Tag: crime news
സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസ്; ഭർത്താവിനും ഭർതൃ മാതാവിനും ജീവപര്യന്തം തടവ് ശിക്ഷ
കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം. കരുനാഗപ്പള്ളി സ്വദേശിനി കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് ചന്തുലാൽ, അമ്മ ഗീത ലാലി എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികള് അടക്കണം. കൊല്ലം അഡീഷണൽ ജില്ലാ ഇന്ന് ആണ് ശിക്ഷ വിധിച്ചത്. സ്ത്രീധനത്തിൻ്റെ
കോഴിക്കോട് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; 18 പേർക്കെതിരെ കേസ്, അച്ഛനും മക്കളും ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയിൽ
കോഴിക്കോട്: പാലക്കോട്ടുവയലില്‍ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 18 പേർക്കെതിരെ കേസ്. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെലവൂർ പെരയോട്ടിൽ അജയ് മനോജ് (20), വിജയ് മനോജ് (19), ഇവരുടെ പിതാവ് മനോജ് കുമാർ (49) എന്നിവരാണ് പിടിയിലായത്. കോളേജിൽ വച്ച് സൂരജിൻ്റെ സുഹൃത്തും മനോജിൻ്റെ മക്കളും തമ്മിൽ ചില പ്രശ്നങ്ങൾ നടന്നിരുന്നു.
കോഴിക്കോട് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ കസ്റ്റഡിയിൽ
കോഴിക്കോട്: പാലക്കോട്ടുവയലിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജാണ് (20) കൊല്ലപ്പെട്ടത്. സൂരജിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ഇന്നലെ രാത്രിയിൽ സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തുള്ള തിരുത്തിയാട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പതിനഞ്ചോളം ആളുകൾ
വളർത്തുനായ അടുത്ത വീട്ടിലേക്ക് പോയതിനെ ചൊല്ലി തർക്കം; അയൽവാസിയെ വെട്ടിക്കൊന്നു
തൃശൂർ: യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി അന്തോണി അറസ്റ്റിലായി. ഷിജുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടിൽ പോയതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്നാണ് അന്തോണി ഷിജുവിനെ വെട്ടിക്കൊന്നത്.
എന്റെ മുന്നിലിട്ടാണ് കൊന്നത്; അച്ഛനെ വെട്ടിക്കൊന്ന കേസിൽ അമ്മയ്ക്കെതിരെ മൊഴി നൽകി പതിനാലുകാരൻ
കോട്ടയം: അച്ഛനെ കോടാലിക്കു വെട്ടിക്കൊന്ന കേസിൽ അമ്മയ്ക്കെതിരെ മകൻ മൊഴി നൽകി. പുതുപ്പള്ളി മാത്യു കൊലക്കേസിലാണ് മാത്യൂവിന്റെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകൻ വിചാരണയ്ക്കിടെയാണ് അമ്മയ്ക്കെതിരെ മൊഴി നൽകിയത്. മാത്യുവിനെ അമ്മ റോസന്ന കൊലപ്പെടുത്തുന്നത് താൻ കണ്ടെന്നാണ് കോടതിയിൽ പറഞ്ഞത്. അഡിഷനൽ ഡിസ്ട്രിക്ട് കോടതിയിൽ (2) ആണു കേസ്. 2021 ഡിസംബർ 14ന് ആയിരുന്നു സംഭവം.
കോഴിക്കോട് ചായപ്പാത്രം ഉപയോഗിച്ച് മർദ്ദിച്ചു; ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: ചായപ്പാത്രം ഉപയോഗിച്ചുള്ള ജ്യേഷ്ഠന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി.ഫൈസൽ (35) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിൽ വച്ച് ഫൈസലിനെ ജ്യേഷ്ഠൻ ടി.പി.ഷാജഹാൻ ചായപ്പാത്രം ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫൈസൽ ഇന്നലെയാണ് മരിച്ചത്. ഷാജഹാനെ പോലിസ് റിമാൻഡ് ചെയ്തു.
എലത്തൂരില്‍ മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു
കോഴിക്കോട്: എലത്തൂരിൽ മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരുക്കേൽപിച്ചു. പുതിയങ്ങാടി അത്താണിക്കൽ സ്വദേശി ജംഷീറിനെയാണ് പിതാവ് ജാഫർ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജംഷീർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജാഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നാണ് വിവരം. ഇതേത്തുടര്‍ന്നാണ് ജാഫര്‍ മകനെ ആക്രമിച്ചത്. Description: Father stabs son to
അമ്മയെയും മുത്തശ്ശിയെയും സഹോദരിയുടെ കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണി; എലത്തൂരില്‍ ലഹരിയ്ക്ക് അടിമയായ മകനെ പൊലീസില്‍ ഏല്‍പ്പിച്ച് അമ്മ
എലത്തൂര്‍: എലത്തൂരില്‍ ലഹരിക്ക് അടിമയായ മകനെ അമ്മ പൊലീസില്‍ ഏല്‍പ്പിച്ചു. എലത്തൂര്‍ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകന്‍, അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് അമ്മ പൊലീസിനെ വിവരമറിയിച്ചത്. വീട്ടിലെ സഹോദരിയുടെ കുഞ്ഞിനെ ഉള്‍പ്പെടെ കൊന്ന് ജയിലില്‍ പോകുമെന്നായിരുന്നു മകന്റെ ഭീഷണി. ചോദിച്ച പണം കൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു കൊലവിളിയും ആത്മഹത്യ
കാസർഗോഡ് സെക്യൂരിറ്റി ജീവനക്കാരൻ വെട്ടേറ്റ് മരിച്ചു
കാസർഗോഡ്: ഉപ്പളയിൽ സെക്യൂരിറ്റി ജീവനക്കാരൻ വെട്ടേറ്റ് മരിച്ചു. പയ്യന്നൂർ സ്വദേശിയായ സുരേഷാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഉപ്പള ടൗണിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാർ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉപ്പളയിലെ ഫ്ലാറ്റുകളിൽ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. നിരവധി കേസുകളിൽ
ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; ഭർത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
പാലക്കാട്: ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ഉപ്പുംപാടം സ്വദേശി ചന്ദ്രിക ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് വഴക്കിട്ട് ഇരുവരും പരസ്പരം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.