Tag: cpm
നേരിന്റെ പക്ഷത്തേക്കെന്ന് സിറാജും കുടുംബവും; ചക്കിട്ടപ്പാറയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കുടുംബവും സി.പി.എമ്മില്‍ ചേര്‍ന്നു
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കുടുംബവും കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ചക്കിട്ടപാറ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് പരിധിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും, ഐ.എന്‍.ടി.യു.സി മോട്ടോര്‍ സെക്ഷന്‍ ചക്കിട്ടപാറ യൂണിറ്റ് പ്രസിഡന്റുമായ ചെമ്പ്രമീത്തല്‍ സിറാജും കുടുംബവുമാണ് സി.പി.എമ്മിലെത്തിയത്. ചക്കിട്ടപ്പാറ ഏരിയ കമ്മറ്റി അംഗം പള്ളുരുത്തി ജോസഫ്, ലോക്കല്‍ സെക്രട്ടറി എ ജി ഭാസ്‌കരന്‍ എന്നിവര്‍
കുറ്റ്യാടിയിലെ പ്രതിഷേധം; 32 പേര്‍ക്കെതിരെ നടപടിയുമായി സി.പി.എം, അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
കുറ്റ്യാടി: കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് നൽകിയതിനെതിരേ നടന്ന പ്രകടനത്തിന്റെ പേരിൽ സി.പി.എമ്മിനുള്ളിൽ നടപടി തുടരുന്നു. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടതിനു പിന്നാലെ കുറ്റ്യാടി, വടയം ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും പാർട്ടി അംഗങ്ങളും ഉൾപ്പെടെ 32 പേർക്കെതിരേ നടപടി സ്വീകരിച്ചു. അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളെ പാർട്ടിയിൽനിന്ന് പുറത്താക്കി. ആറുപേരെ ഒരുവർഷത്തേക്കും ബാക്കിയുള്ളവരെ ആറുമാസത്തേക്കും
വടകര ഏറാമലയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമം; ജനല്‍ ചില്ലുകള്‍ തകര്‍ത്തു, സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം
വടകര: വടകര ഏറാമലയിൽ ആർഎംപി പ്രവർത്തകന്‍റെ വീടിനു നേരെ അക്രമം. ഏറാമല പഞ്ചായത്ത് മെമ്പർ ജി രതീഷിന്‍റെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. അക്രമികൾ വീടിന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ആര്‍എംപിയുടെ ആരോപണം. കഴിഞ്ഞ ദിവസം ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവിനേയും ടി പി ചന്ദ്രശേഖരന്റെ മകൻ നന്ദുവിനേയും
ദുരന്തങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ പകച്ചു നിന്നിട്ടുണ്ടോ? ഇനി പേടിക്കേണ്ട; നിങ്ങള്‍ക്ക് താങ്ങായി ചെറുവണ്ണൂരിൽ ദുരന്തനിവാരണസേനയുണ്ട്
ചെറുവണ്ണൂര്‍: പഞ്ചായത്തില്‍ വര്‍ഷക്കാലത്തുള്‍പ്പടെ സഹായ സന്നദ്ധരായി സി.പി.എം. നേത്യത്വത്തില്‍ ദുരന്ത നിവാരണസേന തയ്യാറായി. ചെറുവണ്ണൂര്‍, ആവള ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് 25 പേരടങ്ങുന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമിന് രൂപം നല്‍കിയത്. വിവിധ ഉപകരണങ്ങളും സഹായത്തിനായി സജ്ജമാക്കിയിട്ടുണ്ട്. പ്രളയകാലത്ത് പുഴയില്‍നിന്ന് വെള്ളം കയറിയത് മൂലം ഏറെ ദുരിതങ്ങള്‍ പഞ്ചായത്തിലുള്ളവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സേവന സന്നദ്ധരായ
ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മറ്റി പ്രതിഷേധിച്ചു
മേപ്പയ്യൂര്‍: ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ ദിനാചരണത്തിന്റെ ഭാഗമായി ഭരണഘടനാ സംരക്ഷണ സമിതി സിപിഎം മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം സിപിഐഎം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍, ഏസി അനൂപ്, എന്‍എം ദാമോദരന്‍ എന്നിവര്‍
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമോ ഇല്ലയോ എന്ന് തെരഞ്ഞെടുപ്പിനു ശേഷം കാണാം; പിണറായിയെ വെല്ലുവിളിച്ച് അമിത്ഷാ
തൃശ്ശൂർ: കേരളത്തില്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ട് സീറ്റില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് പാര്‍ട്ടിയെ ബാധിക്കുമെന്നും അമിത്ഷാ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അമിത്ഷായുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നയത്തിന്റെ ഭാവി എന്തായിരിക്കുമെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് തെരഞ്ഞെടുപ്പിന്
കോഴിക്കോട്ടെ സിപിഎം സാധ്യതാ പട്ടിക തയ്യാർ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക തയ്യാറാക്കി ജില്ലാ സെക്രട്ടേറിയറ്റ്. സിറ്റിങ് എംഎല്‍എ മാരെയടക്കം പരിഗണിച്ചാണ് സാധ്യതാപട്ടിക. കൊയ്‌ലാണ്ടിയില്‍ കെ.ദാസന്‍, പേരാമ്പ്രയില്‍ ടി.പി.രാമകൃഷ്ണന്‍, കോഴിക്കോട് നോര്‍ത്തില്‍ എ.പ്രദീപ് കുമാര്‍ എന്നിവരെ സിറ്റിങ് സീറ്റുകളില്‍ പരിഗണിക്കുന്നതായാണ് സൂചന. കൊയ്‌ലാണ്ടിയില്‍ എം.മഹബൂബിന്റെ പേരുകൂടി സാധ്യതാപ്പട്ടികയിലുണ്ട്. ബേപ്പൂരില്‍ വികെസി മുഹമ്മദ് കോയക്ക് പകരം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പി.എ.മുഹമ്മദ്
അണികളെ ആവേശത്തിലാക്കി ഇടതു മുന്നണിയുടെ ബൈക്ക് റാലികള്‍
കൊയിലാണ്ടി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെ കാടിളക്കിയുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇടതു മുന്നണി. കൊയിലാണ്ടി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ഇടതു മുന്നണി പ്രവര്‍ത്തകര്‍ ബൈക്ക് റാലികള്‍ നടത്തി. ഓരോ വാര്‍ഡിലെയും സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും തിരഞ്ഞെടുപ്പ് ചിഹ്നവും ഏന്തിയായിരുന്നു റാലി. യുവാക്കളുടെ സാന്നിധ്യം റാലിക്ക് ആകര്‍ഷണമേകി. പുളിയഞ്ചേരിയില്‍ നിന്ന് ആരംഭിച്ച ബൈക്ക് റാലി കൊടക്കാട്ടും മുറി, നെല്യാടി, അട്ടവയല്‍,