Tag: COVID

Total 440 Posts

ജില്ലയിൽ ഇന്നും നാളെയും കൂട്ടപ്പരിശോധനാ ക്യാമ്പുകൾ

കോഴിക്കോട്: ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ 21, 22 തീയതികളിൽ കോവിഡ്-19 മാസ് ടെസ്റ്റിങ് ക്യാമ്പുകൾ സംഘടിപ്പിക്കും. 40:60 എന്ന നിരക്കിൽ ആർ.ടി.പി.സി.ആർ, ആന്റിജൻ ടെസ്റ്റുകളാണ് നടത്തുക. എല്ലാ പ്രൈമറി ഹെൽത്ത് സെന്ററിലും കുടുംബാ രോഗ്യകേന്ദ്രങ്ങളിലും ഈ ദിവസങ്ങളിൽ 100 ടെസ്റ്റു വീതം നടത്തും. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ദിവസം 200 ടെസ്റ്റ് വീതവും താലൂക്ക് ആശുപത്രികളിൽ

ബെവ്‌കോ ഔട്ട് ലെറ്റുകളുടെയും ബാങ്കുകളുടെയും പ്രവർത്തന സമയം മാറ്റി; പുതിയ സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയതിനാൽ ബെവ് കോ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയം മാറ്റി. ബെവ് കോ ഔട്ട് ലെറ്റുകളും വെയർ ഹൗസുകളും രാവിലെ 10 മുതൽ രാത്രി എട്ടുവരെ പ്രവർത്തിപ്പിക്കാനാണ് ബിവറേജസ് കോർപറേഷൻ ഓപ്പറേഷൻസ് മാനേജർ നിർദ്ദേശം നൽകിയിരിക്കുന്നത്. രാത്രി കർഫ്യൂ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബെവ്‌കോ ജീവനക്കാർക്ക്

മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി ഷിനോസിന് കോവിഡ് സ്ഥിരീകരിച്ചു; ഏഴ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

തലശ്ശേരി: കണ്ണൂര്‍ പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ആദ്യം പിടിയിലായ ഒന്നാംപ്രതി പുല്ലൂക്കര ഷിനോസിന് കോവിഡ്. ഇയാളെ കോടതിയില്‍ ഹാജരാക്കിയില്ല. ഷിനോസ് ഒഴികെയുള്ള ഏഴ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ അഞ്ചു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പുല്ലൂക്കര സ്വദേശികളായ ഒതയോത്ത് സംഗീത് (22), ഒതയോത്ത് വിപിന്‍ (28), ഒതയോത്ത് അനീഷ് (40), കായത്തീ!!െന്റ

കോഴിക്കോട് ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം; ഇന്നും രണ്ടായിരം കടന്ന് കോവിഡ് ബാധിതര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 2022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1998 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 689 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ആരോഗ്യപ്രവര്‍ത്തകരും പോസിറ്റീവായിട്ടുണ്ട്. 22.67 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം

ആശങ്കയൊഴിയാതെ സംസ്ഥാനം, ഇന്ന് 13,644 കോവിഡ് ബാധിതര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പശിശോധിച്ച് 87,275 സാമ്പിളുകളാണ്. ഇരുപത്തിയൊന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. സമ്പര്‍ക്കത്തിലൂടെ 12,555 പേര്‍ക്ക് കൊവിഡ് ബാധിച്ചു. കോഴിക്കോട് 2022 എറണാകുളം 1781 മലപ്പുറം 1661 തൃശൂര്‍ 1388 കണ്ണൂര്‍ 1175 തിരുവനന്തപുരം 981 കോട്ടയം 973 ആലപ്പുഴ 704 കാസര്‍ഗോഡ് 676 പാലക്കാട് 581

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധം

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. 48 മണിക്കൂർമുമ്പോ കേരളത്തിൽ എത്തിയ ഉടനെയോ പരിശോധന നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആർടിപിസിആർ പരിശോധന നടത്താത്തവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർ ഫലം വരുന്നതുവരെ റൂം ക്വാറന്റൈനിൽ തുടരണം. കൊവിഡ് വാക്‌സിൻ എടുത്തവർക്കും പരിശോധന നിർബന്ധമാണ്.

ലക്ഷ്യം മറികടന്ന് കോവിഡ് ടെസ്റ്റ് മഹായജ്ഞം; നടത്തിയത് 43,247 ടെസ്റ്റുകള്‍

കോഴിക്കോട്: കോവിഡ് രോഗവ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ രോഗബാധിതരെ കണ്ടെത്താനായി ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ കോവിഡ് ടെസ്റ്റ് മഹായഞ്ജത്തില്‍ 43247 പേരുടെ സാമ്പിള്‍ ശേഖരിച്ചു. ആദ്യ ദിവസമായ വെള്ളിയാഴ്ച 19,300 ടെസ്റ്റുകളാണ് നടത്തിയത്. ശനിയാഴ്ച വൈകുന്നേരത്തോടെ 40000 എന്ന ലക്ഷ്യം മറികടന്നു. 31,400 ടെസ്റ്റുകള്‍ നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. 40,000 ടെസ്റ്റുകള്‍ എന്ന ലക്ഷ്യമിട്ടാണ്

രോഗികൾ കൂടുന്നു; കോവിഡ് പ്രതിരോധം ഊർജ്ജിതമാക്കി കൊയിലാണ്ടി

കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊയിലാണ്ടി നഗരസഭയിലും പരിസര പഞ്ചായത്തുകളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ആളുകൾ കൂട്ടംകൂടുന്ന വിവാഹം, മരണം, ഉത്സവം, മറ്റ് ആഘോഷങ്ങൾ എന്നിവ പരിമിതപ്പെടുത്താനാണ് നിർദേശം. ഇക്കാര്യത്തിൽ പൊതു ജനങ്ങളുടെ സഹകരണം തേടുകയാണ് നഗരസഭയും പഞ്ചായത്തുകളും. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും നൂറ് കണക്കിനാളുകളെ പങ്കെടുപ്പിച്ച് വിവാഹങ്ങൾ നടത്തുന്നത് ആരോഗ്യ വകുപ്പധികൃതരുടെ

കേരളത്തിൽ 49 ലക്ഷം പേർ പ്രതിരോധ കുത്തിവെയ്പ്പെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വരെ 48,97,155 പേർ കോവിഡ് 19 വാക്സിനേഷൻ എടുത്തു. ഇതിൽ 5,93,205 പേർ രണ്ടാം ഡോസ് പൂർത്തിയാക്കി. സംസ്ഥാനത്ത് 69,869 പേർ നിലവിൽ രോഗബാധിതരാണ്. കഴിഞ്ഞ 14 മാസത്തിനിടയിൽ കേരളത്തിൽ 12 ലക്ഷം പേർക്കു കോവിഡ് പിടിപെട്ടു. 4,877 മരണം. കേരളംരോഗം വന്നവർ: 12,07,332രോഗം ഭേദപ്പെട്ടവർ: 11,32,267മരണം: 4,877നിലവിൽ രോഗമുള്ളവർ: 69,869

കൊവിഡ് വ്യാപനം: എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍. വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി.സ്വകാര്യ ചടങ്ങുകള്‍ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഔട്ട് ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 150 പേര്‍ക്കും ഇന്‍ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 75 പേര്‍ക്കും പങ്കെടുക്കാം. ഇത് കര്‍ശനമായി

error: Content is protected !!