Tag: COVID
കോവിഡ് ഭീതിയൊഴിയാതെ കേരളം; ഇന്ന് 37,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
കോഴിക്കോട് നിവാസികള്‍ക്ക് കോവിഡ് നിയന്ത്രണ സെല്ലിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോവിഡ് സാഹചര്യങ്ങളുടെ നിയന്ത്രണത്തിനും ഏകോപനത്തിനുമായി ജില്ലാ കോവിഡ് നിയന്ത്രണ സെല്‍ പ്രവര്‍ത്തനസജ്ജം. നിയന്ത്രണസെല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ഉദ്യോഗസ്ഥര്‍. പ്രവര്‍ത്തിക്കുമെന്ന് . കോവിഡ് സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് വിളിക്കേണ്ട നമ്പറുകള്‍ പൊതുവായ സേവനങ്ങള്‍: 0495 2371471, 2376063, 2378300
സംസ്ഥാനത്തെ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍
കൊയിലാണ്ടി മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ഇന്ന് 375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 375 പുതിയ കൊവിഡ് കേസുകൾ. കൊയിലാണ്ടി മേഖലയില്‍ ചെങ്ങോട്ടുകാവിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 91 കേസുകളാണ് ചെങ്ങോട്ടുകാവില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊയിലാണ്ടി നഗരസഭയിൽ 68 ഉം, പയ്യോളി നഗരസഭയിൽ 66 ഉം, തിക്കോടിയിൽ 66 ഉം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടി മേഖലയിൽ ഇന്നലെ 269
കോവിഡ് വ്യാപനം അതിരൂക്ഷം; രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. കൊവിഡ് പ്രതിരോധത്തിന് കൂടുതൽ ആരോഗ്യപ്രവർത്തകരെ സജ്ജരാക്കണമെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കെജിഎംഒഎ ആവശ്യപ്പെടുന്നു. രോഗവ്യാപനം അതീതീവ്രാവസ്ഥയിലാണെന്നും രോഗവ്യാപനം നിയന്ത്രിക്കാൻ രണ്ടാഴ്ച ലോക്ക് ഡൗൺ നടപ്പാക്കണമെന്നുമാണ് കെജിഎംഒഎ ആവശ്യപ്പെടുന്നത്. വായുവിലൂടെ തന്നെ വൈറസ് വ്യാപിക്കുമെന്ന് പഠനങ്ങൾ
വാക്സിൻ; ഓൺലൈൻ രജിസ്‌ട്രേഷനിൽ സർവത്ര ആശയക്കുഴപ്പം
കോഴിക്കോട്: കോവിഡ് വാക്സിൻ എടുക്കാനുള്ള ഓൺലൈൻ രജിസ്‌ട്രേഷനിലെ പ്രയാസം തുടരുന്നു. പോർട്ടലിലെ പ്രശ്നങ്ങൾ കൂടിവരുമ്പോൾ പ്രായമായവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മുതിർന്ന പൗരന്മാർക്കെങ്കിലും സ്പോട്ട് രജിസ്‌ട്രേഷനിലൂടെ ഒരുദിവസം നിശ്ചിതഡോസ് മരുന്ന് നൽകണമെന്നാണ് ആവശ്യം. ബുധനാഴ്ച മുതൽ 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ രജിസ്‌ട്രേഷൻ തുടങ്ങുമ്പോൾ തിരക്ക് കൂടും. ലഭ്യത കുറവായതിനാൽ ഓരോ ആരോഗ്യ കേന്ദ്രത്തിനും പരിമിതമായി മാത്രമാണ്
വീണ്ടും കോവിഡ് മരണം; നടേരിയിലെ ചിരുതേയി കുട്ടി അമ്മ കോവിഡ് ബാധിച്ച് മരണപ്പെട്ടു
കൊയിലാണ്ടി: നടേരി അണേല ചെറിയ പറമ്പത്ത് മീത്തൽ ചിരുതേയികുട്ടി അമ്മ (87) കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാടുള്ള മകന്റെ വീട്ടിൽ താമസിക്കുന്നതിനിടെ കോവിഡ് പിടിപെട്ട് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: സി.പി.എം. രാമകൃഷ്ണൻ, സി.പി.എം.ഗോപി (എം.സി.എൽ പാലക്കാട്), പരേതയായ നാരായണി. മരുമക്കൾ: ഇന്ദിര, പത്മജ, പരേതനായ ബാലൻ നായർ.
കൊയിലാണ്ടി ചുങ്കത്തലക്കൽ ഹംസ ഹാജി കോവിഡ് ബാധിച്ച് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ചുങ്കത്തലക്കൽ ‘അൽഫാസിൽ’ ഹംസ ഹാജി (72) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വർഷങ്ങളായി മുംബയിൽ ട്രാവൽസ് നടത്തിയിരുന്ന ഹംസ ഹാജി പിന്നീട് സൗദിയിൽ പ്രവാസിയായിരുന്നു. ഭാര്യ: ഫാത്തിമ, മക്കൾ: മുഹമ്മദ് അൻസാർ, മുഹമ്മദ് അസ്ഹര്‍, അൽഫാ ഷാജി (എല്ലാവരും കുവൈറ്റ്). മരുമക്കൾ: ഷാജി കീപ്പാട്ട്
വടക്കുംനാഥ ക്ഷേത്രത്തിലെ തിരുമേനിക്ക് കൊവിഡ്; ഭക്തജനങ്ങള്‍ക്ക് മൂന്ന് ദിവസം ക്ഷേത്രത്തില്‍ പ്രവേശനമില്ല
തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തില്‍ ഒരു തിരുമേനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആയതിനാല്‍ ഇന്ന് മുതല്‍ 3 ദിവസം ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. 7 ദിവസം പ്രസാദ വിതരണം നിര്‍ത്തിവച്ചു. തന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആണ് ക്ഷേത്രം അടക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്.സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുകയാണ്. വിവാഹ ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ല്‍ നിന്ന് 50
ആരാധനാലയങ്ങളില്‍ ഭക്ഷണവും തീര്‍ത്ഥവും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആരാധനാലയങ്ങളിലും കര്‍ശന നിയന്ത്രണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി. റമദാന്‍ ചടങ്ങുകളില്‍ പള്ളികളില്‍ പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാവു. ചെറിയ പളളികളാണെങ്കില്‍ എണ്ണം ഇനിയും ചുരുക്കണം. നമസ്‌കരിക്കാന്‍ പോകുന്നവര്‍ പായ സ്വന്തമായി കൊണ്ടു പോകണം. ദേഹശുദ്ധി വരുത്താന്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കരുത്. പകരം പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയങ്ങളില്‍ ഭക്ഷണവും തീര്‍ത്ഥവും നല്‍കുന്നത് ഒഴിവാക്കണം. വിവാഹ