Tag: COVID
ജില്ലയില്‍ ചടങ്ങുകളില്‍ ഒരേ സമയം പങ്കെടുക്കാവുന്നവരുടെ എണ്ണം കുറച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. എല്ലാ വിധ ചടങ്ങുകളിലും ഒരേ സമയം പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി. ഉത്തരവി പുറത്ത് വിട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവു. ഹാളിനകത്ത് നടക്കുന്ന ചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്കും ഹാളിന് പുറത്ത് 100 പേര്‍ക്കുമാണ് പങ്കെടുക്കാന്‍
കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷം; ‘മരണത്തിരക്കിൽ’ വീർപ്പുമുട്ടി ശ്മശാനങ്ങൾ
ന്യൂഡൽഹി: കോവിഡ് രണ്ടാംഘട്ടം രാജ്യത്ത് രൂക്ഷമായി തുടരുന്നു. മരണങ്ങൾ പെരുകിയതോടെ രാജ്യത്തെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു. ഡൽഹി, ലഖ്നൗ, അഹമ്മദാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ദിവസം 15-20 മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന ശ്മശാനങ്ങളിൽ നൂറിലധികം മൃതദേഹങ്ങളാണ് എത്തുന്നത്. ഇതിനെ നേരിടാൻ മിക്ക ശ്മശാനങ്ങളും ഇടവേളകളിലാതെയാണ് പ്രവർത്തിക്കുന്നത്. ഗ്യാസ്, വൈദ്യുതി ശ്മശാനങ്ങൾക്കു പുറമേ മിക്കയിടങ്ങളിലും വിറകുപയോഗിച്ചും ദഹിപ്പിച്ചുതുടങ്ങി. പെട്രോളും മണ്ണെണ്ണയുമൊക്കെ
കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്നും കൂട്ട പരിശോധന
കോഴിക്കോട്: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പരിശോധന വർധിപ്പിക്കാനാണ് നിർദേശം. ആദ്യ ദിനമായ ഇന്നലെ 1,33,836 പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഏറ്റവും കൂടുതൽ പേരെ പരിശോധിച്ചത് കോഴിക്കോട് ജില്ലയിലാണ്, 19,300 പേർ. എറണാകുളത്ത് 16,210 പേരെയും തിരുവനന്തപുരത്ത് 14,087 പേരെയും പരിശോധിച്ചു. ഏറ്റവും കുറവ്
കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കോഴിക്കോട്: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കുന്നു. ജില്ലയിലെ കണ്ടയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ചു. രോഗവ്യാപനം രൂക്ഷമാവുന്നതൊഴിവാക്കാന്‍ പുറപ്പെടുവിച്ച കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് കലക്ടര്‍. *കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകള്‍ പൂര്‍ണമായി നിരോധിച്ചു. *തൊഴില്‍, അവശ്യസേവനാവശ്യങ്ങള്‍ക്കു മാത്രം ഇളവ് *നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടി *കണ്ടെയ്ന്‍മെന്റ്
കൊവിഡ് ആശങ്കയില്‍ രാജ്യം; രണ്ടു ലക്ഷത്തിലധികം പുതിയ കേസുകള്‍,1038 മരണം
ഡല്‍ഹി: ഇന്ത്യയില്‍ അതിതീവ്ര കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1038 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ച്ചയായ ഒരാഴ്ച്ച കൊണ്ട് ഒന്നര ലക്ഷത്തിലേറെ കേസുകളാണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിന മരണ നിരക്ക് ഇന്നലെയും ആയിരം കടന്നിരുന്നു. രോഗബാധ നിരക്ക് ഇനിയും രൂക്ഷമാകാനാണ് സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയം
കൊയിലാണ്ടിയില്‍ 44 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 44 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചേമഞ്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 23 പുതിയ കേസുകളാണ്. കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും കൊവിഡ് വ്യാപനം കണക്കിലെടുത്ത് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. കോഴിക്കോട് ജില്ലയില്‍ ഇന്ന് 1098 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 6292 പേരെ പരിശോധനക്ക് വിധേയരാക്കി.
കൊയിലാണ്ടിയിൽ കോവിഡ് കേസുകൾ കുറയുന്നില്ല; ഇന്ന് രോഗം സ്ഥിരീകരിച്ചത് 24 പേർക്ക്
കൊയിലാണ്ടി: ഇരുപത്തിനാല് പേർക്ക് കൊയിലാണ്ടിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. ജില്ലയിൽ സമ്പർക്കം വഴി കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി. ഒരാഴ്ചയിൽ നൂറിന് മുകളിൽ ആളുകൾക്കാണ് സമ്പർക്കം വഴികൊയിലാണ്ടിയിൽ മാത്രം രോഗം സ്ഥിരികരിച്ചത്. കോവിഡ് പോസിറ്റീവായവരിൽ ഭൂരിപക്ഷം പേരും വീടുകളിൽ
കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു; രണ്ടാഴ്ചത്തേക്ക് കടകൾ രാത്രി 9 മണി വരെ മാത്രം, യാത്രകൾക്ക് വിലക്കില്ല
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍വന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തുന്നടക്കം ഉള്‍ക്കൊള്ളിച്ചുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ടലുകളിൽ പകുതി സീറ്റിൽ മാത്രമായിരിക്കും പ്രവേശനം. പൊതുപരിപാടികളുടെ ദൈർഘ്യം കുറയ്ക്കും. ചടങ്ങുകളിൽ ഹാളിൽ നൂറുപേർക്ക് മാത്രമാകും പ്രവേശനം.
കോവിഡ് നിയന്ത്രണങ്ങൾ കര്‍ശനമാക്കുന്നു; കടകള്‍ രാത്രി ഒമ്പത് വരെ മാത്രം, പൊതുപരിപാടികൾക്ക് നിയന്ത്രണം
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. പൊതുപരിപാടികളിൽ 200 പേർക്കാണ് പ്രവേശനമുള്ളത്. അടച്ചിട്ട മുറികളിലുള്ള പരിപാടികളിൽ 100 പേരെ മാത്രമെ അനുവദിക്കൂ. രണ്ട് മണിക്കൂറിൽ കൂടുതൽ പരിപാടികൾ പാടില്ല. ആർ.ടി.പി.സി.ആർ പരിശോധന വ്യാപിപ്പിക്കും. ഹോട്ടലുകള്‍ ഉള്‍പ്പെടെ കടകളുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പതുവരെ മാത്രമാകും. ഹോട്ടലുകളില്‍ പരമാവധി 50ശതമാനം പേരെ പ്രവേശിപ്പിക്കാനും പാഴ്സലുകൾ
കൊയിലാണ്ടിയിലും കോവിഡ് അതിവേഗത്തിൽ പടരുന്നു, ഇന്ന് രോഗം സ്ഥിരീകരിച്ചത് 37 പേർക്ക്, ഭൂരിഭാഗവും സമ്പർക്കത്തിലൂടെ
കൊയിലാണ്ടി: മുപ്പത്തിയേഴ് പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. മുപ്പത്തിയാറ് പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. തുടർച്ചയായ രണ്ടാം ദിവസമാണ് മുപ്പത്തിയഞ്ചിന് മുകളിൽ കോവിഡ് കേസുകൾ കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ