Tag: congress

Total 135 Posts

കുറ്റ്യാടിയില്‍ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ച് കോണ്‍ഗ്രസ്

കുറ്റ്യാടി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി അനുസ്മരണ യോഗവും ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ബ്ലോക്ക് ജനറല്‍ സെക്രട്ടറി പി പി ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. എസ് ജെ സജീവ് കുമാര്‍, ടി സുരേഷ് ബാബു, സി

പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നൊച്ചാട് യു.ഡി.എഫിന്റെ സായാഹ്ന ധര്‍ണ്ണ

പേരാമ്പ്ര: കേരളം ഭരിക്കുന്നത് കമ്മീഷന്‍ സര്‍ക്കാറാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്. പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നൊച്ചാട് മുളിയങ്ങലില്‍ യു.ഡി.എഫ് നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊട്ടതിനൊക്കെ കമ്മീഷന്‍ പറ്റുന്ന പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ് കേരളം ഭരിക്കുന്നത്. ജനവിരുദ്ധ നിലപാടുകളുടെ ഒരു വര്‍ഷമാണ് കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചത്. തോന്നിയത് പോലെ മദ്യഷാപ്പുകള്‍

ചങ്ങരോത്ത് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ജില്ലാതല സമ്പര്‍ക്കവും തുടര്‍ പരിശീലന പരിപാടിയും

പേരാമ്പ്ര: കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി) ജില്ലാതല സമ്പര്‍ക്കവും തുടര്‍ പരിശീലന പരിപാടിയായ ‘ഒപ്പ’വും നടന്നു. വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി വി.എം.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് യൂണിറ്റ് കമ്മറ്റികള്‍ കോണ്‍ഗ്രസിന് ശക്തി പകരുമെന്നും സി.യു.സി രൂപീകരണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും സംഘടനാ കെട്ടുറപ്പുള്ള സീഘടനയായി കോണ്‍ഗ്രസ്സ്

ഒന്നരമാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് വര്‍ദ്ധിപ്പിച്ചത് നൂറ് രൂപ; പാചക വാതക വിലവര്‍ദ്ധനവിനെതിരെ കുറ്റ്യാടിയില്‍ കോണ്‍ഗ്രസിന്റെ അടുപ്പ് കൂട്ടല്‍ സമരം

കുറ്റ്യാടി: പാചകവാതക വില വര്‍ദ്ധനവിനെതിരെ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി അടുപ്പ് കൂട്ടല്‍ സമരം നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധിക്ഷത വഹിച്ചു. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് ശനിയാഴ്ച ഒറ്റയടിക്ക് 50 രൂപയാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് വില

ഹലാൽ ബീഫ് വിവാദം: പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കത്തിനെതിരേ കോൺഗ്രസിന്റെ ഐക്യസന്ദേശയാത്ര

പേരാമ്പ്ര: ബാദുഷ ഹൈപ്പർമാർക്കറ്റിലെ ഹലാൽ ബീഫ് വിവാദവുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കത്തിനെതിരേ നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പേരാമ്പ്രയിൽ ഐക്യസന്ദേശയാത്രയും വിശദീകരണയോഗവും സംഘടിപ്പിച്ചു. പേരാമ്പ്ര ചെമ്പ്ര റോഡ് കവല പരിസരത്തുനിന്ന് ആരംഭിച്ച യാത്ര പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് അവസാനിച്ചു. വിശദീകരണയോഗം കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനംചെയ്തു. കെ.പി. വേണുഗോപാൽ അധ്യക്ഷനായി.

കുറ്റ്യാടിയില്‍ കോണ്‍ഗ്രസ്സിന്റെ സ്മൃതി സംഗമം

കുറ്റ്യാടി: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും വര്‍ഗ്ഗീയ വിരുദ്ധ പ്രതിജ്ഞയും എടുത്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ പി അബ്ദുള്‍ മജീദ്, സെക്രട്ടറി പി.പി ആലിക്കുട്ടി, സി.കെ രാമചന്ദ്രന്‍, എന്‍.സി കുമാരന്‍, സി.എച്ച് മൊയ്തു, സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍, ബാപ്പറ്റ

അച്ചടക്കത്തിന്റെ പുതിയ മുഖവുമായി കോണ്‍ഗ്രസ്; സെമി-കേഡര്‍ സംവിധാനത്തിന്റെ തുടക്കം കോഴിക്കോട്ട് നിന്ന്; ഡി.സി.സി യോഗത്തിലെ കാഴ്ചകള്‍ ഇങ്ങനെ

കോഴിക്കോട്: കോണ്‍ഗ്രസ് അച്ചടക്കത്തിന്റെ പാതയില്‍ യാത്ര തുടങ്ങിയെന്ന സൂചന നല്‍കി കോഴിക്കോട് ഡി.സി.സിയുടെ നേതൃയോഗം. പതിവ് ഡി.സി.സി യോഗങ്ങളില്‍ നിന്ന് വിപരീതമായ കാഴ്ചകളാണ് കോഴിക്കോട്ടെ യോഗത്തില്‍ ഇന്ന് കണ്ടത്. കോണ്‍ഗ്രസ് സെമി-കേഡര്‍ സംവിധാനത്തിലേക്ക് പോകുന്നതിന്റെ ആദ്യപടി കൂടിയായി കോഴിക്കോട് ഡി.സി.സി യോഗം. മുമ്പത്തെ പോലെ പാര്‍ട്ടിക്കാരുടെ തള്ളിക്കയറ്റമോ നേതാക്കള്‍ക്ക് ചുറ്റുമുള്ള കൂടിനില്‍പ്പോ ഒന്നും ഇന്നത്തെ യോഗത്തില്‍

കോണ്‍ഗ്രസിന്റെ നയങ്ങളില്‍ പ്രതിഷേധം: പേരാമ്പ്ര പഞ്ചായത്തിലെ വാര്‍ഡ് പ്രസിഡന്റ് കെ.സി ദാമോദരന്‍ നായര്‍ എന്‍.സി.പിയില്‍ ചേര്‍ന്നു

പേരാമ്പ്ര: പതിറ്റാണ്ടുകളായി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന കെ.സി.ദാമോദരന്‍ നായര്‍ പാര്‍ട്ടി വിട്ട് എന്‍സിപിയില്‍ ചേര്‍ന്നു. 20 വര്‍ഷമായി കോണ്‍ഗ്രസിന്റെ പേരാമ്പ്ര പഞ്ചായത്ത് ഏഴാം വാര്‍ഡ് പ്രസിഡണ്ടായിരുന്നു ദാമോദരന്‍. കോണ്‍ഗ്രസ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി. കെ.സി.ദാമോദരനെ എന്‍സിപി ജില്ലാ സെക്രട്ടറി പ്രദീഷ് നടുക്കണ്ടി പതാക നല്‍കി സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.പി.രാമകൃഷ്ണന്‍ സ്വീകരണ യോഗം ഉദ്ഘാടനം

സി.പി.എം ഉയര്‍ത്തി പിടിക്കുന്നത് മതനിരപേക്ഷ, ജനക്ഷേമ നിലപാടുകള്‍; കടിയങ്ങാടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവും കുടുംബവും സി.പി.എമ്മില്‍ ചേര്‍ന്നു

പേരാമ്പ്ര: കോണ്‍ഗ്രസില്‍ കൂട്ട രാജി. കടിയങ്ങാടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി.പി. കുഞ്ഞിക്കേളുവും കുടുംബവും ടി.വി രാമകൃഷ്ണനും (ടിവിആര്‍കെ) ഭാര്യയുമാണ് രാജിവെച്ച് സി.പിഎമ്മില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ചും സി.പി.എം ഉയര്‍ത്തി പിടിക്കുന്ന മതനിരപേക്ഷ ജനക്ഷേമ നിലപാടുകളോടുള്ള താത്പര്യവും കാരണമാണ് പതിറ്റാണ്ടുകളായുള്ള കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ചതെന്ന് രാജിവച്ചവര്‍ പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹിയും ഐ.എന്‍.ടി.യു.സി

കല്‍പ്പത്തൂരിലെ ജനവാസകേന്ദ്രത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്

കല്‍പ്പത്തൂര്‍: കല്‍പ്പത്തൂരിലെ ജനവാസ കേന്ദ്രത്തില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കല്‍പ്പത്തൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. ഗവണ്‍മെന്റ് മൃഗാശുപത്രി കെട്ടിടത്തോട് ചേര്‍ന്ന് വനിതാ ഹോട്ടല്‍ എന്ന വ്യാജേന പ്ലാസ്റ്റിക് മാലിന്യ നിക്ഷേപ കേന്ദ്രം ആരംഭിക്കുന്ന പഞ്ചായത്തിന്റെ ജനവിരുദ്ധ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍

error: Content is protected !!