Tag: COVID DEATH

Total 48 Posts

കോട്ടയം ഡിസിസി സെക്രട്ടറി എന്‍.എസ്.ഹരിശ്ചന്ദ്രന്‍ കൊവിഡ് ബാധിച്ച് മരിച്ചു

കോട്ടയം : കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന എന്‍.എസ്.ഹരിശ്ചന്ദ്രന്‍ അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കൂടുകയാണ്. മരണനിരക്കും കൂടുകയാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ന്യൂമാഹിയില്‍ ഒരു വീട്ടില്‍ ഒരാഴ്ചയിക്കിടെ മൂന്ന് കോവിഡ് മരണം

ന്യൂമാഹി: കോവിഡ് ബാധിച്ച് ന്യൂമാഹിയില്‍ ഒരു വീട്ടില്‍ ഒരാഴ്ചക്കിടെ മൂന്ന് പേര്‍ മരിച്ചു. പുതിയകമ്മ വീട്ടില്‍ റാബിയാസിലാണ് രണ്ട് സഹോദരിമാരും ഒരു സഹോദരീ ഭര്‍ത്താവും മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പി.കെ.വി. ആരിഫ (52) വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ആരിഫയുടെ മൂത്ത സഹോദരി പി.കെ.വി. ഫൗസിയയുടെ ഭര്‍ത്താവായ അറുപത്തിയഞ്ചുകാരന്‍ ബഷീറും വ്യാഴാഴ്ച രാവിലെ കോഴിക്കോട്

കടലൂര്‍ സ്വദേശി ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചു മരിച്ചു

നന്തിബസാര്‍: കടലൂരിലെ കാഞ്ഞിരക്കുറ്റി പ്രഭാകരന്‍ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. അമ്പത്തിയെട്ട് വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ഇദ്ദേഹം കുടുംബ സമേതം ഡല്‍ഹിലാണു താമസിക്കുന്നത്. ശോഭയാണ് ഭാര്യ, പ്രത്യാഷ്, പ്രെയിസന്‍ എന്നിവര്‍ മക്കളാണ്.സഹോദരങ്ങള്‍; ഭാസ്‌കരന്‍ (റിട്ട: റെയിവേ), അശോകന്‍ (ഗാലക്‌സി ടൈലറിംഗ് നന്തി), സതീശന്‍, സുശീല (കൊയിലാണ്ടി), സുമംഗല (കോഴിക്കോട്).

മേപ്പയ്യൂർ സ്വദേശി വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു

മേപ്പയൂർ: മേപ്പയ്യൂർ സ്വദേശി വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു. തലശ്ശേരി കോടതി ജീവനക്കാരന്‍ പുത്തൂരിലെ പുത്തന്‍പുരയില്‍ രാജീവന്റെ ഭാര്യ ഗ്രീഷ്മയാണ് മരിച്ചത്. മുപ്പത്തിയെട്ട് വയസായിരുന്നു. അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണപ്പെട്ടത്. മേപ്പയൂരിലെ പ്രേമന്റെ മകളാണ്. അഞ്ചു ദിവസം മുമ്പ് ഗ്രീഷ്മക്ക് അസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയയായപ്പോൾ കോവിഡ് പോസിറ്റീവ്

പേരാമ്പ്രയില്‍ കോവിഡ് പോസിറ്റീവായയാളെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പേരാമ്പ്ര: പേരാമ്പ്ര ചിലമ്പവളവില്‍ കോവിഡ് പോസിറ്റീവായി വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞയാളെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര ചിലമ്പ വളവ് തെക്കെ മലാതോട്ടത്തില്‍ സഹദേവനെ (യാണ് വീടിനടുത്തുള്ള സ്ഥലത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. സി.പി.ഐ.എം. കാരയില്‍ ബ്രാഞ്ചംഗമാണ്.     ഇദ്ദേഹത്തിന്റെ ഭാര്യ കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരേതനായ രാഘവന്റെയും

മണിയൂരില്‍ ഒരേ ദിവസം ഉമ്മയും മകളും കോവിഡ് ബാധിച്ചു മരിച്ചു

മണിയൂര്‍: ഉമ്മയും മകളും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. മണിയൂര്‍ അമ്പായത്തോടി ആയിഷ (85), മകള്‍ ഫാത്തിമ (60), എന്നിവരാണ് മരിച്ചത്. ഇവര്‍ കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആയിഷ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരക്കും, മകള്‍ ഫാത്തിമ രാവിലെ അഞ്ചോടെയുമാണ് മരിച്ചത്. പരേതനായ അലിയാണ് ആയിഷയുടെ ഭര്‍ത്താവ്. മകന്‍: അബ്ദുള്‍ ഗഫൂര്‍.

കൊയിലാണ്ടിയില്‍ പെണ്ണുട്ടിയമ്മ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ അരങ്ങാടത്ത് പടിഞ്ഞാറെ ആലുള്ള കണ്ടി പെണ്ണുട്ടി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ പിലാത്തോട്ടത്തില്‍ ചാത്തുക്കുട്ടി കുറുപ്പ്. മക്കള്‍ സുമതി, വിലാസിനി, രാജന്‍, രാജി. മരുമക്കള്‍: ബാലന്‍, ജനാര്‍ദനന്‍, സിന്ധു എന്നിവരാണ്.  

കൊവിഡ് ബാധിച്ച് ഇന്ന് കൊയിലാണ്ടിയിൽ മൂന്നുപേർ മരണപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് മൂന്ന് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഐസ്പ്ലാന്റ് റോഡില്‍ റോഡില്‍ ഫാത്തിമ (68), കൊല്ലം ഇറുംങ്കാട്ടില്‍ മറിയക്കുട്ടി (68), കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡിൽ തൗഫീഖിൽ കെ.വി.ഹംസ (75) എന്നിവരാണ് മരിച്ചത്. ഫാത്തിമയും, മറിയക്കുട്ടിയും കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ.വി.ഹംസ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്നു പേരുടെയും മൃതദേഹം

error: Content is protected !!