Tag: Cleaning
മഴക്കാലപൂര്‍വ്വ ശുചീകരണതിതന്റെ ഭാഗമായി കാടുമൂടിക്കിടന്ന ഇളവനകുളം ശുചീകരിച്ചു; ഡിവൈഎഫ്‌ഐ തുറയൂര്‍ മേഖല കമ്മിറ്റി നേതൃത്വം നല്‍കി
തുറയൂര്‍: മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ തുറയൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇളവനകുളം ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനം ഡിവൈഎഫ്‌ഐ പയ്യോളി ബ്ലോക്ക് പ്രസിഡന്റ് സി.ടി അജയ്‌ഘോഷ് നിര്‍വഹിച്ചു. മഴക്കാലങ്ങളില്‍ നാടൊന്നാകെ നീന്തല്‍ പരിശീലനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കുളം കാട്മൂടി കിടന്ന അവസ്ഥയിലായിരുന്നു. ഡിവൈഎഫ്‌ഐ തുറയൂര്‍ മേഖല സെക്രട്ടറി പി.കെ കിഷോര്‍, പ്രസിഡന്റ് ജയേഷ് ഇല്ലത്ത് മേഖലയിലെ
മഴക്കാലപൂര്‍വ ശുചീകരണം; ചെറുവണ്ണൂര്‍ പഞ്ചായത്ത് ഏഴാം വര്‍ഡില്‍ ‘വാര്‍ഡ് എ ഡേ’പരിപാടി സംഘടിപ്പിച്ചു
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാംവാര്‍ഡായ ആയോല്‍പ്പാടിയില്‍ ‘നമുക്കൊരുങ്ങാം 2023’ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനം നടത്തി. ‘വാര്‍ഡ് എ ഡേ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി മനോജ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.കെ രാജു എന്നിവര്‍ ക്ലാസെടുത്തു. കൃഷ്ണവേണി
മാലിന്യ മുക്തം; ഗ്രീന്‍ ചക്കിട്ടപാറ- ക്ലീന്‍ ചക്കിട്ടപാറ പദ്ധതിക്ക് തുടക്കമായി
ചക്കിട്ടപാറ: പഞ്ചായത്തിലെ മാലിന്യമുക്ത പരിപാടിയായ ഗ്രീന്‍ ചക്കിട്ടപാറ – ക്ലീന്‍ ചക്കിട്ടപാറ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി 5800 വീടുകള്‍ ഒരു ദിവസം കൊണ്ട് മാലിന്യ മുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. പതിനഞ്ചു വാര്‍ഡുകളിലെ മൂവായിരം സന്നദ്ധ സേവന പ്രവര്‍ത്തകരാണ് മാലിന്യ സംസ്‌കരണ യജ്ഞത്തില്‍ പങ്കാളികളായത്. 146 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും രൂപവത്ക്കരിച്ച 250 സ്‌ക്വാഡുകളായാണ്
മഴക്കാല പൂര്‍വ ശുചീകരണം; കൂരാച്ചുണ്ട് പഞ്ചായത്തില്‍ മെയ്യ് 20ന് തുടക്കം
കൂരാച്ചുണ്ട്: പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചായത്ത് തല അവലോകന യോഗം ചേര്‍ന്നു. ജനപ്രതിനിധികള്‍, കൂരാച്ചുണ്ട് സിഎച്ച്സി, കക്കയം പിഎച്ച്സി, എന്നിവിടങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാര സംഘടന പ്രതിനിധികള്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. 20ന് കൂരാച്ചുണ്ട് അങ്ങാടിയും പരിസരവും ശുചീകരണം നടത്തുന്നതിനും
നീരുറവകള്‍ ശുദ്ധജല സമ്പന്നമാക്കാനൊരുങ്ങി തൊഴിലുറപ്പ് തൊഴിലാളികള്‍; കായണ്ണയില്‍ കൈത്തോടുകളുടെ ശുചീകരണത്തിന് തുടക്കമായി
കായണ്ണബസാര്‍: നീരൊഴുക്കില്ലാതെ കാടുമൂടി പായലുകള്‍ നിറഞ്ഞുകിടക്കുന്ന കായണ്ണയിലെ കൈത്തോടുകള്‍ വൃത്തിയാക്കിത്തുടങ്ങി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ശുചീകരണം നടത്തുന്നത്. പ്രദേശങ്ങളില്‍ നീരൊഴുക്കില്ലാത്തതിനാല്‍ വയലുകളിലേക്ക് വെള്ളമെത്താത്തതിനാല്‍ നെല്‍ക്കര്‍ഷകര്‍ പ്രയാസപ്പെടുകയായിരുന്നു. കൈത്തോടുകള്‍ നവീകരിക്കാതെ നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. പൊയില്‍ താഴെമുതല്‍ പൈക്കടോത്ത് വരെയുള്ള 820 മീറ്റര്‍ വരുന്ന കൈത്തോടിലെ ചെളിയും കാടും നീക്കി തൊഴിലുറപ്പുകാര്‍ ശുചീകരിച്ചു. പരവന്‍ചാലിലെ വലിയതോട്ടിലെ കാടുകള്‍ വെട്ടിത്തെളിച്ച്
രണ്ടായിരത്തിലധികം പേര്‍ പങ്കാളികളായി; നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം നടത്തി
നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിം കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ തുടങ്ങി രണ്ടായിരത്തിലധികം പേര്‍ ശുചീകരണത്തില്‍ പങ്കാളികളായി. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനായുള്ള
ശുചിത്വ സുന്ദരം ആശുപത്രി പരിസരം; ഫയര്‍ സര്‍വ്വീസ് ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു
പേരാമ്പ്ര: ദേശീയ ഫയര്‍ സര്‍വീസ് ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക് ആശുപത്രി പരിസരം ശുചീകരിച്ചു. പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെ ഫയര്‍ സര്‍വീസ് ജീവനക്കാര്‍, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാര്‍, ആപത് മിത്ര വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് ശുചീകരണം നടത്തിയത്. പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ ഗോപാലകൃഷ്ണന്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍
മാലിന്യമുക്ത പാതയോരങ്ങളും ജലാശയങ്ങളും; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ വരും ദിനങ്ങള്‍ ശുചീകരണയജ്ഞത്തിലേക്ക്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ പാതയോരങ്ങളും ജലാശയങ്ങളും മാലിന്യമുക്തമാക്കാനുള്ള തയ്യാറെടുപ്പില്‍. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും 9ാം തിയ്യതിക്കുള്ളില്‍ പാതയോര ശുചീകരണം നടത്തുവാനും 10ാം തിയ്യതി ടൗണ്‍ ശൂചീകരണം നടത്താനും 16ാം തിയ്യതി ജലാശയ ശുചീകരണം നടത്താനും തീരുമാനമായി. മേപ്പയ്യൂരില്‍ ചേര്‍ന്ന പഞ്ചായത്ത് ശുചീകരണ യജ്ഞശില്‍പ്പശാലയിലാണ് തീരുമാനമായത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ചും മാലിന്യ
ഇത്തവണ തൊഴിലുറപ്പ് തൊഴിലാളികളില്ല; കുറ്റ്യാടി ജലസേചനപദ്ധതി കനാല്‍ ശുചീകരണം കര്‍ഷക സംഘം പ്രവര്‍ത്തകര്‍ നടത്തും, 26ന് തുടക്കം
കക്കോടി: കാടുമൂടിക്കിടക്കുന്ന കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലും ഉപകനാലുകളും ശുചീകരിക്കുന്ന പ്രവൃത്തി ഈ മാസം 26-ന് ആരംഭിക്കും. വര്‍ഷം തോറും കനാലില്‍ വെള്ളം വിടുന്നതിന് മുന്‍പ് ശുചീകരണം നടത്തുന്നതാണ്. ഇതിന്റെ ഭാഗമായി കനാലിലും വശങ്ങളിലും സൈഫണുകള്‍ക്കു സമീപവും കാടുമൂടി കിടക്കുന്ന സ്ഥലങ്ങളും വൃത്തിയാക്കും. കര്‍ഷക സംഘത്തിന്റെ ആളുകള്‍ സന്നദ്ധ പ്രവര്‍ത്തകരായെത്തിയാണ് ഇത്തവണ ശുചീകരണ യജ്ഞം നടത്തുന്നത്.
പേരാമ്പ്രയില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ശുചീകരണം മെയ് 29 ന്
പേരാമ്പ്ര: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ജനകീയ ശുചീകരണ പ്രവര്‍ത്തനം മെയ് 29 ന് നടക്കും. പേരാമ്പ്ര ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് ശുചീകരണം നടത്തുന്നത്. പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള 352 സി.പി.എം ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെയാണ് പരിപാടി നടക്കുക. ജൈവമാലിന്യം വീട്ടുപരിസരത്ത് സംസ്‌കരിക്കും. അജൈവ മാലിന്യങ്ങള്‍