Tag: COVID

Total 440 Posts

കോഴിക്കോട് കോവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി സംസ്കരിച്ചു

കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ച കുന്ദമംഗലം സ്വദേശിയുടെ മൃതദേഹത്തിനുപകരം കക്കോടി സ്വദേശിനിയുടെ മൃതദേഹം മാറിസംസ്കരിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽനിന്ന് കഴിഞ്ഞദിവസം കുന്ദമംഗലം സ്വദേശി സുന്ദരന്റെ മൃതദേഹത്തിനുപകരം കക്കോടി സ്വദേശിനി കൗസല്യയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ആംബുലൻസ് ഡ്രൈവർ മൃതദേഹവുമായി കുന്ദമംഗലത്തെത്തി. തുടർന്ന് ബന്ധുക്കൾ കളരിക്കണ്ടി ശ്മശാനത്തിൽ സംസ്കാരവും നടത്തി. അതേസമയം, കുന്ദമംഗലം സ്വദേശി

സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം; രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; 34,296 രോഗമുക്തര്‍, 29,704 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

ഗുരുതരമല്ലാത്ത കോവിഡ് രോഗബാധിതര്‍ എന്ത് മരുന്ന് കഴിക്കണം? എയിംസിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം ഇങ്ങനെ

ഡല്‍ഹി: കോവിഡ് ബാധിതര്‍ക്ക് എയിംസിലെ ഡോക്ടര്‍മാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. പനി, വരണ്ട ചുമ, ക്ഷീണം, രുചിയോ മണമോ നഷ്ടപ്പെടല്‍ എന്നിവയാണ് കോവിഡ് രോഗികളില്‍ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍. തൊണ്ട വേദന, തലവേദന, ശരീരവേദന, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പുകള്‍, കണ്ണിലെ ചുവപ്പ് എന്നിവയും അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കാണപ്പെടുന്നു. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍, ഉടന്‍ തന്നെ മറ്റുള്ളവരില്‍

കൊവിഡ് പ്രതിരോധം; കൊയിലാണ്ടി നഗരസഭയില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആരംഭിച്ചു

കൊയിലാണ്ടി: കൊവിഡ് പോസിറ്റീവായി വീടുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുന്നതിന് സേവനം ലഭിക്കുന്ന മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഓക്‌സിജന്‍ സൗകര്യവും അടിയന്തര ആവശ്യത്തിനുള്ള അത്യാവശ്യ മരുന്നുകളും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ യൂനിറ്റാണ് ആരംഭിച്ചിട്ടുള്ളത്. ഒരു സ്റ്റാഫ് നഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകന്‍, എന്നിവരുടെ സേവനമാണ് ഈ യുണിറ്റില്‍ ലഭിക്കുക. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്

18 മുതൽ 45 വയസ്സുവരെ മുൻഗണനാ വിഭാഗത്തിന്റെ വാക്സിൻ രജിസ്ട്രേഷൻ നാളെ മുതൽ; എങ്ങനെ റജിസ്റ്റർ ചെയ്യാം, വിശദവിവരങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 18 നും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ നാളെ മുതല്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച്‌ 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളു. കേന്ദ്ര ആരോഗ്യ

ആശങ്ക ഒഴിയുന്നില്ല; കൊയിലാണ്ടിയിൽ ഇന്ന് 219 പുതിയ രോഗികൾ

കൊയിലാണ്ടി: ആശങ്ക ഒഴിയുന്നില്ല. കൊയിലാണ്ടി മേഖലയിൽ ഇന്ന് 219 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടി നഗരസഭയിൽ 61 ഉം, പയ്യോളി നഗരസഭയിൽ 52 ഉം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പഞ്ചായത്തുകളിൽ തിക്കോടിയിലാണ് ഇന്ന് കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. തിക്കോടിയിൽ 34 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരിയിൽ 26, കീഴരിയൂർ 14, മൂടാടി

കേരളം പണം കൊടുത്തു വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തെത്തി; ഉടൻ വിതരണം ചെയ്യുമെന്ന് സർക്കാർ

എറണാകുളം: സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്‌സിന്‍ കേരളത്തിലെത്തി. പൂനെയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് വാക്‌സിന്‍ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. സംസ്ഥാന സര്‍ക്കാര്‍ എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് തന്നെയാണ് വാക്‌സിന്‍ വിലകൊടുത്ത് വാങ്ങിയതെന്ന് നിയുക്ത കളമശേരി എംഎല്‍എ പി രാജീവ് പറഞ്ഞു. ആദ്യഘട്ടത്തില്‍ തന്നെ ഇത്ര പെട്ടെന്ന് വാക്‌സിന്‍ എത്തിക്കാന്‍ കഴിഞ്ഞത്

കൊവിഡ് വൈറസ് ഒരു മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കും, വായുവിലൂടെ സഞ്ചരിക്കാനും സാധ്യത; പുതിയ പഠനം

തിരുവനന്തപുരം: കൊവിഡ് വൈറസ് വായുവിലൂടെ ആറ് അടി വരെ ദൂരം സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. യുഎസ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. കൊവിഡ് വൈറസ് വായുവിലൂടെ പടരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിരുന്നു. കൊവിഡ് രോഗി സംസാരിക്കുമ്പോള്‍, ചുമയ്ക്കുമ്പോള്‍, ശക്തിയായി ഉച്ഛ്വസിക്കുമ്പോള്‍ തുടങ്ങി

കോവിഡ് വ്യാപനം രൂക്ഷം; യുദ്ധകാല പ്രതിരോധ നടപടികളുമായി പയ്യോളി നഗരസഭ

പയ്യോളി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നുനിൽക്കുന്ന പയ്യോളിയിൽ കോവിഡിനെ പ്രതിരോധിക്കാൻ യുദ്ധകാല പ്രവർത്തനങ്ങളുമായി നഗരസഭ. കോവിഡ് രൂക്ഷമായ തദ്ദേശഭരണ പ്രദേശങ്ങളുടെ കൂട്ടത്തി പയ്യോളി നഗരസഭയെ കഴിഞ്ഞ ദിവസം കളക്ടർ ഉൾപ്പെടുത്തിയിരുന്നു. അടിയന്തരസാഹചര്യം മുൻനിർത്തി റാണി പബ്ലിക് സ്കൂളിൽ 75 കിടക്കകളുള്ള കോവിഡ് കെയർ സെൻറർ ആരംഭിച്ചു. വിപുലമായ സൗകര്യങ്ങളുള്ള കോവിഡ് സെൻറർ ജില്ലയിൽ ആദ്യംതുടങ്ങിയത് ഇവിടെയാണെന്നും

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് നിര്‍ണയിക്കാന്‍ പരിശോധനയ്ക്കയച്ചത് 13,413 സാമ്പിളുകള്‍

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് 13,413 സാമ്പിളുകള്‍ പരിശോധനക്കയച്ചു. കോഴിക്കോട് ജില്ലയില്‍ ഇതുവരെ ആകെ 19,32,271 സ്രവ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 19,29,172 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. 17,03,071 എണ്ണം നെഗറ്റീവ് ആണ്. 3,55,996 ആര്‍. ടി.പി. സി.ആര്‍, 7,16,570 ആന്റിജന്‍, 26,955 ട്രൂനാറ്റ് ടെസ്റ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു

error: Content is protected !!