Tag: cpm
എ.കെ.ജി സെന്ററിനെതിരായ ബോംബാക്രമണം: പേരാമ്പ്രയില്‍ സി.പി.എമ്മിന്റെ പ്രതിഷേധ പ്രകടനം
പേരാമ്പ്ര: തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിന് നേരെ ഇന്നലെ രാത്രിയുണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് സി.പി.എം പേരാമ്പ്രയില്‍ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കുഞ്ഞമ്മദ്, ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം എസ്.കെ.സജീഷ്, ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ്, സെക്രട്ടറിമാരായ വി.കെ.സുനീഷ്, സി.കെ. അശോകന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, ടി.പി.കുഞ്ഞനന്തന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. ഇന്നലെ രാത്രി 11.30 ഓടെയാണ്
സ്‌കൂട്ടറിലെത്തിയയാള്‍ വണ്ടി തിരിച്ചശേഷം ബോംബെറിഞ്ഞയുടന്‍ സ്ഥലം വിടുന്നു; എ.കെ.ജി സെന്ററിനുനേരെ ബോംബെറിയുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിനെതിരെ ബോംബേറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. എ.കെ.ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. എ.കെ.ജി സെന്റിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ വണ്ടി തിരിച്ചശേഷം ബോംബ് എറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബോംബ് എറിഞ്ഞയുടന്‍
തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിനു നേരെ ബോംബാക്രമണം; ബോംബെറിഞ്ഞത് സ്കൂട്ടറിലെത്തിയ ആൾ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിനെതിരെ ബോംബേറ്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. എ.കെ.ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എ.കെ.ജി സെന്റിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബോംബ് എറിഞ്ഞയുടന്‍ ഇയാള്‍
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.എം, സി.ഐ.ടി.യു നേതാവുമായ മുതുകാട് രാരാറ്റേമ്മൽ രവീന്ദ്രൻ അന്തരിച്ചു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.എം നേതാവുമായ മുതുകാട് രാരാറ്റേമ്മൽ രവീന്ദ്രൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. സി.പി.എം മുതുകാട്-എ ബ്രാഞ്ച് അംഗമാണ്. ദീർഘകാലം കടിയങ്ങാട്, ചക്കിട്ടപാറ, മുതുകാട് ലോക്കൽ കമ്മിറ്റികളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. പേരാമ്പ്ര ഏരിയാ എസ്റ്റേറ്റ് ലേബർ യൂണിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറിയുമായിരുന്നു. അടിയന്തരാവസ്ഥയിൽ ഡി.ഐ.ആർ പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട് ഒരു
‘പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നു, വീടുകളില്‍ കയറി നരനായാട്ട്’; പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ്
പേരാമ്പ്ര: പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ജൂലൈ മൂന്നിനാണ് മാര്‍ച്ച് നടത്തുക. തങ്ങളുടെ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരെയും വീടുകളില്‍ കയറി പൊലീസ് നടത്തുന്ന നരനായാട്ടിനെതിരെയുമാണ് യു.ഡി.എഫ് മാര്‍ച്ച്. പേരാമ്പ്ര നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സി.പി.എം അക്രമങ്ങളില്‍ പൊലീസ് നിസംഗത പാലിക്കുകയാണ്. കോണ്‍ഗ്രസ്, ലീഗ് ഓഫീസുകള്‍
‘സഖാവിന്റെത് ഒരു നാടിനെ കലാപത്തില്‍ നിന്ന് രക്ഷിച്ച പ്രവൃത്തി’; പാലോളിമുക്കില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ജിഷ്ണുവിനെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സന്ദര്‍ശിച്ചു
ബാലുശ്ശേരി: പാലോളിമുക്കില്‍ എസ്.ഡി.പി.ഐ-ലീഗ് പ്രവര്‍ത്തകരാല്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായ ജിഷ്ണുവിനെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ കെ.സുനില്‍ സന്ദര്‍ശിച്ചു. വീട്ടിലെത്തിയാണ് അദ്ദേഹം ജിഷ്ണുവിനെ സന്ദര്‍ശിച്ചത്. സമാധാനപൂര്‍ണ്ണമായ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാന്‍ എസ്.ഡി.പി.ഐ-ലീഗ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകരപ്രവര്‍ത്തനമാണ് പാലോളിമുക്കില്‍ ഉണ്ടായതെന്ന് സന്‍ര്‍ശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു. ഭീഷണിയെ തുടര്‍ന്ന് അക്രമികളുടെ തിരക്കഥയ്ക്കനുസരിച്ച് ജിഷ്ണുവിന്
കല്ലേരിയില്‍ യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; ആക്രമണത്തിന് ഇരയായ ബിജുവിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്
വടകര: കല്ലേരിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചതിന് ശേഷം കാര്‍ കത്തിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. നാദാപുരം വെള്ളൂര്‍ സ്വദേശി വിശ്വജിത്ത്, കണ്ണൂര്‍ ചൊക്ലി സ്വദേശി ഷമ്മാസ്, പെരിങ്ങത്തൂര്‍ സ്വദേശി സവാദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെയും മര്‍ദ്ദനമേറ്റ ബിജു കല്ലേരിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. കേസിലെ ദുരൂഹത നീക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. സ്വര്‍ണ്ണക്കടത്ത്
വടകര കല്ലേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു; കാര്‍ കത്തിച്ചു
വടകര: കല്ലേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചതിനുശേഷം കാര്‍ കത്തിച്ചു. ഒന്തമല്‍ ബിജുവിനെയാണ് വാനിലെത്തിയ സംഘം ആക്രമിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു. നാലംഗ സംഘമാണ് ആക്രമണത്തിനു പിന്നില്‍. അക്രമികള്‍ക്ക് യുവാവുമായി നേരത്തെ പരിചയമുണ്ടായിരുന്നു. ആക്രമിക്കപ്പെട്ട യുവാവിന്റെ പ്രാഥമിക മൊഴി മാത്രമാണ് പൊലീസ്
അക്രമശേഷം ചാനലുകളില്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധിജിയുടെ ഫോട്ടോ ചുവരിലുണ്ട്; പിന്നീട് എങ്ങനെ തറയിലെത്തി? രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തറയില്‍ വീണത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നു
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസിനുനേരെയുണ്ടായ ആക്രമണത്തില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ തറയില്‍ വീണതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ സംശയമുയരുന്നു. സംഘര്‍ഷശേഷം ഇന്നലെ ചാനലുകളും മാധ്യമങ്ങളും ലൈവ് നല്‍കിയ വാര്‍ത്തയില്‍ ഓഫീസിന്റെ ചുവരില്‍ ഗാന്ധിജിയുടെ ഫോട്ടോ കാണുന്നുണ്ട്, എന്നാല്‍ ഇന്ന് രാവിലെ മുതലുള്ള ദൃശ്യങ്ങള്‍ ഗാന്ധിജിയുടെ ഫോട്ടോ എങ്ങനെ തറയില്‍ വീണുവെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയകളില്‍
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പേരാമ്പ്രയിലും കോൺഗ്രസ് പ്രതിഷേധം; റോഡുപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
പേരാമ്പ്ര: രാഹുല്‍ ഗാന്ധിയുടെ വയനാട് എം പി ഓഫീസ് അടിച്ച് തകര്‍ത്ത് എസ് എഫ് ഐ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. പേരാമ്പ്രയുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തുണ്ട്. പേരാമ്പ്ര കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ റോഡ്