Tag: congress
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം ; വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ചോറോട് : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി.പുഷ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. അനുസ്മരണ സദസ്സ് യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അഡ്വ:പി. ടി. കെ നജ്മൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി
‘സംഘടനാ വിരുദ്ധ പ്രവർത്തനം’; പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഡോ.പി.സരിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാരകരൻ പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി.
പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഡ്വ.എം.കെ പ്രഭാകരന്റെ ഓര്‍മകളില്‍ വടകര; അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
വടകര: വടകരയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവായിരുന്ന അഡ്വ.എം.കെ പ്രഭാകരന്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ വി.കെ പ്രേമൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കാവിൽ രാധാകൃഷ്ണൻ, പുറന്തോടത്ത്
രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിനം; സത്ഭാവനദിനമായി ആചരിച്ച് വില്ല്യാപ്പള്ളി ബ്ലോക്ക്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി
വില്ല്യാപ്പള്ളി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിനം സത്ഭാവനദിനമായി വില്ല്യാപ്പള്ളി ബ്ലോക്ക്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. ഗാന്ധിസദനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പുഷ്പാര്‍ച്ചനയും ദേശീയോദ്ഗ്രഥന പ്രതിഞ്ജയും നടത്തി. വില്ല്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട് സി.പി ബിജുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പി.സി.ഷീബ പ്രതിജ്ഞ ചൊല്ലി. ടി.ഭാസ്കരൻ, വി.ചന്ദ്രൻ, പൊന്നാറത്ത് മുരളി, എൻ.ശങ്കരൻ, രമേശ്
അശാസ്ത്രീയമായ റോഡ് നിർമ്മാണം; അടക്കാതെരു, പരവന്തല ഭാഗങ്ങളിലുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണണമെന്ന് വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി
വടകര: അടക്കാതെരു, പരവന്തല റോഡിന്റെ ഭാഗത്ത് ദിവസേനയുണ്ടാകുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി. ഹൈവേ വികസനത്തിന്റെ ഭാഗമായി റോഡുകളുടെ ശോചനീയാവസ്ഥവും വാഹനങ്ങളുടെ അനിയന്ത്രിതമായ മത്സര ഓട്ടവും ഈ ഭാഗങ്ങളിൽ ദിവസേന അപകടങ്ങൾക്ക് ഇടയാക്കുകയാണ്. പരവന്തല, അടക്കാതെരു ഭാഗത്തുള്ള ആളുകൾക്ക് പഴയ സ്റ്റാൻഡ് ഭാഗത്തേക്ക് സുഗമമായ യാത്ര സൗകര്യം ഒരുക്കിക്കൊടുക്കാൻ
ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നത വിജയം; കുറ്റ്യാടിയിലെ കാപ്പുങ്കര നസീഫിനെ അനുമോദിച്ചു
കുറ്റ്യാടി: ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാപ്പുങ്കര നസീഫിനെ ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി. വാർഡ് പ്രസിഡൻ്റ് വി വി മാലിക്ക് അധ്യക്ഷത വഹിച്ചു. കെ കെ ജിതിൻ, എ കെ ഷാജു, കണ്ണിപ്പൊയിൽ മുഹമ്മദലി, ചിട്ടയിൽ അമ്മത് എന്നിവർ
ഉമ്മൻ ചാണ്ടിയുടെ ഓർമ പുതുക്കി ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ഒഞ്ചിയം : മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കെപിസിസി സെക്രട്ടറി സുനിൽ മടപ്പള്ളി ഉദ്ഘാടനം ചെയ്തു. സുബിൻ മടപ്പള്ളി അധ്യക്ഷത വഹിച്ചു. സി.കെ. വിശ്വനാഥൻ, ശാരദ വത്സൻ, അരവിന്ദൻ മാടാക്കര,
‘നീതിനിർവ്വഹണം നിഷ്പക്ഷമാവണം’; കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസിന്റെ മാർച്ച്
കുറ്റ്യാടി: കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നീതിനിർവ്വഹണം നിഷ്പക്ഷമാവണം, രാഷ്ട്രിയ- പക പോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെയാണ് മാർച്ച് സംഘടിപ്പിച്ചത്. ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. മഠത്തിൽ ശ്രീധരൻ, എം കെ ഭാസ്കരൻ, പി.കെ.സുരേഷ്, കെ പി
വിലക്കയറ്റം, ഇന്ധന കൊള്ളക്കെതിരെ, പാചക വാതക വില വര്‍ദ്ധനവ്; കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹനയത്തിനെതിരെ പ്രതിഷേധ ധര്‍ണ്ണയുമായി പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി
പേരാമ്പ്ര: കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹനയത്തിനെതിരെ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. വിലക്കയറ്റം, ഇന്ധന കൊള്ളക്കെതിരെ, പാചക വാതക വില വര്‍ദ്ധനവ് എന്നിവയ്‌ക്കെതിരെയാണ് ധര്‍ണ്ണ. പേരാമ്പ്ര എസ്.ബി.ഐയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ കെപിസിസി സെക്രട്ടറി പി.എം. നിയാസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ രാജ്യത്തെ കുത്തക മുതലാളിമാര്‍ക്ക് അടിയറ വെയ്ക്കുകയാണ് നരേന്ദ്ര മോദിയെന്ന്
‘ലക്ഷ്യം ഞാൻ ഭാരവാഹിത്വത്തിലേക്ക് വരുന്നത് തടയുക’; പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതിനെതിരേ കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ്
കോഴിക്കോട്: പാർട്ടിയിൽനിന്ന് അന്യായമായി സസ്പെൻഡ് ചെയ്തതിനെതിരെ കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ്. പി.വി.മോഹൻലാലാണ് കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിച്ചില്ല സസ്പെൻഷനെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതൃത്വലത്തിലുണ്ടായിരുന്ന ആളാണ് അദ്ദേഹം. പാർട്ടി നേതാക്കളെ സമൂഹമധ്യത്തിൽ മോശമായ വാക്കുകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയെന്നുകാണിച്ചാണ് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറാണ് മോഹൻലാലിനെ സസ്പെൻഡ് ചെയ്തത്.