Tag: COVID
ജില്ലയില്‍ ഇന്ന് 1,917 പേര്‍ക്ക് കോവിഡ്, 4,398 പേർക്ക് രോഗമുക്തി, ടി.പി.ആര്‍ 18.69%
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1917 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 31 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1886 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10,658 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4398 പേര്‍ കൂടി രോഗമുക്തി നേടി
ഇന്ന് 25,820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, സംസ്ഥാനത്ത് ആശങ്ക കുറയുന്നു; 37,316 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകൾ കുറയുന്നു. ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍
പാലോറ ഹൈസ്കൂൾ അധ്യാപിക കൊയിലാണ്ടി സ്വദേശിനി സുമിത്ര കോവിഡ് ബാധിച്ച് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി കോതമംഗലം ചാന്ദിനി ഹൗസിൽ സുമിത്ര (34) അന്തരിച്ചു. ഉള്ളിയേരി പാലോറ ഹൈസ്കൂളിലെ അധ്യാപികയാണ്. കോവിഡ് ബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പുനത്തിൽ വത്സനാണ് പിതാവ്. മാതാവ്: സുധ ലക്ഷ്മി
കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണം തിരികെ ലഭിച്ചില്ലെന്ന് പരാതിയുമായി ബന്ധുക്കൾ
ആലപ്പുഴ: കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സ്വർണാഭരണങ്ങൾ ആശുപത്രിയിൽ നിന്ന് തിരികെ ലഭിച്ചില്ലെന്ന് പരാതി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച ഹരിപ്പാട് മുട്ടം സ്വദേശിനി വത്സല കുമാരിയുടെ ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ നാലര പവന്റെ താലിമാലയും ഓരോ പവൻ വീതമുള്ള രണ്ട് വളയും ഒരു പവന്റെ കമ്മലും രോഗി
കോവിഡ് ബാധിച്ച് ദുരിതത്തിലായ ക്ഷീരകർഷകർക്ക്
കാലിത്തീറ്റ സൗജന്യമായി നൽകും
കോഴിക്കോട്: കോവിഡ്, മഴക്കെടുതി എന്നിവമൂലം പ്രയാസംനേരിടുന്ന ക്ഷീരകർഷകർക്ക് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ്. ഒരു പശുവിന് പ്രതിദിനം 70 രൂപയുടെ കാലിത്തീറ്റ സൗജന്യമായി നൽകും. ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷീരകർഷകർക്ക് ഫോൺ മുഖേനെ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ അറിയിക്കാം. വാർഡ് മെമ്പർ, ആർ.ആർ.ടി. ടീം എന്നിവർ സാക്ഷ്യപ്പെടുത്തിയ അപേക്ഷ പിന്നീട് സമർപ്പിക്കണം. കോവിഡ് പോസിറ്റീവ് ആയ ക്ഷീരകർഷക കുടുംബങ്ങൾക്ക് ആനുകൂല്യം
നടേരി മാണിക്കോത്ത് മീത്തൽ രാഘവൻ നായർ കോവിഡ് ബാധിച്ച് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നടേരിആഴാവിൽ ക്ഷേത്രത്തിന് സമീപം മാണിക്കോത്ത് മീത്തൽ രാഘവൻ നായർ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: നാരായണി.മക്കൾ: ജ്യോതി, ബിന്ദു, രാജേഷ്.മരുമക്കൾ: അനിൽകുമാർ (പെരുവട്ടൂർ), മണി (പൂക്കാട്).
കൊയിലാണ്ടി പുളിയഞ്ചേരിയിൽ തേവർ താഴെക്കുനി നാരായണി അന്തരിച്ചു; കോവിഡ് ബാധിതയായിരുന്നു
കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരിയിൽ തേവർ താഴെക്കുനി നാരായണി (85) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: ലക്ഷ്മി, സരോജിനി, വൽസരാജ് (മീഞ്ചന്ത ആർട്‌സ് കോളേജ് ഓഫീസ് അസിസ്റ്റന്റ്). മരുമക്കൾ: മുകുന്ദൻ (നെല്ല്യാടി), രവി (കന്നൂര്), ജെസി.
കൊയിലാണ്ടി കൊല്ലം കുട്ടത്തുകുന്നുമ്മൽ ജാനകി കോവിഡ് ബാധിച്ച് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം കുട്ടത്തുകുന്നുമ്മൽ ജാനകി (76) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭർത്താവ് പരേതനായ ശിവാനന്ദൻ. മക്കൾ: ദേവി, ശേഖരൻ, മോളി, അജിത, രതീഷ്, രാജേഷ്. മരുമക്കൾ: ഹരിദാസൻ, പ്രദീപൻ, ജയൻ, സുകന്യ, രമ്യ, ഷിജി കല.
45 വയസ്സിന് താഴെയുള്ളവരുടെ വാക്സിൻ; ജില്ലയിൽ അപേക്ഷിച്ചത് 3200 പേർ, കിട്ടിയത് 60 പേർക്ക്
കോഴിക്കോട്: പതിനെട്ട് വയസ്സ് മുതലുള്ളവർക്കുള്ള കോവിഡ് വാക്സിനുവേണ്ടി രജിസ്‌ട്രേഷന് അപേക്ഷിച്ചത് മൂവായിരത്തി ഇരുന്നൂറോളം പേർ. രജിസ്‌ട്രേഷൻ അംഗീകരിക്കപ്പെട്ടത് 60 പേരുടെ മാത്രം. ജില്ലയിൽ 45 വയസ്സിനു താഴെയുള്ളവർക്കുള്ള വാക്സിനുവേണ്ടി സർക്കാർ മേഖലയിൽ ആദ്യദിവസം അപേക്ഷിച്ചവരുടെ സ്ഥിതിയാണിത്. രജിസ്‌ട്രേഷൻ വിജയകരമായ 60 പേർക്ക് ചൊവ്വാഴ്ച സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും കോവിഡ് വാക്സിൻ നൽകും. സ്വകാര്യ ആശുപത്രികളിൽ
കൊവിഡ് മരുന്ന് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി
ഡല്‍ഹി: പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധനും ചേര്‍ന്നാണ് മരുന്ന് പുറത്തിറക്കിയത്. മരുന്നിന്റെ കണ്ടുപിടുത്തം കൊവിഡ് ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷ ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ പങ്കുവെച്ചു. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍