Tag: congress
‘പിണറായി വിജയന്റെ ധാര്‍ഷ്ഠ്യത്തിനും ധിക്കാരത്തിനുമേറ്റ തിരിച്ചടി, തൃക്കാക്കരയിലെ ചരിത്ര വിജയം പാര്‍ട്ടിയുടെ അടിത്തട്ടില്‍ വലിയ ഊര്‍ജ്ജമാകും’; കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ഠ്യത്തിനും ധിക്കാരത്തിനുമേറ്റ തിരിച്ചടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ ചരിത്ര വിജയമെന്ന് കോണ്‍ഗ്രസിന്റെ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍. ഇരുപത്തി അയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് തൃക്കാക്കരയില്‍ നേടിയ വന്‍ വിജയം പാര്‍ട്ടിയുടെ അടിത്തട്ടില്‍ വലിയ ഊര്‍ജ്ജമാകുമെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കേരളം
“തൃക്കാക്കരയിലെ വോട്ടർമാരേ, നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ”; തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചും ആഹ്ളാദം പ്രകടിപ്പിച്ച് പേരാമ്പ്രയിലെ കോൺഗ്രസ് പ്രവർത്തകർ (വീഡിയോ കാണാം)
പേരാമ്പ്ര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ വന്‍ വിജയത്തില്‍ പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയും പ്രവര്‍ത്തകര്‍ ആഹ്‌ളാദം പങ്കുവച്ചു. നിയുക്ത തൃക്കാക്കര എം.എല്‍.എ ഉമാ തോമസിനും യു.ഡി.എഫ് നേതൃത്വത്തിനും അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടാണ് പ്രകടനം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് വിട്ട്
തൃക്കാക്കരയില്‍ വിജയക്കൊടി പാറിച്ച് കോണ്‍ഗ്രസ്; ഉമ തോമസിന്റെ വിജയം കാൽ ലക്ഷവും കടന്ന് ചരിത്ര ഭൂരിപക്ഷത്തോടെ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടി കോണ്‍ഗ്രസ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചത്. 25015 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസ് നിയമസഭയിലേക്ക് പോകാനൊരുങ്ങുന്നത്. ഉമാ തോമസിന് 72767 വോട്ടുകളാണ് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് 47752 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന് 12955
‘കൈ’വിട്ട് ചെങ്കൊടിയേന്താൻ അവർ; കൈതക്കലിൽ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന് കുടുംബം
പേരാമ്പ്ര: നൊച്ചാട് കൈതക്കലിൽ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന് ഒരു കുടുംബം. കൊയ്യാംകണ്ടി കുഞ്ഞികൃഷ്ണൻ മാസ്റ്ററും കുടുംബവുമാണ് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നത്. കൈതക്കലിൽ സി.പി.എം നടത്തിയ വികസന സദസ്സിൽ വച്ചാണ് ഇവർ സി.പി.എമ്മിനൊപ്പം ചേർന്നത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിനെതിരെ വാർത്താ സമ്മേളനം വിളിച്ച് ഗുരുതരമായ ആരോപണം ഉന്നയിച്ച് നാല് ദിവസം കഴിഞ്ഞിട്ടും ഇതുവരെ ആരോപണം
ചക്കിട്ടപാറ-പെരുവണ്ണാമൂഴി റോഡ് തകര്‍ന്നു; വാഴ നട്ട് പ്രതിഷേധിച്ച് കോണ്‍ഗ്രസ്
പേരാമ്പ്ര: ചക്കിട്ടപാറയില്‍ നിന്ന് പെരുവണ്ണാമൂഴിയിലേക്കുള്ള റോഡ് തകര്‍ന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. റോഡ് നിറയെ കുണ്ടും കുഴിയുമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് റോഡിലെ കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചു. നാല് കിലോമീറ്റര്‍ ദൂരമുള്ള റോഡ് പലയിടത്തും പാടെ തകര്‍ന്നിട്ടുണ്ട്. മഴയത്ത് വെള്ളം നിറയുന്നതോടെ കുഴികള്‍ യാത്രക്കാര്‍ക്ക് കാണാന്‍ കഴിയാതെയാവുകയും അപകടസാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ബൈക്ക് യാത്രക്കാര്‍ക്കാണ് ഏറെ ദുരിതം.
പേരാമ്പ്ര-ചേനോളി-തറമ്മലങ്ങാടി റോഡിന്റെ പുനര്‍നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയെന്ന് ആരോപണം
പേരാമ്പ്ര: പേരാമ്പ്ര-ചേനോളി-തറമ്മലങ്ങാടി റോഡിന്റെ പുനര്‍നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയെന്ന് ആരോപണം. നിര്‍മ്മാണത്തിലെ അപാകത കാരണം റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് ആരോപണം. റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകം. അരിക്കുളം, നൊച്ചാട്, പേരാമ്പ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണ് ഇത്. അഞ്ചര കിലോമീറ്റര്‍ ദൂരം റോഡ് ഉയര്‍ത്തി വീണ്ടും ടാര്‍ ചെയ്യാനും കാനകള്‍ നിര്‍മ്മിക്കാനുമായി 10
കോണ്‍ഗ്രസ് നേതാവ് വളവില്‍ കുഞ്ഞമ്മദിന്റെ മൂന്നാം അനുസ്മരണ ദിനം ആചരിച്ചു
നടുവണ്ണൂര്‍: പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന വളവില്‍ കുഞ്ഞമ്മദിന്റെ മൂന്നാം അനുസ്മരണ ദിനം ആചരിച്ചു. നടുവണ്ണൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. അനുസ്മരണ പരിപാടി വാര്‍ഡ് മെമ്പര്‍ ഇ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ രാഷ്ട്രീയ ജനതാദള്‍ ജില്ലാ പ്രസിഡന്റ് ചന്ദ്രന്‍ പൂക്കിണാറമ്പത്ത്, അബ്ദുള്ളക്കുട്ടി, ചന്ദ്രന്‍ കുറ്റിയുള്ളതില്‍, സത്യന്‍ പാറക്കാംമ്പത്ത്, ബാബുലാല്‍ ലാല്‍സ്,
‘ഭരണ സ്തംഭനമില്ല, പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം’; ചെറുവണ്ണൂര്‍ പഞ്ചായത്തംഗം കെ.പി ബിജു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് ഭരണപക്ഷ അംഗം കെ.പി ബിജു. പഞ്ചായത്തില്‍ ഭരണ സ്തംഭനം ഇല്ലെന്ന് അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പദ്ധതികള്‍ 98.86 ശതമാനം പൂര്‍ത്തീകരിച്ചു. നികുതി 100 ശതമാനം പിരിച്ചു. പദ്ധതി ആസൂത്രണം മറ്റെല്ലാ പഞ്ചായത്തുകളിലെയും പോലെ നടക്കുന്നുണ്ട്. മെയ് മുപ്പതിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം
‘ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഭരണ സ്തംഭനം, പദ്ധതികള്‍ മുടങ്ങി’; അവിശ്വാസ പ്രമേയത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും വിജയിക്കാന്‍ സാധിക്കുമെന്ന അമിത പ്രതീക്ഷയൊന്നും തങ്ങള്‍ക്കില്ലെന്ന് പ്രതിപക്ഷ നോതാവ് യു.കെ ഉമ്മര്‍. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ അസുഖബാധിതയായി ചികിത്സയിലായതിനാല്‍ അവധിയിലാണ്. പഞ്ചായത്തിന്റെയും പ്രസിഡന്റിന്റെ വാര്‍ഡിലെയും കാര്യങ്ങള്‍ നോക്കാന്‍ വൈസ് പ്രസിഡന്റിനെയാണ് ചുമതലപെടുത്തിയിരിക്കുന്നത്. എന്നാല്‍ പഞ്ചായത്തില്‍ ഭരണം സ്തംഭനാവസ്ഥയിലാണെന്നും ഈ സാഹചര്യത്തിലാണ്
ചെറുവണ്ണൂരിൽ ഇടത് ഭരണം അവസാനിക്കുമോ? അവസരം മുതലെടുക്കാൻ യുഡിഎഫ്
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 15 അംഗ ബോര്‍ഡില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും സീറ്റുകളാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റായ സി.പി.ഐയിലെ ഇ.ടി. രാധ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായതിനാല്‍, ദീര്‍ഘകാല അവധിയിലാണ്. അതിനാല്‍ ഭരണ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇരു മുന്നണികള്‍ക്കും ഏഴുവീതം അംഗങ്ങളായിരിക്കും ഉണ്ടാവുക. പഞ്ചായത്തില്‍ സി.പി.എം