Tag: COVID DEATH

Total 48 Posts

കായണ്ണ സ്വദേശി രാജീവന്‍ കൊവിഡ് ബാധിച്ച് മരിച്ചു

പേരാമ്പ്ര: കായണ്ണ കരികണ്ടന്‍പാറയിലെ കേളോത്ത് രാജീവന്‍ (ചന്ദ്രന്‍) കോവിഡ് ബാധിച്ച് മരിച്ചു. നാല്‍പ്പത്തി അഞ്ച് വയസ്സായിരുന്നു. പരേതനായ നാരായണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: രജില (ഫോറസ്റ്റ് ഓഫീസ് പെരുവണ്ണാമൂഴി). മക്കള്‍: സിദ്ധാര്‍ത്ഥ്, ദേവപ്രിയ, ഹരിനന്ദ്(വിദ്യാര്‍ത്ഥികള്‍).

കൊച്ചിയില്‍ ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച്‌ മരിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

കൊച്ചി: ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച്‌ മരിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആലുവ ചെങ്ങമനാടാണ് യുവാവിനെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകനായ വിഷണുവാണ് മരിച്ചത്. സൗദി അറേബ്യയില്‍ വെച്ചാണ് കോവിഡ് ബാധിച്ച്‌ വിഷ്ണുവിന്‍റെ ഭാര്യയും കുഞ്ഞും മരിച്ചത്. അടുത്തിടെയാണ് വിഷ്ണു നാട്ടിലെത്തിയത്. ഇന്നു രാവിലെ

ബാലുശ്ശേരിയില്‍ ഭിന്നശേഷിക്കാരനായ പതിമൂന്നുകാരന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

ബാലുശേരി: കൊവിഡ് ബാധിച്ച്‌ ഭിന്നശേഷിക്കാരനായ പതിമൂന്നുകാരന്‍ മരിച്ചു. ബാലുശ്ശേരി പൂനത്ത് കൃഷ്ണാലയത്തില്‍ ദേവനേശന്റെ മകന്‍ ഗൗതം ദേവ് നായര്‍ ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായിരുന്ന ഗൗതം ദേവ് രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. വീട്ടിലെ മറ്റുള്ളവര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. അച്ഛന്‍: ദേവേശന്‍, അമ്മ: അഞ്ജു, സഹോദരി: ഗാഥ ദേവ് നായര്‍

നാദാപുരം ഇരിങ്ങണ്ണൂരില്‍ കൊവിഡ് കവര്‍ന്നത് ഒരു കുടുംബത്തിലെ മൂന്ന് ജീവനുകള്‍

നാദാപുരം: നാദാപുരം ഇരിങ്ങണ്ണൂരില്‍ കൊവിഡ് കവര്‍ന്നത് ഒരു കുടുംബത്തിലെ മൂന്ന് ജീവനുകള്‍. കച്ചേരി കുയിമ്പില്‍ സോമനാണ് അവസാനമായി കൊവിഡ് ബാധിച്ച് മരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു. കോവിഡ് ബാധിതനായ സഹോദരനും അമ്മയ്ക്കും പിന്നാലെയാണ് സോമനും മരണത്തിന് കീഴടങ്ങിയത്. അമ്മ ലക്ഷ്മിക്കുട്ടി ആഴ്ചയ്ക്കുമുമ്പും സഹോദരൻ സതീശൻ രണ്ടുദിവസം മുമ്പും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചിരുന്നു. ഭാര്യ: സനില.

മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം; 3.2കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് 3.2 കോടി രൂപ ധനസഹായം അനുവദിച്ച് സർക്കാർ. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. ഇതിനാവശ്യമായ തുകയാണ് അനുവദിച്ചത്. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്. നിലവില്‍

കാരുണ്യത്തിന്റെ കരങ്ങള്‍ ഉയര്‍ന്നു തന്നെ; വെള്ളിയൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച സുരേഷിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറി

പേരാമ്പ്ര: കൊവിഡ് ബാധിച്ച് മരിച്ച വെള്ളിയൂര്‍ പുറ്റങ്ങല്‍ മീത്തല്‍ സൂരേഷിന്റെ കുടുംബത്തെ സഹായിക്കാന്‍ വേണ്ടി കൂടുംബസഹായ സമിതിയുടെ നേതൃത്വത്തില്‍ ശേഖരിച്ച ഫണ്ട് കൈമാറി. ടി.പി രാമകൃഷ്ണന്‍ എം എല്‍ എയുടെ കയ്യില്‍ നിന്നും സൂരേഷിന്റെ ഭാര്യയും മക്കളും ചേര്‍ന്ന് തുക ഏറ്റുവാങ്ങി. വെള്ളിയൂര്‍ ജനകീയ വായനശാലയില്‍ നടന്ന ചടങ്ങില്‍ എസ് രമേശന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക്

കൂത്താളി രയരോത്ത് പത്മിനി അമ്മ കൊവിഡ് ബാധിച്ച് മരിച്ചു

പേരാമ്പ്ര: കൊവിഡ് ബാധിച്ച് കൂത്താളി രയരോത്ത് പത്മിനി അമ്മ അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകള്‍: ജയശ്രീ (മെഡിക്കല്‍ കോളേജ് ആശുപത്രി കോഴിക്കോട്). മരുമകന്‍: പരേതനായ രാജന്‍.

വളയത്ത് മകന് പിന്നാലെ അച്ഛനും കോവിഡ് ബാധിച്ച് മരിച്ചു

വളയം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മകന് പിന്നാലെ അച്ഛനും മരിച്ചു. വളയം നീലാണ്ടുമ്മലിലെ മാവുള്ളചാലിൽ നമ്പ്യാർ കുന്നുമ്മൽ ഗോപി (68) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ ബിജു (38) കോവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ച് ഓഗസ്റ്റ്‌ നാലിന് മരിച്ചിരുന്നു. മകന്റെ ശവസംസ്കാരം കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് ഗോപിയും മരണത്തിന് കീഴടങ്ങിയത്. അസുഖങ്ങളെത്തുടർന്ന് ഏറെനാളായി കിടപ്പിലായിരുന്നു. ഇതിനിടെ

ചക്കിട്ടപ്പാറയില്‍ വീണ്ടും കൊവിഡ് മരണം; മരണപ്പെട്ടത് ചേനാംപറമ്പില്‍ എല്‍സി

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ചേനാംപറമ്പില്‍ അഗസ്റ്റിന്റെ ഭാര്യ എല്‍സി കൊവിഡ് ബാധിച്ച് മരിച്ചു. അമ്പത്തി അഞ്ച് വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് കേഴിക്കോട് മെഡിക്കല്‍ കേളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. കഴിഞ്ഞ മാസം രണ്ട് പേരാണ് ചക്കിട്ടപ്പാറയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. മക്കള്‍: ടിന്‍സി, ടിനു. മരുമക്കള്‍: വിമല്‍ കാരിവേലില്‍ (ചമ്പനോട), ദീപ്തി മണ്ഡപത്തില്‍ (ചക്കിട്ടപ്പാറ).  

ഒമാനിൽ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി തെച്യാട് പുവ്വത്തിരി പരേതനായ മര്‍ഹും എ ഉണ്ണിമോയിയുടെ (KSRTC) മകന്‍ ശരീഫ് (45) ഒമാനിലെ കസബില്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടു. മാതാവ് :സൈനബ ഭാര്യ: മൈമൂന. മക്കള്‍: നാസിയ, ഇഹ്സാന്‍ശരീഫ്. മരുമകന്‍: ഷഹ്നാദ് ബാലുശ്ശേരി. സഹോദരങ്ങള്‍: അഷ്റഫ്,സാദിഖ്,ജിര്‍ഷാദ്,റഷീദ,ജര്‍ഷിദ.

error: Content is protected !!