Tag: CRICKET
രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ; മത്സരം ഇന്ന് അവസാനിക്കും, കേരളത്തിൻ്റെ വിജയ പ്രതീക്ഷ അവസാനിക്കുന്നു
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിക്കുന്നു. അഞ്ചാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ വിദർഭയുടെ സ്കോർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 312 റൺസെന്ന നിലയിലാണ്. അതോടെ വിദർഭയുടെ ലീഡ് 351 റൺസിലെത്തിയിട്ടുണ്ട്. അഞ്ചാം ദിവസം രാവിലെ നാലിന് 249 എന്ന സ്കോറിൽ നിന്നാണ് വിദർഭ ബാറ്റിങ് പുനരാരംഭിച്ചത്. രാവിലത്തെ സെഷനിൽ വിദർഭയുടെ മൂന്ന്
രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ കേരളം നാളെയിറങ്ങും; ചരിത്ര നിമിഷത്തിനായുള്ള കാത്തിരിപ്പിൽ കേരളത്തിലെ കായികപ്രേമികൾ
കേരളം ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ നിമഷത്തിലൂടെ കടന്നുപോകുകയാണ്. ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഫൈനല്‍ കളിക്കാൻ കേരളം നാളെയിറങ്ങുന്നു. സച്ചിൻ ബേബിയും സംഘവും നാളെ വിദർഭയ്ക്ക് എതിരെ കലാശപ്പോരിനിറങ്ങുമ്പോൾ കന്നികിരീട പ്രതീക്ഷയിലാണ് മലയാളികൾ. ഈ സീസണിൽ വിജയ് ഹസാരെ ട്രോഫി മുതല്‍ രഞ്ജി ട്രോഫി ഫൈനല്‍ വരെ എത്തി നില്‍ക്കുന്ന വിദർഭയുടെ കണക്കുകള്‍ നോക്കിയാല്‍ അവർ
പ്രാദേശിക കളിക്കാർക്ക് വളർന്ന് വരാൻ കൂടുതൽ അവസരങ്ങൾ നൽകുക; ഒഞ്ചിയം പ്രീമിയർ ലീഗ് സീസൺ വൺ ക്രിക്കറ്റ് ടൂർണമെൻ്റിൽ ചാമ്പ്യന്മാരായി ഇഎംഎസ് മോർണിംഗ് സിസി കല്ലറോത്ത്
അഴിയൂർ, ചോറോട്, ഒഞ്ചിയം, ഏറാമല പഞ്ചായത്തിലും, മാഹി മുൻസിപ്പാലിറ്റിയിലും ഉൾപ്പെട്ട ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ടൂർണമെൻ്റിലെ മികച്ച കളിക്കാരനായി ഇഎംഎസ് കല്ലറോത്തിൻ്റെ അതുൽ സോമനെ തിരഞ്ഞെടുത്തു. സമ്മാനദാന ചടങ്ങിൽ ഷഹബാസ് അദ്ധ്യക്ഷത വഹിച്ചു. ഒറ്റപ്പിലാക്കുൽ ഗോപാലൻ സ്മാരക വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും കെ.പി പ്രീജിത്ത് കുമാർ വിജയികൾക്ക് കൈമാറി. പികെകെ ബസാർ സ്പോൺസർ ചെയ്ത
ആവേശം നിറച്ച് ജില്ലയിലെ സർക്കാർ എയ്ഡഡ് അധ്യാപകരുടെ ക്രിക്കറ്റ് മത്സരം ചെറുവണ്ണൂരിൽ; വിജയത്തിനായി മാറ്റുരച്ച് ആദ്യ സെമി ഫൈനൽ മത്സരത്തിൽ നാല് ടീമുകൾ
പേരാമ്പ്ര: ജില്ലയിലെ സർക്കാർ എയ്ഡഡ് അധ്യാപകർ മാറ്റുരക്കുന്ന സംസ്ഥാനത്തെ ആദ്യ പ്രീമിയർ മത്സരം ഇന്ന് ചെറുവണ്ണൂർ പഞ്ചായത്തിലെ മൈതാനിയിൽ തുടക്കമായി. ആദ്യ സെമി ഫൈനൽ മത്സരം ബുധനാഴ്ച്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. തണ്ടർ ലയൺസ് വട്ടോളി, ഉദയ പെയിന്റ്സ് പേരാമ്പ്ര, സ്പാർക്ക് മേലടി, ഇബൾസ് നന്മണ്ട എന്നീ ടീമുകളാണ് ഇന്ന് മത്സരിക്കുന്നത്. ഓരോ ടീമിനും
വിലയേറിയ താരമായി കൊയിലാണ്ടിക്കാരന്‍ രോഹന്‍; അടുത്ത വര്‍ഷത്തെ ഐ.പി.എല്‍ ക്രിക്കറ്റ് ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച് രോഹന്‍ എസ്. കുന്നുമ്മല്‍, നോട്ടമിട്ട് പ്രമുഖ ടീമുകള്‍
കൊയിലാണ്ടി: ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനത്താല്‍ ദേശീയ തലത്തില്‍ പ്രശസ്തനായ ക്രിക്കറ്റ് താരമാണ് കൊയിലാണ്ടിക്കാരന്‍ രോഹന്‍ എസ്. കുന്നുമ്മല്‍. അടുത്തിടെ നടന്ന എല്ലാ ടൂര്‍ണമെന്റുകളിലും കേരളത്തിനായി മികച്ച പ്രകടനമാണ് മന്ദമംഗലം സ്വദേശിയായ രോഹന്‍ കാഴ്ച വച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്രവേശിക്കാനുള്ള അവസരമാണ് ഇപ്പോള്‍ രോഹനെ തേടിയെത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ടാറ്റ ഐ.പി.എല്‍
ഇന്ത്യയ്ക്കായി ബാറ്റേന്താന്‍ കൊയിലാണ്ടിയുടെ സ്വന്തം രോഹന്‍; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിനായുള്ള ഇന്ത്യ എ ടീമില്‍ രോഹന്‍ എസ്. കുന്നുമ്മലും
കൊയിലാണ്ടി: ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ കൊയിലാണ്ടി മന്ദമംഗലം സ്വദേശി രോഹന്‍ എസ്. കുന്നുമ്മല്‍ ഇടം പിടിച്ചു. ബി.സി.സി.ഐ വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂസിലാന്റിനും ബംഗ്ലാദേശിനുമെതിരായ ഏകദിന ടീമുകള്‍ക്കൊപ്പമാണ് ബംഗ്ലാദേശ് എ ടീമിന് എതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെയും ബി.സി.സി.ഐ പ്രഖ്യാപിച്ചത്. നവംബര്‍ 29
75 പന്തിൽ 107 റൺസ്, വിജയ് ഹസാരെ ട്രോഫിയിൽ രണ്ടാമത്തെ സെഞ്ച്വറിയുമായി കൊയിലാണ്ടി സ്വദേശി രോഹൻ എസ് കുന്നുമ്മൽ; ബിഹാറിനെ ഒൻപത് വിക്കറ്റിന് തകർത്ത് കേരളം
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി രോഹൻ എസ് കുന്നുമ്മലിന്റെ മികച്ച ബാറ്റിങ്ങിൽ കേരളത്തിന് മിന്നും വിജയം. വിജയ് ഹസാര ട്രോഫിയിലാണ് ബിഹാറിനെ ഒൻപത് വിക്കറ്റിന് കേരളം തകർത്തത്. ബിഹാർ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം കേരളം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 24.4 ഓവറിൽ മറികടക്കുകയായിരുന്നു. കേരളത്തിനായി ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ പുറത്താകാതെ സെഞ്ച്വറി നേടി.
കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിംഗ്; വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അരുണാചല്‍ പ്രദേശിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് കേരളം
കൊയിലാണ്ടി: വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. അരുണാചല്‍ പ്രദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് കേരളം വിജയമാഘോഷിച്ചു. പുറത്താവാതെ 77 റണ്‍സെടുത്ത രോഹന്‍ എസ് കുന്നുമ്മലും നാല് വിക്കറ്റെടുത്ത എന്‍.പി ബേസിലുമാണ് കേരളത്തിന്റെ വിജയശില്‍പികള്‍. വെറും 28 പന്തുകളിൽ 13 ബൗണ്ടറിയും 3 സിക്സറും സഹിതം 77 റൺസെടുത്ത രോഹൻ നോട്ടൗട്ടാണ്. ടോസ്
‘സെമിയിലെ വലിയ വിജയവുമായാണ് വരുന്നത്, അതുകൊണ്ട് തന്നെ എല്ലാവരും നല്ല ആത്മവിശ്വാസത്തോടെയാണ് ഫൈനലിനിറങ്ങുന്നത്, ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം’; ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിന് തൊട്ടുമുമ്പായി സൗത്ത് സോൺ താരവും കൊയിലാണ്ടിക്കാരനുമായ രോഹൻ എസ്. കുന്നുമ്മൽ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
സ്വന്തം ലേഖകൻ കൊയിലാണ്ടി: രോഹൻ എസ്. കുന്നുമ്മൽ, കൊയിലാണ്ടിയുടെ സ്വന്തം ക്രിക്കറ്റ് താരം. കിടിലൻ ബാറ്ററായ രോഹനെ വായനക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. ബാറ്റിങ് മികവിനാൽ ക്രിക്കറ്റിൽ തന്റെതായ ഇടം ഉറപ്പിച്ചു കഴിഞ്ഞ രോഹൻ ഇപ്പോൾ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ സൗത്ത് സോൺ ടീമിന് വേണ്ടി കളിക്കുന്നത്. സൗത്ത് സോൺ ഫൈനൽ വരെ എത്തിയതിൽ കൊയിലാണ്ടിക്കാരൻ രോഹന്
കേരളത്തിന് അഭിമാനമായി വീണ്ടും കൊയിലാണ്ടിക്കാരുടെ സ്വന്തം രോഹന്‍ എസ് കുന്നുമ്മല്‍; ദുലീപ് ട്രോഫി സൗത്ത് സോണ്‍ ടീമില്‍ ഇടംപിടിച്ച് രോഹനും ബേസിലും
കൊയിലാണ്ടി: ഇവനാണ് നമ്മ പറഞ്ഞ പ്രതിഭ, നാടിന്റെ കായിക പ്രതിഭ. ചവിട്ടുപടികള്‍ ഓരോന്നായി വിജയിച്ചു കയറി നാടിന്റെ അഭിമാനമായി കൊയിലാണ്ടിക്കാരന്‍ രോഹന്‍ കുന്നുമ്മല്‍. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ദുലീപ് ട്രോഫി സൗത്ത് സോണ്‍ ടീമിലേക്ക് ആണ് രോഹന്‍ തിരഞ്ഞെടുക്കപ്പെട്ടത്. രോഹനോടൊപ്പം മലയാളത്തിന്റെ മറ്റൊരു മികച്ച താരം ബേസില്‍ തമ്പിയും ടീമില്‍ ഇടം നേടി. കൊച്ചിയില്‍