Tag: COVID
സ്വന്തമായൊരു വീട് രാജേശ്വരിയുടെ സ്വപ്നമായിരുന്നു; പക്ഷേ പാലുകാച്ചിന് മുമ്പ് കോവിഡ് ആ ജീവിതം തന്നെ തട്ടിയെടുത്തു
കൊയിലാണ്ടി: സ്വന്തമായി സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച് അതില്‍ താമസിക്കും മുമ്പെ രാജേശ്വരിയെ കോവിഡ് തട്ടിയെടുത്തു. അരിക്കുളം മാവട്ട് കോയിക്കല്‍ ബാലകൃഷ്ണന്റെ ഭാര്യ രാജേശ്വരിയാണ് (39) കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം ചെന്നെയില്‍ മരിച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി ബാലകൃഷ്ണനും കുടുംബവും ചെന്നെയിലാണ് താമസം. ചെന്നെയില്‍ കട നടത്തുകയാണ് ബാലകൃഷ്ണന്‍. നാട്ടില്‍ വീട് വെച്ച് മാറണമെന്ന് ആഗ്രഹിച്ചാണ്
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സാബു ജോസ് കോവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ വെട്ടുകാട് കൗണ്‍സിലര്‍ സാബു ജോസ് (52)കൊവിഡ് ബാധിച്ചു മരിച്ചു . കൊച്ചുവേളി സ്വദേശിയായ സാബു ജോസ് മുന്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. നാടക പ്രവര്‍ത്തകന്‍, കൊച്ചുവേളി പാരിഷ് സെക്രട്ടറി, തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി, സെന്റ് ജോസഫ് ലൈബ്രറി വൈസ് പ്രസിഡന്റ്, സെന്റ് ജോസഫ് ക്ലബ് പ്രസിഡന്റ്, ചെറുപുഷ്പം മിഷന്‍ ലീഗ് രൂപതാ
മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ ആറ് പേർ കോവിഡ് ബാധിച്ച് മരിച്ചു
കണ്ണൂർ: മുംബൈയില്‍ സ്ഥിരതാമസമാക്കിയ പരിയാരം സ്വദേശികളായ ഒരു കുടുംബത്തിലെ ആറ് പേര്‍ 35 ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. പടിഞ്ഞാക്കര പി.കെ. പോളിന്റെ ഭാര്യ സെലീന (88), മക്കളായ വത്സ (64), ഗ്രേസി (62), ജോളി (58), വത്സയുടെ മകന്‍ ടോണി (36), പോളിന്റെ സഹോദരന്‍ ദേവസിക്കുട്ടി (86) എന്നിവരാണു മരിച്ചത്. ഏപ്രില്‍ 8 മുതല്‍
കോഴിക്കോട്ടെ രണ്ടു പഞ്ചായത്തുകൾ ക്രിട്ടിക്കൽ
കോഴിക്കോട്: പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെ അടിസ്ഥാനത്തിൽ അഴിയൂർ, കുരുവട്ടൂർ പഞ്ചായത്തുകളെ ക്രിട്ടിക്കൽ പഞ്ചായത്തുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. 30 ശതമാനത്തിന് മുകളിലാണ് ഇവിടെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 25 ശതമാനത്തിന് മുകളിൽ ടി.പി.ആർ ഉള്ള പെരുമണ്ണ, കൊടിയത്തൂർ, ചോറോട്, കടലുണ്ടി, പെരുവയൽ, ഓമശ്ശേരി എന്നീ പഞ്ചായത്തുകളെ ഉയർന്ന ടി.പി.ആർ നിരക്കുള്ള തദ്ദേശസ്ഥാപനങ്ങളുടെ വിഭാഗത്തിൽ
കുതിരയുടെ ജഡം സംസ്കരിക്കാൻ ആയിരങ്ങൾ തടിച്ചുകൂടി; 14 ദിവസത്തേക്ക് ഗ്രാമം അടച്ചു
ബെംഗളൂരു: കർണാടകത്തിലെ ബെലഗാവിയിൽ ഒരു മഠത്തിലെ കുതിരയുടെ ജഡം സംസ്കരിച്ച ചടങ്ങിൽ ലോക് ഡൗൺ ലംഘിച്ച് പങ്കെടുത്തത് ആയിരക്കണക്കിനു പേർ. മസ്ത്മരടി ഗ്രാമത്തിലെ കാട സിദ്ധേശ്വര മഠത്തിലെ കുതിരയാണ് വെള്ളിയാഴ്ച ചത്തത്. ശനിയാഴ്ച നടന്ന സംസ്കാരച്ചടങ്ങിൽ കോവിഡ് മാനദണ്ഡം ലംഘിച്ചാണ് വൻജനക്കൂട്ടം പങ്കെടുത്തത്. തുടർന്ന് ആരോഗ്യപ്രവർത്തകർ ഗ്രാമം അടച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിൻറെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ
കൊയിലാണ്ടിക്ക് ഇന്ന് ആശ്വാസ ദിനം; കോവിഡ് വ്യാപനം കുറയുന്നു
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഇന്ന് ആശ്വാസ ദിനം. ഇന്ന് 55 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അരിക്കുളത്ത് ഇന്ന് പുതുതായി ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ചെങ്ങോട്ടുകാവിൽ ഒന്നും, ചേമഞ്ചേരിയിലും, കീഴരിയൂരും രണ്ടുവീതവും, മൂടാടിയിൽ മൂന്നും, തിക്കോടിയിൽ എട്ടും പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടി നഗരസഭയിൽ 13 ഉം, പയ്യോളി നഗരസഭയിൽ 26 ഉം പേർക്ക്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1256 പേര്‍ക്ക് കോവിഡ്, രോഗമുക്തി 3,321, ടി.പി.ആര്‍ 17.09 %
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1256 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 30 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1225 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7626 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍
കോവിഡ് കേസുകൾ കുറയുന്നു; ഇന്ന് 17,821 പേർക്ക് കോവിഡ്, 36,039 രോഗമുക്തർ
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 36,039 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 2,59,179. ആകെ രോഗമുക്തി നേടിയവര്‍ 20,98,674. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകള്‍ പരിശോധിച്ചു. 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ
ചേമഞ്ചേരി തുവ്വക്കോട് ചെത്തിൽ സുൽഫത് കോവിഡ് ബാധിച്ച് മരിച്ചു
ചേമഞ്ചേരി: തുവ്വക്കോട് ചെത്തിൽ തൗഹീദ് മൻസിൽ സുൽഫത് (26) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പിതാവ്: ഹനീഫ.മാതാവ്: ഖദീജ. സഹോദരങ്ങൾ: തൗഹീദ്, ഫൗസിയ.
കൊയിലാണ്ടി മേഖലയിൽ ഇന്ന് 189 പുതിയ കോവിഡ്; കീഴരിയൂരും, ചെങ്ങോട്ടുകാവും കേസുകൾ കുറഞ്ഞു, പയ്യോളിയും, തിക്കോടിയും ജാഗ്രത
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഇന്ന് 189 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൊയിലാണ്ടി നഗരസഭയിൽ 33 പേർക്കും, പയ്യോളി നഗരസഭയിൽ 45 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തുകളിൽ തിക്കോടിയിലാണ് ഇന്ന് കൂടുതൽ കേസുകൾ. 36 ആണ് തിക്കോടിയിലെ ഇന്നത്തെ കോവിഡ് കണക്ക്. കീഴരിയൂരിൽ 2 പേർക്കും, ചെങ്ങോട്ടുകാവിൽ 8 പേർക്കും, അരിക്കുളത്ത് 11