Tag: CM FUND
ഒരു വര്‍ഷത്തെ സമ്പാദ്യം വാക്‌സിന്‍ ചലഞ്ചിലേക്ക് കൈമാറി കൊയിലാണ്ടിയിലെ കൊച്ചുമിടുക്കി
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കി മൂന്നാംക്ലാസുകാരി. പന്തലായനി പാത്താരി ശ്രീജിത്തിന്റെയും ധന്യയുടെയും മകള്‍ പെരുവട്ടൂര്‍ എല്‍.പി.സ്‌കൂളിലെ വൈഗ എസ്.ഡി. യാണ് തന്റെ പണ കുടുക്കയില്‍ സമ്പാദ്യമായി സൂക്ഷിച്ച 2000 രൂപ മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കി മാതൃകയായത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം സ്ഥിരമായി കാണുന്ന വൈഗ തന്റെ ആഗ്രഹം അച്ഛനോടും അച്ഛാച്ചന്‍ രവീന്ദ്രനോട്
മകളുടെ വിവാഹത്തിന് മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി രാധാകൃഷ്ണൻ; മാതൃക, കയ്യടി
മേപ്പയ്യൂര്‍: മകളുടെ വിവാഹ ചെലവിലേക്ക് മാറ്റി വെച്ച സംഖ്യയില്‍ നിന്ന് അമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മേപ്പയ്യൂര്‍ സ്വദേശി. സി.പി.ഐ.എം മേപ്പയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടരി പി.പി.രാധാകൃഷ്ണനാണ് മാതൃകയായി മാറിയത്. മകള്‍ സ്വാതി കൃഷ്ണയും പൊന്നംപറമ്പത്ത് ഖാലിദിന്റെ മകന്‍ അലി അക്ബറും തമ്മിലുള്ള വിവാഹം കൊവിഡ് വ്യാപനം കാരണം മാറ്റിവെക്കുകയായിരുന്നു. ആ
മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 3 ലക്ഷം രൂപ നല്‍കി
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ച് ഏറ്റെടുത്ത് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. മൂന്ന് ലക്ഷം രൂപയാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് നല്‍കിയത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജില്‍ നിന്ന് നിയുക്ത എം.എല്‍.എ. കാനത്തില്‍ ജമീലയും, സെക്രട്ടറിയും ചേര്‍ന്ന് ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ടി.എം.കോയ മറ്റ് പഞ്ചായത്ത് ജീവനക്കാര്‍
വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് സഹകരണമേഖല; ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത് 200 കോടി രൂപ
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ചലഞ്ചുമായെത്തുന്നു സഹകരണ മേഖല. ആദ്യ ഘട്ടമായി 200 കോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനം. സഹകരണ മേഖലയിലെ പ്രമുഖരുടെയും ഉന്നതോദ്യോഗസ്ഥരുടേയും ഓണ്‍ലൈന്‍ യോഗത്തിലാണ് ആദ്യഘട്ടത്തില്‍ 200 കോടി രൂപ സമാഹരിച്ച് നല്‍കാന്‍ തീരുമാനിച്ചത്. പ്രാഥമിക വായ്പാ സംഘങ്ങള്‍ ഗ്രേഡിംഗ് പ്രകാരം 2 ലക്ഷം മുതല്‍ 10 ലക്ഷം രൂപ