Tag: covid vaccine
2008-2010 വർഷങ്ങളിൽ ജനിച്ച കുട്ടികൾ വീട്ടിലുണ്ടോ? പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിൻ വിതരണം
പേരാമ്പ്ര: പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് വാക്സിൻ വിതരണം ചെയ്യുന്നു. 2008-2010 വർഷങ്ങളിൽ ജനിച്ചവർക്കാണ് വാക്സിൻ നൽകുകയെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ആഴ്ചയിൽ മൂന്ന് ദിവസമാണ് കോവിഡ് വാക്സിൻ വിതരണമുണ്ടാവുക. തിങ്കളാഴ്ച- കോവിഷീൽഡ്, ചൊവ്വാഴ്ച – കോവാക്സിൻ, ശനിയാഴ്ച – കോർബി വാക്സിൻ എന്നിവയാണ് ലഭ്യമാവുക. രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി
ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ വാക്‌സിനേഷന്‍; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
കോഴിക്കോട്: സംസ്ഥാനത്ത് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വെവ്വേറെ യോഗം ചേര്‍ന്നതിന് ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്‌കൂളുകളിലെ വാക്സിനേഷന്‍ യജ്ഞത്തിന് അന്തിമ രൂപം നല്‍കിയത്. 15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ്
പ്രായം 15 വയസിനു മുകളിലാണോ? പട്ടികയിൽ 15 ലക്ഷത്തോളം പേര്‍; കൊവിഡ് വാക്സിന് ക്രമീകരണങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: 15 വയസിനു മുകളിൽ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് 19 വാക്സിനേഷന് കേന്ദ്രം അനുമതി നല്‍കിയതോടെ വാക്സിനേഷന് തയ്യാറെടുത്ത് സംസ്ഥാനവും. കുട്ടികള്‍ക്ക് വാക്സിൻ എത്തിക്കാൻ കേരളം സുസജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 15, 16, 17 വയസ് പ്രായമുള്ള ഏകദേശം 15 ലക്ഷത്തോളം കുട്ടികള്‍ക്കാണ് വാക്സിൻ എത്തിക്കേണ്ടത്. കുട്ടികളുടെ ജനനത്തീയതി പരിശോധിച്ച്
18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്‌സിന്‍: ബുക്കിംഗ് ഇന്ന് വൈകീട്ട് ഏഴ് മണി മുതല്‍
പേരാമ്പ്ര: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്സിന് ബുക്ക് ചെയ്യാം. സെപ്റ്റംബര്‍ 15ന് വൈകീട്ട് 7 മുതല്‍ വാക്സിനേഷനുള്ള ബുക്കിംഗ് ആരംഭിക്കും. കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിനേഷന് ബുക്ക് ചെയ്യാന്‍ സാധിക്കും. തിരഞ്ഞെടുത്ത് കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും കുത്തിവെപ്പ് നടക്കുക. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം? കോവിന്‍ പോര്‍ട്ടല്‍ വഴിയും
ബിരുദ വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിൻ ലഭിക്കാൻ ആരോഗ്യ പ്രവര്‍ത്തകരെയോ ആശ പ്രവര്‍ത്തകരെയോ ബന്ധപ്പെടാം; വിശദാംശങ്ങള്‍
തിരുവനന്തപുരം: കോളേജുകള്‍ തുറക്കുന്നതിനാല്‍ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം. കോളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കൊവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍
നിപ: കോഴിക്കോട് താലൂക്കില്‍ 48 മണിക്കൂര്‍ കൊവിഡ് വാക്സിനേഷന്‍ നിര്‍ത്തിവച്ചു
കോഴിക്കോട്: നിപ ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് താലൂക്കില്‍ കൊവിഡ് വാക്‌സിനേഷന്‍ നിര്‍ത്തി വെക്കും. 48 മണിക്കൂര്‍ നേരത്തേക്കാണ് വാക്‌സിനേഷന്‍ നിര്‍ത്തിവെക്കുകയെന്ന് ആരോഗ്യമന്തി വീണ ജോര്‍ജ് പറഞ്ഞു. പനിയോ അനുബന്ധ ലക്ഷണങ്ങളോ ഉള്ളവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം പരിശോധന നടത്താമെന്നും മന്ത്രി അറിയിച്ചു. ഞായറാഴ്ചയാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനാണ് നിപ ബാധിച്ച്
കോഴിക്കോട് അടക്കം ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ തീര്‍ന്നു; കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ തീര്‍ന്നു. കോഴിക്കോട്, കോട്ടയം, എറണാകുളം, തൃശൂര്‍, കൊല്ലം, കണ്ണൂര്‍ ജില്ലകളിലാണ് വാക്‌സിന്‍ തീര്‍ന്നത്. വാക്‌സിന്‍ ക്ഷാമം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 1.4 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. എല്ലാ ജില്ലകളിലും കുറഞ്ഞതോതില്‍ കോവാക്‌സിന്‍ സ്‌റ്റോക്കുണ്ട്. കോവാക്‌സിന്‍ എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്. അതിന്റെ
ചെറൂപ്പ ആരോഗ്യകേന്ദ്രത്തില്‍ 800 ഡോസ് കോവിഷീല്‍ഡ് ഉപയോഗശൂന്യമായി; പാഴായത് എട്ടുലക്ഷംരൂപയുടെ വാക്‌സിന്‍
കോഴിക്കോട്: ചെറൂപ്പ ആരോഗ്യകേന്ദ്രത്തില്‍ 800 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ഉപയോഗശൂന്യമായി. സൂക്ഷിച്ചപ്പോള്‍ താപനില ക്രമീകരിച്ചതിലെ പിഴവാണ് വാക്‌സിന്‍ പാഴാവാന്‍ കാരണം. രണ്ട് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയിലാണ് കോവിഷീല്‍ഡ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. എന്നാല്‍ മൈനസ് ഡിഗ്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചതാണ് വാക്‌സിന്‍ പാഴാവാനിടയാക്കിയത്. ജീവനക്കാരുടെ വീഴ്ചയെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ അല്പം പോലും പാഴാക്കാതെ വാക്‌സിനേഷന്‍
18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്സിന് ബുക്ക് ചെയ്യാം; ഇന്ന് വൈകീട്ട് ഏഴ് മണി മുതല്‍ ബുക്കിംഗ് ആരംഭിക്കും
പേരാമ്പ്ര: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്സിന് ബുക്ക് ചെയ്യാം. ആഗസ്റ്റ് 30 ന് വൈകീട്ട് 7 മുതല്‍ വാക്സിനേഷനുള്ള ബുക്കിംഗ് ആരംഭിക്കും. കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിനേഷന് ബുക്ക് ചെയ്യാന്‍ സാധിക്കും. തിരഞ്ഞെടുത്ത് കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും കുത്തിവെപ്പ് നടക്കുക. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം? കോവിന്‍ പോര്‍ട്ടല്‍
വാക്‌സിനേഷനില്‍ ചരിത്രനേട്ടം; മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും രണ്ടു ഡോഡ് വാക്‌സിന്‍ നല്‍കുന്ന ആദ്യ ജില്ലയായി കോഴിക്കോട്
കോഴിക്കോട്: വാക്‌സിനേഷനില്‍ ചരിത്രം കുറിച്ച് കോഴിക്കോട്. മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും രണ്ടു ഡോഡ് വാക്‌സിന്‍ നല്‍കുന്ന ആദ്യ ജില്ലയായി കോഴിക്കോട്. 2021 മേയ് 29 ന് ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ ഒന്നാം ഡോസ് വാക്‌സിന്‍ഡ്രൈവാണ് സംഘടിപ്പിച്ചിരുന്നത്. വാക്‌സിന്‍ഡ്രൈവിന്റെ ഉല്‍ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. അന്നേദിവസത്തെ വാക്‌സിന്‍ഡ്രൈവ് വന്‍ വിജയമായിരുന്നു. മെയ്