Tag: cpm
സി.പി.എമ്മിനെ നയിക്കാന്‍ യുവത; ഇരുപത്തിരണ്ടുകാരന്‍ അര്‍ജുന്‍ ദേവ് കൊണ്ടൊട്ടുകൊല്ലി ബ്രാഞ്ച് സെക്രട്ടറി
പേരാമ്പ്ര: സി.പി.എമ്മിന്റെ കൊണ്ടൊട്ടുകൊല്ലി ബ്രാഞ്ചിനെ ഇനി നയിക്കുക അര്‍ജുന്‍ ദേവ്. ഇരുപത്തി രണ്ട് വയസ് മാത്രം പ്രായമുള്ള അര്‍ജുനാണ് സുപ്രധാനമായ ഉത്തരവാദിത്വം പാര്‍ട്ടി ഏല്‍പ്പിച്ചിക്കുന്നത്. സി.പി.എമ്മില്‍ ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകുന്നവരാണ് ബ്രാഞ്ച് സെക്രട്ടറിമാര്‍. സുപ്രധാനമായ ഈ സ്ഥാനത്തേക്കാണ് യുവത്വം എത്തുന്നു എന്നതും ശ്രദ്ധേയമാണ്. തദ്ദേശ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളില്‍ യുവതയ്ക്ക് പ്രാധാന്യം നല്‍കിയത് ബ്രാഞ്ചുകളിലും
മേലേത്തട്ടുമുതല്‍ താഴെവരെ മുഖംനോക്കാതെ നടപടി; സി.പി.എം ശുദ്ധീകരണത്തിന്
കോഴിക്കോട്: സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധത്തിലുള്ള അച്ചടക്കനടപടികളാണിപ്പോള്‍ ജില്ലകളില്‍ നടപ്പാക്കുന്നത്. പ്രതാപികളായ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍വരെ സസ്‌പെന്‍ഷനോ ശാസനയ്‌ക്കോ തരംതാഴ്ത്തലിനോ വിധേയരായിട്ടുണ്ട്. താഴേത്തട്ടിലേക്കും നീളുന്നുണ്ട് അച്ചടക്കനടപടികള്‍. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ എറണാകുളത്ത് സംസ്ഥാന സമ്മേളനവും ഏപ്രിലില്‍ കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസും നടക്കാനിരിക്കെയാണ് സി.പി.എം. സംസ്ഥാനനേതൃത്വം അച്ചടക്കനടപടികളുമായി മുന്നോട്ടുപോകുന്നത്. ഇതില്‍ പാര്‍ട്ടിയില്‍ നേരത്തേയുണ്ടായിരുന്ന വിഭാഗീയതയുടെ അംശങ്ങളോ പ്രതികാരനടപടികളോ ഉണ്ടാവുന്നില്ല
ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ അജണ്ടകൾ നടപ്പാക്കാൻ സി.പി.എം മത്സരിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് സി.പി.എ അസീസ്
മേപ്പയൂര്‍: ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ അജണ്ടകള്‍ നടപ്പിലാക്കാന്‍ സി.പി.എം മത്സരിക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എഅസീസ്. കോട്ടയം നഗരസഭാ ഭരണം ബി.ജെ.പിയുമായിചേര്‍ന്ന് അട്ടിമറിച്ചതിനെ സി.പി.എം നേതാക്കള്‍ ന്യായീകരിക്കുന്നത് ഇതിനുള്ളതെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല എം.എ സിലബസില്‍ നിന്ന് സംഘപരിവാര്‍ നേതാക്കളെ പൂര്‍ണമായി ഒഴിവാക്കാത്തതും,സി. പി.എം ബി.ജെ.പി ബന്ധത്തിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഷയങ്ങളില്‍
സി.പി.എം ഉയര്‍ത്തി പിടിക്കുന്നത് മതനിരപേക്ഷ, ജനക്ഷേമ നിലപാടുകള്‍; കടിയങ്ങാടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവും കുടുംബവും സി.പി.എമ്മില്‍ ചേര്‍ന്നു
പേരാമ്പ്ര: കോണ്‍ഗ്രസില്‍ കൂട്ട രാജി. കടിയങ്ങാടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി.പി. കുഞ്ഞിക്കേളുവും കുടുംബവും ടി.വി രാമകൃഷ്ണനും (ടിവിആര്‍കെ) ഭാര്യയുമാണ് രാജിവെച്ച് സി.പിഎമ്മില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ചും സി.പി.എം ഉയര്‍ത്തി പിടിക്കുന്ന മതനിരപേക്ഷ ജനക്ഷേമ നിലപാടുകളോടുള്ള താത്പര്യവും കാരണമാണ് പതിറ്റാണ്ടുകളായുള്ള കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ചതെന്ന് രാജിവച്ചവര്‍ പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹിയും ഐ.എന്‍.ടി.യു.സി
കോൺഗ്രസിൽ നിന്ന് രാജിവച്ച എ.വി.ഗോപിനാഥിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സി.പി.എം
പാലക്കാട്: കോൺഗ്രസിൽ നിന്ന് രാജിവച്ച എ വി ഗോപിനാഥിൻ്റെ തീരുമാനം സ്വാഗതം ചെയ്ത് സി.പി.എം. ഏറ്റവും കാലോചിതമായ ഒരു തീരുമാനം എടുത്ത ഗോപിനാഥിന്‍റെ മാതൃക ഇനിയും നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നതെന്നും സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. മുന്‍ ഡിസിസി പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥ് ജില്ലയിലെ അറിയപ്പെടുന്ന
പോരാട്ടങ്ങളെ ചെറുത്തുതോല്‍പ്പിച്ച ധീര സഖാവായിരുന്നു; കീഴരിയൂരില്‍ എം.കുമാരന്‍ അനുസ്മരണ സമ്മേളനം
കീഴരിയുർ: സിപിഎം ഏരിയ കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന എം കുമാരൻ്റെ രണ്ടാം ചരമദിനത്തോടന ബന്ധിച്ചു സിപിഎം ലോക്കൽ കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. ടി.പി.രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.ബാബു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.കെ. മുഹമ്മദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഐ.സജീവൻ, സി.ഹരീന്ദ്രൻ,
സി.പി.എം സംസ്ഥാന സമ്മേളനം എറണാകുളത്ത്; ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയില്‍
കോഴിക്കോട്: സി.പി.എം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളം ജില്ലയില്‍ നടക്കും. സംസ്ഥാന സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് അടുത്ത മാസം പതിനഞ്ചിന് തുടക്കമാകും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സ്ഥലം സംബന്ധിച്ച തീരുമാനമുണ്ടായത്. അടുത്ത മാസം പകുതിയോടെയാകും ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുക. ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. കൊവിഡ് സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം. തിയതികള്‍
വാക്‌സിന്‍ വിതരണത്തിലെ സ്വജനപക്ഷപാതം; മുസ്ലീം ലീഗ് കൗണ്‍സിലറുടെ പരാമര്‍ശം അതീവ ഗൗരവതരം, കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും കെ.എം നജീബ് രാജി വെക്കണമെന്ന് സിപിഎം
കൊയിലാണ്ടി: വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന മുസ്ലിം ലീഗ് കൗണ്‍സിലര്‍ കെ.എം.നജീബിന്റെ ഓഡിയോ അതീവ ഗൗരവമുളളതാണെന്ന് സിപിഎം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ.മുഹമ്മദ് പറഞ്ഞു. വാക്‌സിന്‍ വിതരണത്തില്‍ സ്വജനപക്ഷപാതിത്വം കാണിച്ച കൊയിലാണ്ടി നഗരസഭ 42 ആം വാര്‍ഡ് കൗണ്‍സിലര്‍ രാജിവെക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. തന്റെ വാര്‍ഡില്‍ വാക്സിനായി അനുവദിക്കുന്ന ടോക്കണ്‍ ലീഗ്കാര്‍ക്കാണ് കൊടുക്കുക. അഥവാ
മേപ്പയ്യൂര്‍ സലഫി തീവെപ്പ് കേസിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം- സി.പി.എം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സലഫി തീവെപ്പ് കേസില്‍ അന്വേഷണം ത്വരിതപ്പെടുത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു. 2016 ലാണ് സലഫി കോളേജിന്റെ ക്യാമ്പസില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ കത്തി നശിപ്പിച്ചത്. സലഫി ക്യാമ്പസില്‍ നിര്‍ത്തിയിട്ടിരുന്ന നാല് ബസുകളാണ് ഇരുട്ടിന്റെ മറവില്‍ 2016 ഫെബ്രുവരി 2 ന് കത്തി നശിപ്പിക്കപ്പെട്ടത്.
മേപ്പയൂരിലെ ആയിഷോമ്മയ്ക്ക് സ്‌നേഹവീട് ഒരുക്കും; സംഘാടകസമിതി രൂപീകരിച്ചു
മേപ്പയ്യൂര്‍: വര്‍ഷങ്ങളായി വാസയോഗ്യമല്ലാത്ത വീട്ടില്‍ കഴിയുന്ന മരുതേരിപറമ്പിലെ ഒറ്റപിലാക്കൂല്‍ ആയിഷോമ്മയ്ക്ക് സി.പി.എം നേതൃത്വത്തില്‍ സ്‌നേഹവീട് നിര്‍മ്മിച്ച് നല്‍കും. സ്‌നേഹവീട് നിര്‍മ്മാണത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം സി.പി.എം ഏരിയകമ്മിറ്റി അംഗം കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. സൗത്ത് ലോക്കല്‍ സെക്രട്ടറി കെ.രാജീവന്‍, സതീശന്‍ വി.പി എന്നിവര്‍ സംസാരിച്ചു.