Tag: COVID
കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന പൊലീസ് പരിശോധന
തിരുവനന്തപുരം: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നത് കണക്കിലെടുത്ത് നിയന്ത്രണം കടുപ്പിച്ച് കേരളം. ഇന്ന് മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇന്നലെ ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒരാഴ്ച്ചത്തെ ക്വാറന്റൈന്‍ കര്‍ശനമാക്കി.
കോണ്‍ഗ്രസ് നേതാവ് കെ.കെ.ദാസന്‍ മാടായി കൊവിഡ് ബാധിച്ച് മരിച്ചു
പയ്യോളി: കോണ്‍ഗ്രസ് തുറയൂര്‍ മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിയും തുറയൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും തുറയൂര്‍ സര്‍വീസ് സഹകരണ മുന്‍ ഡയരക്ടറും ശ്രീ കുപ്പേരിക്കാവ് ഭഗവതി ക്ഷേത്ര സമിതി സെക്രട്ടറിയുമായ കെ.കെ.ദാസന്‍ മാടായി കൊവിഡ് ബാധിച്ച് മരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. ഏപ്രില്‍ 6 വരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമ്മ : കാര്‍ത്ത്യായനി.
കൊയിലാണ്ടിയില്‍ ഇന്ന് പുതിയ പതിനാറ് കോവിഡ് കേസുകള്‍
കൊയിലാണ്ടി: പതിനാറ് പുതിയ കോവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കത്തിലൂടെയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി. തുറയൂര്‍ പഞ്ചായത്തില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തുറയൂര്‍ മണ്ഡലം സെക്രട്ടറിയും,
കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, നാളെ മുതല്‍ കര്‍ശന പൊലീസ് പരിശോധന
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മാസ്‌ക് – സാമൂഹിക അകലം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നഎല്ലാ പോളിങ് ഏജന്റുമാര്‍ക്കും കൊവിഡ് പരിശോധന നടത്തും.
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം; ജാഗ്രതാ നിർദേശവുമായി കേന്ദ്രം
ന്യുഡൽഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം. മഹാരാഷ്ട്രയില്‍ 55,000 കടന്ന് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യു ആരംഭിച്ചു. രോഗികളുടെ എണ്ണം ഉയരുന്ന ഗുജറാത്തില്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഗുജറാത്തിലെ 20 പ്രദേശങ്ങളില്‍
കൊയിലാണ്ടിയിൽ അഞ്ച് പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ അഞ്ചു പേർക്കും, ചെങ്ങോട്ടുകാവിൽ ഒമ്പതു പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ആളുകൾക്കും സമ്പർക്കത്തിലുടെയാണ് കോവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവർ ജില്ലയിലെ കോവിഡ് ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുകയാണ്. ജില്ലയില്‍ ഇന്ന് 360 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലുപേര്‍ക്ക് പോസിറ്റീവായി. ഒന്‍പത് പേരുടെ ഉറവിടം വ്യക്തമല്ല.
ബോളിവുഡ് താരം ഗോവിന്ദയ്ക്ക് കൊവിഡ്
ബോളിവുഡ് താരം ഗോവിന്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.നിലവില്‍ ഹോം ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ് താരം.അടുത്തിടെയാണ് ഭാര്യ സുനിത കൊവിഡില്‍ നിന്ന് രോഗമുക്തി നേടുന്നത്. ഇരുവരുടേയും ജീവനക്കാര്‍ക്ക് കൊവിഡ് നെഗറ്റീവാണ്. ഇരുവരുമായി അടുത്തിടെ സമ്പര്‍ക്കം പുലര്‍ത്തിയവരോട് ജാഗ്രത പാലിക്കാനും കൊവിഡ് പരിശോധന നടത്താനും ഗോവിന്ദയും ഭാര്യ സുനിതയും അഭ്യര്‍ത്ഥിച്ചു. നേരത്തെ അക്ഷയ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാം സേതുവിന്റെ ചിത്രീകരണത്തിനിടെയാണ്
കൊയിലാണ്ടിയില്‍ പതിമൂന്നു പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: പതിമൂന്ന് പുതിയ കോവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. മുഴുവന്‍ ആളുകള്‍ക്കും സമ്പര്‍ക്കം വഴിയാണ് കോവിഡ് ബാധിച്ചത്. കോഴിക്കോട് ജില്ലയില്‍ ഇന്ന് 403 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്ക് പോസിറ്റീവായി. ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 395 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കൊയിലാണ്ടിയിൽ ഒമ്പത് പേർക്ക് സമ്പർക്കം വഴി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: ഒമ്പത് പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. സമ്പർക്കത്തിലൂടെയാണ് മുഴുവൻ ആളുകൾക്കും കോവിഡ് ബാധിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അമ്പതിന് മുകളിൽ ആളുകൾക്കാണ് കൊയിലാണ്ടിയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. പയ്യോളിയിൽ പതിനാറും, തിക്കോടിയിൽ ഏഴും, ഉള്ളിയേരിയിൽ എട്ടും, അരിക്കുളത്ത് പന്ത്രണ്ടും കോവിഡ് കേസുകൾ ഇന്നു റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ
കൊയിലാണ്ടിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്; ഇരുപത്തിയാറു പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് ഇരുപത്തിയാറ് കോവിഡ് കേസുകൾ. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഇന്നാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട് കോർപ്പറേഷൻ കഴിഞ്ഞാൽ ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കൊയിലാണ്ടിയിലാണ്. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷം