Tag: COVID

Total 440 Posts

കൊയിലാണ്ടിയിലെ മരുതൂര്‍ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കി, മേഖലയില്‍ അതീവ ജാഗ്രതാനിര്‍ദേശം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് മരുതൂര്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കളക്ടറുടേതാണ് ഉത്തരവ്. വാർഡിൽ 30 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പതിനഞ്ച് ദിവസം മുന്‍പ് ഒരു മരണവീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്നാണ് വ്യാപനം ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണവും കൊവിഡ് വ്യാപനത്തിന് കാരണമായി. വിവാഹ

കൊയിലാണ്ടിയില്‍ 54 പുതിയ കൊവിഡ് കേസുകള്‍: മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ 54 പുതിയ കൊവിഡ് കേസുകള്‍. കഴിഞ്ഞ മൂന്നു മാസത്തിനിടയിലെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സമ്പര്‍ക്കത്തിലൂടെ അമ്പത്തിമൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി. മേപ്പയുരാണ് രണ്ടാമതുള്ളത്. അറുപത് പേര്‍ക്കാണ്

കേരളത്തില്‍ കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിച്ചോ? സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു

തിരുവനന്തപുരം: കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. രണ്ടാം തരംഗം രൂക്ഷമായതിനാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും അവ്യക്തത ഉണ്ട്. 45 വയസിന് മുകളിലുള്ളവര്‍ക്കായി മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് പലയിടത്തും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 10

കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം; കേരളത്തില്‍ പരിശോധന വര്‍ധിപ്പിച്ചു

കോഴിക്കോട്: ജനിതക വ്യതിയാനം വന്ന കൊറോണ വൈറസുകളുടെ പരിശോധന വ്യാപിപ്പിച്ച് കേരളം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഡല്‍ഹിയിലേക്ക് അയച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.പ്രതിദിന കേസുകള്‍ പതിനായിരം കവിയുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതയോടെയുള്ള പ്രതിരോധ നടപടികള്‍ക്ക് ആരോഗ്യ വകുപ്പ് ഊന്നല്‍ നല്‍കുകയാണ്. കേരളത്തില്‍ കൊവിഡ് പരിശോധന

കൊവിഡ് വ്യാപനം രൂക്ഷം: ജില്ലയില്‍ ഇന്ന് 791 പുതിയ കേസുകള്‍,

കോഴിക്കോട്: ജില്ലയില്‍ 791 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 781 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5968 പേരെ പരിശോധനക്ക് വിധേയരാക്കി. 301 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 2046 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 22322 പേര്‍ നിരീക്ഷണത്തിലുണ്ട്.

കോവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം

കോഴിക്കോട്: കൊവിഡ് വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ല കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്യ്ത സഹാചര്യത്തിലാണ് നടപടി. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ഉപയോഗിക്കണമെന്ന് കര്‍ശന നിര്‍ദേശം. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ * പൊതുവാഹനങ്ങളില്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ പേരെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതല്ല.

കൊവിഡ് പ്രതിരോധം കടുപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

കോഴിക്കോട്: കൊവിഡ് പ്രതിരോധം കടുപ്പിക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ. കെ ശൈലജ. നിയന്ത്രണങ്ങള്‍ തുടരും. എല്ലാ ആശുപത്രികളും സജ്ജമാക്കും. മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു. ഐസിയുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കല്‍ കോളജുകളില്‍ ചികിത്സിക്കുക. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ പലതും രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ പൂട്ടിയിരുന്നു. ഇത് ആവശ്യം

കൊവിഡ് വ്യാപനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം

കോഴിക്കോട്: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാണ് കോഴിക്കോട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗബാധ വ്യാപിക്കുകയാണ്.അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് കര്‍ശനമാക്കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചതോടെയാണ് കേരളത്തിലെയും മാറ്റം. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിബന്ധനകള്‍ പാലിച്ചെന്നും വിമര്‍ശനം ഉണ്ട്. കൊവിഡ് വാക്‌സിന്‍ എടുത്തവരും എടുക്കാത്തവരും ഒരു

കൊയിലാണ്ടിയില്‍ ഏഴ് പേര്‍ക്കും അരിക്കുളത്ത് ഇരുപത്തി ഒന്നു പേര്‍ക്കും കോവിഡ്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഏഴ് പുതിയ കോവിഡ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കത്തിലൂടെയാണ് മുഴുവന്‍ ആളുകള്‍ക്കും വൈറസ് ബാധിച്ചത്. അരിക്കുളത്ത് ഇരുപത്തി ഒന്ന് പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഇന്നാണ് അരിക്കുളത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോട് ജില്ലയില്‍ ഇന്ന് 453 പോസിറ്റീവ് കേസുകള്‍ കൂടി

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ്; ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി നിലവില്‍ കണ്ണൂരില്‍ ആണുള്ളത്. നിലവിൽ രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. എങ്കിലും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറാനാണ് തീരുമാനം എന്നറിയുന്നു. ഒരു മാസം മുന്‍പ് മുഖ്യമന്ത്രി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് നേരത്ത കൊവിഡ്

error: Content is protected !!