഴിക്കോട് സിപിഐ കമ്പിളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശിവദാസന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് ശിവദാസന്റെ പരാതിയിൽ പറയുന്നു. കോഴിക്കോട് നല്ലളം
കണ്ണൂരില്‍ ഒമ്പത് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; അമ്മ വാഹിദ പൊലീസ് കസ്റ്റഡിയിൽ
കണ്ണൂര്‍: കണ്ണൂര്‍ ചാലാട് കുഴിക്കുന്നിലെ ഒമ്പത് വയസുള്ള പെണ്‍കുട്ടിയുടെത് കൊലപാതകമെന്ന് പൊലീസ്. അവന്തികയെ (9) അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. അച്ഛന്‍ രാജേഷിന്റെ പരാതിയില്‍ അമ്മ വാഹിദയ്ക്ക് എതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. അമ്മ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെന്നും പൊലീസ്. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെയാണ് സംഭവം നടന്നത്. വീടിനകത്ത് കുട്ടി കുഴഞ്ഞുവീണു കിടക്കുകയായിരുന്നു.
എറണാകുളം ഉദയ൦പേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു
കൊച്ചി: എറണാകുളം ഉദയ൦പേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് മരിച്ചത്. സന്തോഷിന്റെ അച്ഛനായ സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ രണ്ട് പേർ മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. കാൻസർ രോഗിയാണ് സോമൻ. മകൻ സ്ഥിരമായി മദ്യപിച്ചെത്തി മർദ്ദിക്കുന്നതിനാൽ കുറേ നാളുകളായി സോമൻ മകളുടെ വീട്ടിലായിരുന്നു. ഈയിടെയാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തിയത്.
കോട്ടയം മുണ്ടക്കയത്ത് 12 വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില്‍ മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കൂട്ടിക്കല്‍ കണ്ടത്തില്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് 12കാരിയായ മകള്‍ ഷംനയെ കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേര്‍ന്ന കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ലൈജീനയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കളും അയല്‍വാസികളും ഇവരെ
ഭാര്യയുടെ ആത്മഹത്യ കേസിൽ നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണിരാജ് അറസ്റ്റിൽ
തിരുവനന്തപുരം: നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണിരാജ് അറസ്റ്റിൽ. ഭാര്യയുടെ ആത്മഹത്യ കേസിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. അങ്കമാലിയിൽ നിന്നും നെടുമങ്ങാട് ഡിവൈഎസ്പിയാണ് ഉണ്ണിരാജനെ കസ്റ്റഡിയിലെടുത്തത്. ഉണ്ണിക്കെതിരെ ഭാര്യ സഹോദരൻ വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഒന്നരവർഷത്തെ പ്രണയത്തിനൊടുവിൽ 2019 നവംമ്പറിലായിരുന്നു ഉണ്ണിയും തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയും വിവാഹിതരായത്. വിവാഹം
കൊല്ലത്ത് സ്ലാബിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി, പിന്നില്‍ അമ്മയും സഹോദരനും
കൊല്ലം: കൊല്ലം അഞ്ചലിൽ രണ്ട് വര്‍ഷം മുന്‍പ് കൊന്നുകുഴിച്ചിട്ട ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി. പൊലീസും ഫോറന്‍സിക് സംഘവും നടത്തിയ ഒന്നര മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കൊടുവിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സ്ലാബിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. തിങ്കളാഴ്ച വൈകുന്നേരം പത്തനംതിട്ട പൊലീസിന് ലഭിച്ച സന്ദേശത്തെ തുടര്‍ന്നാണ് ഷാജി കൊല്ലപ്പെട്ടതാണെന്ന വിവരം പുറത്തറിഞ്ഞത്. ഷാജിയെ കാണാതായതല്ലെന്നും