Tag: congress

Total 135 Posts

നാടെങ്ങും ഗാന്ധിസ്മൃതി യാത്രകള്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനത്തില്‍ വിവിധ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി പദയാത്രകൾ സംഘടിപ്പിച്ചു. കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗാന്ധിസ്മൃതി പദയാത്ര കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാന്ധി സ്തൂപത്തില്‍ നിന്നും ആരംഭിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘടാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.പി.കൃഷ്ണന്‍,

ബാലുശേരി മണ്ഡലത്തില്‍ സിനിമ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും

ബാലുശ്ശേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി മത്സരിച്ചേക്കും. മണ്ഡലത്തില്‍ ധര്‍മജനെ കോണ്‍ഗ്രസ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ധര്‍മജനോട് ആശയവിനിയം നടത്തി. താന്‍ കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ബാലുശ്ശേരിയിലെ വിവിധ പരിപാടികളില്‍ കഴിഞ്ഞ ദിവസം ധര്‍മ്മജന്‍ പങ്കെടുത്തിരുന്നു.

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര 31 മുതൽ; ഫെബ്രുവരി 4 ന് കൊയിലാണ്ടിയിൽ സ്വീകരണം

കൊയിലാണ്ടി: പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ജനുവരി 31ന് ആരംഭിക്കും. ‘സംശുദ്ധം, സദ്ഭരണം’ എന്ന മുദ്രാവാക്യമുയർത്തി 140 നിയോജക മണ്ഡലങ്ങളിലും യാത്ര സഞ്ചരിക്കും. 31 ന് വൈകീട്ട് 4 മണിക്ക് കാസർക്കോട് നിന്ന് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും. ഫെബ്രുവരി 4 ന് വൈകീട്ട് ഐശ്വര്യ

മറ്റ് പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് സിപിഐ എമ്മിലേക്ക് വന്നവര്‍ക്ക് സ്വീകരണം നല്‍കി

പയ്യോളി: വിവിധ രാഷ്ടീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായ 40 പേര്‍ക്കും ജനപ്രതിനിധികള്‍ക്കും സ്വീകരണം നല്‍കി. തെഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ കെ അബ്ദുറഹിമാന്‍, പയ്യോളി അമ്മദ്, മൊയ്തീന്‍, എന്‍ കെ അബ്ദുറഹ്‌മാന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ 40 പേരാണ് മറ്റു

നടി വിജയശാന്തി കോണ്‍ഗ്രസ് വിട്ടു; ബി.ജെ.പിയില്‍ ചേര്‍ന്നേക്കും

ഹൈദരാബാദ്: ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നടി വിജയശാന്തി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു. വിജയശാന്തി ബി.ജെ.പിയില്‍ ചേരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് വിജയശാന്തി ബി.ജെ.പി. അംഗത്വം സ്വീകരിക്കുക. ഇതിനു മുന്‍പായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്

error: Content is protected !!