Tag: COVID
കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്, 124 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
കൊവിഡ് കേസുകള്‍ കൂടുന്നു: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത്;അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി
സൂര്യഗായത്രി കാര്‍ത്തിക മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചാത്തില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. മേപ്പയ്യൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ കൂടുതല്‍ പേരുടെയും ഉറവിടം വ്യക്തമല്ല. അതിനാല്‍ കുടുതല്‍ ആളുകളെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി രോഗവാഹകരെ കണ്ടെത്തി രോഗ വ്യാപനം തടയുന്നതിനാവശ്യമായ നടപടികളാണ് പഞ്ചായത്ത് സ്വീകരിച്ചു വരുന്നതെന്ന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്
ഡെല്‍റ്റ വൈറസിന്റെ സാനിധ്യം: പേരാമ്പ്രയില്‍ കൂടുതല്‍ ആളുകളെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കും; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും
സൂര്യഗായത്രി കാര്‍ത്തിക പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് പരിധിയില്‍ കോവിഡ് പോസിറ്റീവായിരുന്ന രണ്ടുപേര്‍ക്ക് ഡെല്‍റ്റ വകഭേദമുള്ള വൈറസാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 27ാം തിയ്യതി ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മറ്റുള്ള കൊറോണ വൈറസുകളെ അപേക്ഷിച്ച് ഡെല്‍റ്റ വൈറസിന് വ്യാപന ശേഷി കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം
18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള സൗജന്യ വാക്‌സിന്‍ വിതരണം; അടുത്തയാഴ്ച തുടങ്ങിയേക്കും
കോഴിക്കോട്: ജില്ലയിൽ അടുത്താഴ്ച മുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ നൽകിയേക്കും. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ സൗജന്യമായി നൽകിത്തുടങ്ങണമെന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉത്തരവ്. എന്നാൽ, ഇപ്പോഴും 18– 40 വിഭാഗത്തിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കു മാത്രമാണു വാക്സീൻ വിതരണം ചെയ്യുന്നത്. മറ്റു ജില്ലകളിലും സമാന സ്ഥിതിയാണ്. രണ്ടാം ഡോസ്
ടി പി ആര്‍ കൂടുന്നു; പേരാമ്പ്രയിലും കൂത്താളിയിലും കൂടുതൽ നിയന്ത്രണങ്ങൾ
പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പഞ്ചായത്തിൽ ഇന്നു മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ പൊതു മേഖല സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി, കോർപറേഷനുകൾ ബാങ്കുകൾ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ 50 ശതമാനം ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ വച്ച് പ്രവർത്തനം നടത്താം. അവശ്യവസ്തുക്കൾ വിൽപന നടത്തുന്ന
പേരാമ്പ്ര പഞ്ചായത്തില്‍ രണ്ട് പേരില്‍ ഡെൽറ്റ വകഭേദം കണ്ടെത്തി; പ്രദേശത്ത് കടുത്ത ജാഗ്രത
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് പരിധിയിൽ കോവിഡ് പോസിറ്റീവായിരുന്ന രണ്ടുപേർക്ക് ഡെൽറ്റ വകഭേദമുള്ള വൈറസാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചു. 19-ാം വാർഡിലും ഒന്നാം വാർഡിലുമായുള്ള രണ്ടുപേർക്കാണ് വകഭേദംവന്ന വൈറസ് ബാധിച്ചതായി പരിശോധനയിൽ തെളിഞ്ഞത്. മൂന്നുവയസ്സുകാരനും 30 വയസ്സുള്ള സ്ത്രീയുമാണിത്. കഴിഞ്ഞമാസം 27-ന് കോവിഡ് പോസിറ്റീവായിരുന്ന ഇവർ നെഗറ്റീവായിക്കഴിഞ്ഞതാണ്. ഡെൽറ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവിഭാഗം പ്രദേശത്ത് ഈയാഴ്ച കൂടുതൽ
കോഴിക്കോട് നഗരസഭാ പരിധിയില്‍ ഒമ്പത് പേര്‍ക്ക് ഡെല്‍റ്റാ വകഭേദം കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് നഗരസഭാ പരിധിയില്‍ ഒമ്പത് പേര്‍ക്ക് ഡെല്‍റ്റാ വകഭേദം കണ്ടെത്തി. രോഗബാധ കണ്ടെത്തിയവരില്‍ എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഒരാള്‍ പൊതു പ്രവര്‍ത്തകനാണ്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കോഴിക്കോട് ജില്ലാ ഭരണകൂടം. കഴിഞ്ഞ ദിവസം മുക്കം മണാശ്ശേരിയില്‍ നാല് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
പേരാമ്പ്ര മേഖലയ്ക്ക് ആശ്വാസം; ഇന്ന് രേഖപ്പെടുത്തിയത് 73 കേസുകള്‍, മേപ്പയൂരില്‍ കൂടുതല്‍ രോഗബാധിതര്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ 73 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 73 കണക്ക്. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കീഴരിയൂര്‍ പഞ്ചായത്തിലെ വാർഡ് 2 ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായും 12,13 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായും കലക്ടർ പ്രഖ്യാപിച്ചു. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലെ റോഡുകളെല്ലാം
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും; ടിപിആര്‍ 18 ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിൾ ലോക്ക്ഡൗൺ
തിരുവനന്തപുരം: ടിപിആര്‍ കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനം. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന രീതി തുടരും. ടിപിആര്‍ 18 ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണായിരിക്കും. ടിപിആര്‍ ആറിന് താഴെയുള്ള
ഇന്ത്യയിലേക്ക് നാലാമത്തെ വാക്‌സിന്‍;മൊഡേണ വാക്‌സിന്‍ ഇറക്കുമതിക്ക് സിപ്ലയ്ക്ക് അനുമതി
ന്യൂഡല്‍ഹി: രാജ്യത്ത് നിയന്ത്രിത തോതില്‍ അടിയന്തര ഉപയോഗത്തിനായി മൊഡേണയുടെ കോവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ലയ്ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി ലഭിച്ചു. മൊഡേണയുടെ വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് ഡിസിജിഐയുടെ അനുമതി തേടി സിപ്ല തിങ്കളാഴ്ച അപേക്ഷ സമര്‍പ്പിച്ചിരുന്നു. പൊതുതാല്‍പര്യം കണക്കിലെടുത്ത്